Powered by Blogger.

"बीरबहूटी" എം.പിശാന്തി,

"बीर बहूटी" നമ്മുടെ കുട്ടികളിലേക്കെത്തിച്ച  ടെക്റ്റ് ബുക്ക് ടീമിന് അഭിനന്ദനങ്ങളും കടപ്പാടും അറിയിക്കുന്നു.  അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ दोस्ती , प्रकृति   എന്നിവക്കൊപ്പം കാലം കൈവിട്ടു പോയ മൂല്യങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു . ഇന്ന് മാറി വരുന്ന അധ്യാപക-വിദ്യാർത്ഥി മാനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകൾ മാധ്യമങ്ങൾ നമുക്കു നൽകി കഴിഞ്ഞു. അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മതപOന കേന്ദ്രങ്ങളിലും ഉണ്ടാകുന്ന പീഢന കഥകളും, പട്ടിക്കൂട് സംഭവങ്ങളും ചില സിനിമകളും നമ്മെ ഞെട്ടിച്ചത് നാം 1970-80 കളിലും ഇന്നും ജീവിച്ചിരിക്കുന്നത് കൊണ്ടാവാം! അന്ന് തല്ലുകൊണ്ട 'ബേല 'കളാണ് നമ്മിൽ പലരും! ഇന്നാണെങ്കിൽ ബേലയെ ശിക്ഷിച്ച അധ്യാപകന് എന്തെല്ലാം നേരിടേണ്ടി വന്നേനെ! അന്ന് നമുക്ക് നമ്മുടെ അധ്യാപകരോടും തിരിച്ച് അവർക്ക് നമ്മോടും തോന്നിയിരുന്ന ബഹുമാനവും, സ്നേഹവും വാത്സല്യവും, വിശ്വാസവും ,സ്വന്തമെന്ന തോന്നലും എവിടെപ്പോയി?

വീടിന്റെ മുറ്റത്തു നിന്ന് സക്കൂൾ മുറ്റത്തേക്കുള്ള ബസ്സ് യാത്രയിൽ നമമുടെ കുട്ടികൾക്ക് നഷ്ടമായത് എന്തൊക്കെയാണ്? മഴക്കാലം തരുന്ന അനേകം  കുഞ്ഞു ജീവികൾ, പല വർണ്ണങ്ങളിലുള്ള  പൊന്നാമകളെകേരളത്തിലെ ബീർ ബഹൂട്ടി ] പിടിച്ച് ,മഴവെള്ളച്ചാലുകളിൽ കടലാസു തോന്നികൾ ഒഴുക്കി അവിടവിടെ  കെട്ടിക്കിടക്കുന്ന മഴവെള്ളക്കുഴികൾ ചാടി, സ്ക്കൂളിനടുത്തുള്ള കൊച്ചു കടയിലെ ചില്ലു ഭരണികൾ പരതിയും മറ്റും നാംസ്ക്കൂളിലെത്തുമ്പോഴേക്കും ശരീരം ഉണർന്ന് പാഠങ്ങൾ പഠിക്കാൻ തയ്യാറായിരിക്കും പണ്ട് "ഫാറ്റി ബേബികൾ " ഇല്ലാതിരിക്കാൻ ഈ നടത്തം തെല്ലൊന്നുമല്ല നമ്മെ സഹായിച്ചിരിക്കുന്നത്!   useandthrow മാത്രമറിയുന്ന നമ്മുടെ കുട്ടികൾക്ക് മഷിപ്പെന്നിന്റെ കാര്യം ഇതിനകം തന്നെ നാം പറഞ്ഞു കൊടുത്തിരിക്കും. ഇല്ലാത്തവർ തീർച്ചയായും പറയണം, കൂടെ അതു കിട്ടാൻ അനുഭവിച്ച ത്യാഗത്തിന്റെ കൂടി!   പ്രഭാത് ജീ മറ്റൊരു ചിത്രം കൂടി നമുക്ക് കാഴ്ചവയ്ക്കുന്നുണ്ട് ,ഞ്ഞൊണ്ടി തൊട്ടു കളിച്ചും മരച്ചിലമേൽ ഊഞ്ഞാലാടിയും, ധാരാളം കളിച്ചു തിമർക്കുന്നതിനിടയിൽ മുറിവേൽക്കുന്നതും ശങ്കയെന്യേ സർക്കാർ ആശുപത്രിയിൽ പോകാനും മടി കാണിക്കാത്ത ഒരു തലമുറ ! ഒരു ജലദോഷത്തെ പേടിച്ച് വീടിനുള്ളിൽ അടച്ചിട്ട്, അഥവാ ഒരു ജലദോഷം വന്നാലോ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളിലേക്ക് കുടുംബസമേതം പോകുന്ന നാം ആ കാലം മറന്നതായി അഭിനയിക്കുകയാണോ? ബേലയും സാഹിലും എത്ര സഹജമായാണ്   തനിയെ ആശുപത്രിയിൽ പോകുന്നത്! അന്ന് നമുക്ക് വിശ്വാസമായിരുന്നു അവിടുത്തെ ഡോക്ടറെ മരുന്നിനെ എല്ലാം! മുറിവുകൾ ഒന്നും സെപ്റ്റിക്ക് ആകുമായിരുന്നില്ല! നാം ഹൈ ജീനിക്ക് കോൺഷ്യസ് അല്ലായിരുന്നു . പക്ഷേ  കോൺഷ്യസ് ആയിരുന്നു - ആത്മാർത്ഥതയുള്ള സ്നേഹമുള്ള ' ധാരണയുള്ള, നൻമയുള്ള ചങ്ങാതികളെക്കുറിച്ച്. ആ  ഓർമ്മകളാണല്ലോ പ്രഭാത് ജീ മനോഹരമായ ഒരു ചങ്ങാത്തത്തെ അതിലും മനോഹരമായ ഒരു കുട്ടിക്കാലത്തിലൂടെ നമുക്കു മുന്നിൽ വരച്ചുകാട്ടിയത്! അഞ്ചാം ക്ലാസിൽ പഠിക്കുന്നതു തന്നെ കുറ്റമെന്ന രീതിയിൽ പറഞ്ഞ സാഹിലിന്റെ നിഷ്ക്കളങ്കത സഹപാഠിയായ കുരുന്നിനെ പീഠിപ്പിച്ച എട്ടാം ക്ലാസുകാരന്റെ ക്രൂരതയിലേക്ക് വഴിമാറിയതും, കുഞ്ഞുപൂവിനെ നുള്ളി നോവിച്ച അധ്യാപകന്റെ നെറികേടും മൂല്യങ്ങൾ കൈവിട്ട ഒരു തലമുറയിലെ അവസാനത്തെ കഥയാവട്ടെ!  
.................
.................... എം.പിശാന്തി,
ജി.എച്ച്. എസ് .എസ് . കോട്ടായി, പാലക്കാട് .

© hindiblogg-a community for hindi teachers
  

TopBottom