ഓരോ
ടേമിലും പഠിച്ചു കഴിഞ്ഞ
പാഠഭാഗങ്ങളെ ആസ്പദമാക്കിയാണല്ലോ
അതത് ടേര്‍മിനല്‍ മൂല്യനിര്‍ണ്ണയം
നടക്കേണ്ടത്.
ഈ ഒരു
ധാരണയുടെ അടിസ്ഥാനത്തിലാണ്
ചോദ്യ പേപ്പര്‍ തയ്യാറാക്കേണ്ടതും.
എന്നാല്‍
പത്താം തരം അര്‍ദ്ധവാര്‍ഷിക
പരീക്ഷ ചോദ്യപേപ്പര്‍
ഇതിനപവാദമാണ്.ഒന്നാം
ടേമില്‍ നിന്ന് 25.5
മാര്‍ക്കിന്റെ
ചോദ്യങ്ങള്‍ കൊടുത്തപ്പോള്‍
7.5 മാര്‍ക്കിന്റെ
ചോദ്യമാണ് രണ്ടാം ടേമില്‍
നിന്ന് കൊടുത്തിരിക്കുന്നത്.
തികച്ചും
നിരുത്തരവാദപരം.
മാനദണ്ഡങ്ങള്‍
കാറ്റില്‍ പറത്തിക്കൊണ്ട്
ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ട
പാഠങ്ങളുടെയും മാര്‍ക്കിന്റെയും
അനുപാതത്തിന് ഒരു വിലയും
കല്‍പ്പിക്കാതെയാണ്
ചോദ്യകര്‍ത്താക്കള്‍ ഈ മികച്ച
പോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്ന
അഭിപ്രായം പരക്കെ ഉയരുമ്പോള്‍
ഹിന്ദി ബ്ലോഗിനും കണ്ണൂര്‍
കടന്നപ്പള്ളി ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ രവിമാഷിനും
മൗനം പാലിച്ചിരിക്കാനാവില്ലല്ലോ?
ഈ
അവലോകനം പൂര്‍ണ്ണമാവണമെങ്കില്‍
നിങ്ങളുടെ ശക്തമായ അഭിപ്രായങ്ങള്‍
കൊണ്ട് കമന്റ് ബോക്സ് നിറയുക
തന്നെ വേണം.
അതു
കാണാനെങ്കിലും ചോദ്യകര്‍ത്താക്കളും
അധികാരികളും കണ്ണു തുറക്കട്ടെ.
II
Term Exam.
Dec. 2014 - X Hin Qn Analysis
1. ചോദ്യം
1 पाठ-प्रोक्ति-रचयिता
ല്‍ प्रिय डॉक्टर्स പാഠത്തെ
उपन्यास-अंश
എന്നും सकुबाई പാഠത്തെ एकपात्रीय
नाटक എന്നും തന്നെ കൊടുക്കുന്നതായിരുന്നു
ഉചിതം.
കാരണം
പാഠപുസ്തത്തിലൂടെ കുട്ടികളെ
പരിചയപ്പെടുത്തിയിരിക്കുന്നത്
അപ്രകാരമാണ്.
പുനത്തില്‍
കുഞ്ഞബ്ദുള്ളയുടെ യഥാര്‍ത്ഥ
നോവല്‍ 'മരുന്നും'
തര്‍ജ്ജമ
'दवा'
യുമാണ്.
2.
ചോദ്യം
2ല്‍
കുട്ടികള്‍ക്ക് അറിയാം രണ്ട്
എണ്ണം കൊടുക്കും.
ആദ്യത്തേത്
രണ്ടാമതായും പിന്നത്തേത്
ഒന്നാമതായും കൊടുക്കുമെന്ന്.
അത്
തിരിച്ചെഴുതിയാല്‍ കുട്ടികള്‍ക്ക്
മാര്‍ക്കായി.
പിന്നെ
1,2,3 സംഭവങ്ങള്‍
തമ്മില്‍ സാമീപ്യമുണ്ടെങ്കിലും
സംഭവം 4
മറ്റുള്ളവയില്‍
നിന്ന് അനേകം വര്‍ഷങ്ങള്‍ക്ക്
ശേഷം നടന്നതായിപ്പോയെന്നും
പറയേണ്ടിയിരിക്കുന്നു.
ചോദ്യത്തിന്റെ
നിര്‍ദ്ദേശം ഇതേ ചോദ്യത്തിന്റെ
പഴയ രൂപത്തിന് യോജിച്ചതാണെന്നും
എടുത്തുപറയേണ്ടിയിരിക്കുന്നു.
3.
नीचे दिए
എന്നാല്‍ विशेषता പുല്ലിംഗ
പദമാകും.
ആയതിനാല്‍
नीचे दी गई എന്നാക്കുന്നതായിരുന്നു
ഉചിതം.
मेहनतकश
എന്നത് കുട്ടികള്‍ക്ക്
വേണ്ടത്ര പരിചയമില്ലാത്ത
പദമായതായതുകൊണ്ട് കുട്ടികക്ക്
പ്രയാസം സൃഷ്ടിക്കും.
ഇവിടെ
बड़ी खुशी से जीवन बितानेवाली
ശരിയായ സ്വഭാവവിശേഷതയല്ലെന്ന്
പാഠം അടിസ്ഥാനമാക്കി പറയാന്‍
പറ്റില്ല.
അദ്ധ്വാനിച്ച്
പ്രയാസപ്പെട്ട് ജീവിക്കുന്നു
എന്ന് പറയാമെന്നല്ലാതെ
സന്തോഷകരമായ ജീവിതം നയിക്കുന്നില്ല
എന്നൊന്നും പറയുന്നത്
ശരിയാകില്ല.
4.
Hospital എന്നതിന്
अस्पताल എന്നതിന് പകരം
चिकित्सालय ആയിരുന്നു
technical
term എന്ന
നിലയില്‍ ഉചിതം.
മാത്രവുമല്ല
Hospital
പാഠപുസ്തകത്തില്‍
technical term
ആയി
കൊടുക്കാത്തതാണ്.
പാഠത്തില്‍
നിന്ന് മനസിലാക്കിയിട്ടുണ്ടാകുമെന്നത്കൊണ്ട്
കുട്ടികള്‍ ഉത്തരമെഴുതാന്‍
സാധ്യതയുണ്ട്.
5.
ചോദ്യം
11 एक
टिप्पणी लिखें എന്നതിന് പകരം
लघु लेख लिखें എന്നോ लघु निबंध
लिखें എന്നോ ആക്കാകമായിരുന്നു.
टिप्पणी
लिखें എന്ന് പത്താംതരം
ചോദ്യപേപ്പറില്‍ ഇതിന് മുമ്പ
കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ല.
6.
ചോദ്യം
16 ല്‍
रमेश स्कूल नहीं गया। वह बीमार
है। എന്നായിരുന്നു ചോദ്യത്തിനുള്ള
വാക്യങ്ങളായി കൊടുക്കേണ്ടിയിരുന്നത്.
കാരണം
കുട്ടികള്‍ रमेश स्कूल नहीं
गया क्योंकि वह बीमार है
എന്നെഴുതാന്‍ തയ്യാറാകില്ല.
എന്നാല്‍
रमेश स्कूल नहीं गया क्योंकि
रमेश बीमार है എന്നതിലെ रमेश
ന്റെ ആവര്‍ത്തനം സുഖകരമല്ല.
മറിച്ച്
रमेश बीमार है इसलिए रमेश
स्कूल नहीं गया എന്നായാലും
അതേ പ്രശ്നം നിലനില്‍ക്കുകയും
ചെയ്യും.
7.
ചോദ്യം
17: ഇത്തരം
ചോദ്യം ആദ്യമൊക്കെ
ചോദിച്ചിരുന്നുവെങ്കിലും
പിന്നീട് ഒഴിവാക്കപ്പെട്ടതായിരുന്നു.
ഇപ്പോള്‍
വീണ്ടും കടന്നുവന്നിരിക്കുന്നു.
പൊതുപരീക്ഷക്ക്
ഇത്തരം ചോദ്യം പ്രതീക്ഷിക്കേണ്ടി
വരുമോ എന്ന സംശയം നിലനില്‍ക്കുന്നു.
8.
എന്തുകൊണ്ടാണ്
विशेषण ചോദ്യം ഒഴിവാക്കിയതെന്ന്
സംശയം ഉയരുന്നു.
കുറേക്കാലമായി
അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും
ഉറച്ച ചോദ്യ പാറ്റേണ്‍ വീണ്ടും
മാറ്റുന്നത് വല്ലാതെ അങ്കലാപ്പ്
സൃഷ്ടിക്കുന്നതാണ്.
9.
विश्वशांति
दिवस എന്നാണ് കുടുതലും
കൊടുത്തുകാണാറുള്ളത്.
विश्वशांति
दिन എന്നത് തെറ്റല്ലെങ്കിലും
ദിനാചരണ പേരുകളിലൊക്കെ दिन
എന്നതിന് പകരം दिवस എന്നാണ്
കൂടുതലായും കാണാറുള്ളത്.
10.
ചോദ്യം
19 'उन्होंने'
में
प्रयुक्त सर्वनाम है-
എന്നായിരുന്നു
ചോദിക്കേണ്ടിയിരുന്നത്.
उन्होंने,
इसमें
രണ്ടും അടുത്തടുത്ത് എഴുതി
കുട്ടികളില്‍ അനാവശ്യമായ
ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട
ആവശ്യമില്ലായിരുന്നു.
11.
ചോദ്യങ്ങള്‍ക്ക്
തെരഞ്ഞെടുക്കേണ്ട പാഠങ്ങളുടെയും
മാര്‍ക്കിന്റെയും അനുപാതത്തിന്
ഒരു വിലയും ചോദ്യകര്‍ത്താക്കള്‍
കല്‍പ്പിച്ചിട്ടില്ല.
തയ്യാറാക്കിയവര്‍ക്ക്
രണ്ടാം ടേമിലെ പാഠങ്ങളെക്കുറിച്ച്
ഓര്‍മ്മയേ ഇല്ലാത്തതാണോ
എന്ന് സംശയം ജനിപ്പിക്കുന്നു.
ഒന്നാം
ടേമില്‍ നിന്ന് 25.5
മാര്‍ക്കിന്റെ
ചോദ്യങ്ങള്‍ കൊടുത്തപ്പോള്‍
7.5 മാര്‍ക്കിന്റെ
ചോദ്യമാണ് രണ്ടാം ടേമില്‍
നിന്ന് കൊടുത്തിരിക്കുന്നത്.
സാധാരണയായി
അധ്യാപകര്‍ കുട്ടികള്‍ക്ക്
പറഞ്ഞുകൊടുക്കാറുള്ളത്
ഒന്നാം ടേമില്‍ നിന്ന് 20
ശതമാനം
ചോദ്യവും രണ്ടാം ടേമില്‍
നിന്ന് ബാക്കി ചോദ്യങ്ങളുമെന്നാണ്.
ഇവിടെ
തീര്‍ത്തും ഭിന്നമായി പ്രധാന
വിവരണാത്മക ചോദ്യങ്ങളില്‍
രണ്ടാം ടേമില്‍ നിന്ന് ചോദിച്ചത്
വെറും 2
മാര്‍ക്കിന്റെ
ചോദ്യം മാത്രമെന്നത് വല്ലാതെ
അമ്പരപ്പിക്കുന്ന കാര്യമായി.
ഏതായാലും
ഈ കുറ്റം പറച്ചില്‍
അവസാനിപ്പിച്ചേക്കാമെന്ന്
എത്ര വിചാരിച്ചാലും ഹിന്ദി
ചോദ്യപേപ്പറിന്റെ കാര്യത്തില്‍
രക്ഷയില്ല എന്ന തോന്നലുളവാക്കുന്നു.
This comment has been removed by the author.
ReplyDeleteरवी जी आपकी ओर से हुई प्रश्न-जत्र समीक्षा बिलकुल सही है उचित भी है । दि्वतीय कालांत परीक्षा में पूछे जा सकने लायक कितने प्रश्न हैं उन प्रश्नों को छोड़कर इन्होंने क्या कर दिखाया है ?
ReplyDeleteसुनिल जी, अध्यापकों ने छात्रों को जो निर्देश दिया है उसका बिलकुल उल्टा प्रश्न-पत्र में आया है। छात्र समझेंगे कि हमारे अध्यापक कुछ नहीं जानते। सालों से जो परंपरा चल रही है उसे अंधाधुंध तोड़ डाला है। क्या इन लोगों को ऐसा कुछ निर्देश मिला होगा? क्या करे? रवि.
Deleteരവി സാര്‍
ReplyDeleteകേരളത്തിലെ എല്ലാ ഹിന്ദി അധ്യാകര്‍ക്കും താങ്കളുടെ അഭിപ്രായത്തോട് യോജിക്കും എന്നാണ് എന്റെ വിശ്വാസം,ഒരു പക്ഷേ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ പോലും..
ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിന് ഇപ്പോള്‍ scert പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കുന്നില്ലെന്നുണ്ടോ?ബ്ലൂ പ്രിന്റും വിവിധ വെയ്റ്റേജുകളും കൃത്യമായി തയ്യാറാക്കി വച്ച് ചോദ്യപേപ്പര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇത്തരം ഒരു ചോദ്യപേപ്പര്‍ ഒരിക്കലും ഉണ്ടാകില്ലായിരുന്നു
This comment has been removed by the author.
Deleteप्रिय डॉक्टर्स പാഠത്തില്‍ നിന്ന് 6.5 മാര്‍ക്കിന്റെ ചോദ്യം ചോദിച്ചപ്പോള്‍ आदमी का बच्चा പോലുള്ള പല തരം ചോദ്യങ്ങള്‍ക്ക് സാധ്യതയുള്ള പാഠത്തെ തീര്‍ത്തും അവഗണിക്കുകയാണുണ്ടായത്. ചോദ്യ അനുപാത നിയമങ്ങളെല്ലാം എന്നുമുതലാണ് ഇല്ലാണ്ടായത്? രവി.
Deleteസംസ്ഥാനത്തൊട്ടാകെ ഉപയോഗിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലകളിലെയും സാധാരണക്കാരായ അധ്യാപകര്‍ക്കും ഇപ്പാള്‍ അവസരം കിട്ടുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്.എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ,അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ പലപ്പോഴും അവര്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയശേഷം ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ ചോര്‍ന്നിരുന്ന് അതിനെ വിലയിരുത്താത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് എന്റെ പക്ഷം...
ReplyDeleteനാരദരേ...
ReplyDeleteവയനാട് ജില്ലാ ഡയറ്റാണിതിനു പിന്നില്‍ എന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.. അവര്‍ക്ക് ഹിന്ദി ബ്ലോഗിന്റെ വിലാസം നല്‍കിയിരുന്നില്ലേ..? അല്ലെങ്കില്‍ കണ്മടച്ചിരുട്ടാക്കുകയാണോ..? ഇത്രയേറെ മികച്ച ചോദ്യങ്ങള്‍ കേരള വിദ്യാഭ്യാസ മേഖലയിലേക്ക് കൈനീട്ടി നല്‍കിയിട്ടും ഒന്നും കാണാതെ പോയെങ്കില്‍.... ചിലപ്പോള്‍ കണ്ടിട്ട് അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചതാവാം ഇതുപോലെ ബ്ലൂപ്രിന്റ് പോലും തയ്യാറാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇനി എന്നാണാവോ പരാതിരഹിതമായ ഒരു പോദ്യപേപ്പര്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നത്?
നാരദരേ.. ചോദ്യപേപ്പര്‍ നിര്‍മ്മാണം ഹിന്ദി ബ്ലോഗിനെ ഏല്‍പ്പിച്ചാലോ .......?
ഏതായാലും ചോദ്യപേപ്പര്‍ ഉണ്ടാക്കുമ്പോള്‍ അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ് എന്നത് ഒരു സത്യമാണ്. എന്നാല്‍ നാലര-അഞ്ച് ലക്ഷം കോപ്പികള്‍ അടിച്ചിറക്കുന്ന ഒരു സംസ്ഥാനതല ചോദ്യപേപ്പര്‍ ഇത്രയും അശ്രദ്ധയോടെ തയ്യാറാക്കാന്‍ പാടില്ലായിരുന്നു. നമ്മള്‍ കുറ്റം പറഞ്ഞുകൊണ്ടിരിക്കും എന്നാല്‍ ചോദ്യപേപ്പര്‍ പഴയപടി തന്നെ തെറ്റുകളുടെ പുരപ്പറമ്പായി വന്നുകൊണ്ടേയിരിക്കും. രവി.
Deleteരവി മാഷേ ,
ReplyDeleteതാങ്കളുടെ ഈ പ്രയത്നം അധ്യാപകര്‍ക്കം കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതണ് .ചോദ്യം 19ന്റെ ഉത്തരം തെറ്റായാണ് ടൈപ്പ് ചെയ്യ് തിരിക്കുന്നത് .ശ്രദ്ധിക്കുമല്ലോ.
സാര്‍, തെറ്റ് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യണമെന്ന ശ്രമത്തില്‍ തെറ്റ് കടന്നുകൂടുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ ചികയുമ്പോഴും സ്വന്തം ഭാഗത്ത് നിന്ന് ചെറുതായിപ്പോലും തെറ്റ് വരാന്‍ പാടില്ലാത്തതാണ്. ശ്രദ്ധയില്‍പ്പെടുത്തിയതിന് വളരെയധികം നന്ദി. രവി
ReplyDeleteതിരുത്തിക്കഴിഞ്ഞു
Deleteതിരക്കുകള്‍ കാരണം മറ്റൊരു സ്ഥലത്തുനിന്നാണ് അപ്ലോഡ് ചെയ്തത്.
വായിച്ചു നോക്കിയില്ല
ക്ഷമ ചോദിക്കുന്നു