Powered by Blogger.

Monday 23 February 2015

മാധ്യമം - വെളിച്ചം


       മാധ്യമം ദിനപത്രത്തിന്റെ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ വെളിച്ചത്തിന്റെ ചുമതലയുള്ള ശ്രീ. പ്രശാന്തിന്റെ ഫോണ്‍ കാള്‍ അബ്ദുള്‍ റസാക്ക് മാഷിനെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. കാരണം വെളിച്ചത്തിന്റെ ചുമതലക്കാര്‍ ഹിന്ദി ബ്ലോഗിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു എന്നതു തന്നെ. അവര്‍ ആവശ്യപ്പെട്ടത് വെളിച്ചത്തില്‍ പ്രസിദ്ധീകരിക്കാന്‍ SSLC ഹിന്ദി പരീക്ഷാ - പഠന സഹായി തയ്യാറാക്കാന്‍ കഴിയുമോ എന്നായിരുന്നു. അബ്ദുള്‍ റസാക്ക് മാഷിന്റെ വിളി വന്നത് ജയ്ദീപ് മാഷിന്. പിന്നീടങ്ങോട്ട് സോമശേഖരന്‍ മാഷും രവി മാഷും ഉള്‍പ്പെടെയുള്ള നാല്‍വര്‍ സംഘത്തിന്റെ ഓണ്‍ലെന്‍ ചര്‍ച്ചകള്‍. വളരെ തിടുക്കത്തില്‍ തയ്യാറാക്കി എത്തിക്കണമെന്ന് മാധ്യമം - വെളിച്ചത്തിന്റെ കംപോസര്‍ ശ്രീ. കുഞ്ഞാപ്പ കൂടി അറിയിച്ചപ്പോള്‍ ചര്‍ച്ചകളെല്ലാം മാറ്റിനിര്‍ത്തി എസ്.എസ്.എല്‍.സി ഹിന്ദി പരീക്ഷാ സഹായി തയ്യാറാക്കാന്‍ തുടങ്ങി. എല്ലാം വളരെ പെട്ടന്നായിരുന്നു. ഫെബ്രുവരി 23 ന് ഹിന്ദി ബ്ലോഗ് പ്രവര്‍ത്തകരുടെ പരിശ്രമം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പോരായ്മകള്‍ കാണുന്നുവെങ്കില്‍, അവയെല്ലാം തിരുത്തി നമ്മുടെ കുഞ്ഞുങ്ങളില്‍ വെളിച്ചം എത്തിക്കാനുള്ള പരിശ്രമം അധ്യാപക സുഹൃത്തുക്കളുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ .....

pdf ഇവിടെ നിന്നു ഡൌണ്‍ലോഡു ചെയ്യാം.
2014 MARCH SSLC Hindi Question Paper download from here
Hindi Hindi Hindi Hindi 

Saturday 14 February 2015

SSLC Model Exam. Feb. 2015 Hindi ANSWERS


Friday 13 February 2015

SSLC Model Exam. Feb. 2015 Hindi Qn. Analysis

1. ചോദ്യം 2ന്റെ വാക്യം തീരെ ചെറുതാക്കിയതായി കാണുന്നു. ഇത് ഹിന്ദിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കില്ലെങ്കിലും മറ്റ് കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
2. ചോദ്യം 5ല്‍ ഉദ്ധരണചിഹ്നം കൊടുത്തത് പാഠപുസ്തകത്തിലെ വാക്യമാണെന്ന ധാരണ സൃഷ്ടിക്കുന്നു. എന്നാല്‍ പാഠപുസ്തകത്തില്‍ ഇത്തരത്തിലൊരു വാക്യമില്ലെന്നതാണ് വാസ്തവം.
3. പാഠപുസ്തകത്തില്‍ सकुबाई की आत्मकथांश അഭ്യാസമായി കൊടുത്തിട്ടുണ്ടെങ്കിലും सकुबाई की जीवनी का अंश എഴുതുക എന്നത് കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമായിരിക്കും.
4. ചോദ്യം 15ല്‍ गाँव था എന്നതില്‍ നിന്ന് छोटा എന്ന് വിശേഷണത്തെ മാറ്റാന്‍ എളുപ്പം കഴി‍ഞ്ഞേക്കാം. എന്നാല്‍ नदी സ്ത്രീലിംഗപദമാണെന്നറിയാത്ത കുട്ടികള്‍ക്ക് 2,3 വാക്യങ്ങള്‍ ശരിയാക്കാന്‍ കഴിയണമെന്നില്ല. നാലാം വാക്യത്തിന്റെ നിലവാരം അല്‍പം ഉയര്‍ന്നതുമാണ്.
5. ചോദ്യം 16ന്റെ സൂചനയില്‍ क्रियाविशेषण കൂടി പെടുത്തിയിരിക്കുന്നു. സാധാരണ विशेषण മാത്രമാണ് കൊടുത്തുകാണാറുള്ളത്. मैं अकेला था എന്ന പദത്തിലെ अकेला എന്ന പദം क्रियाविशेषण ആയതുകൊണ്ടാണ് ഇത്തരം ഒരു മാറ്റം വരുത്താന്‍ ചോദ്യകര്‍ത്താക്കള്‍ തയ്യാറായതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
6. ചോദ്യം 17ലെ വാക്യങ്ങള്‍ തീരെ ചെറുതാക്കിയത് മിടുക്കന്മാരായ കുട്ടികള്‍ക്ക് അധികം പ്രയാസമുണ്ടാനിടയില്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. സാധാരണയായി ബ്രാക്കറ്റില്‍ 3 യോജകങ്ങളാണ് കൊടുത്തുവരാറുള്ളത്. അതുകൊണ്ട് വലിയൊരു വിഭാഗം കുട്ടികള്‍ जो-वह രണ്ട് യോജകങ്ങളായി തെറ്റിദ്ധരിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയുണ്ട്. മറ്റൊരു വിഭാഗം जो-वह വെച്ചുകൊണ്ടുതന്നെ ഉത്തരമെഴുതുകയും ചെയ്യും. ഏതായാലും ഈ ചോദ്യം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി കാണേണ്ടിയിരിക്കുന്നു.
7. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തില്‍ अध्यापक समझा रहे थे, …...सवाल की ओर नहीं था എന്നിങ്ങനെ കൊടുത്തത് നിഷേധാര്‍ത്ഥ ദ്യോതകമായ പ്രയോഗമായി കാണേണ്ടിയിരിക്കുന്നു. വാക്യഘടന ശരിയാണെങ്കിലും നെഗറ്റീവ് ആശയം വരുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് അഭികാമ്യം. അധ്യാപകര്‍ മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ചിലപ്പോഴെങ്കിലും കുട്ടികളുടെ ശ്രദ്ധ മറ്റെവിടെയെങ്കിലുമൊക്കെ ആകാമെങ്കിലും അധ്യാപകര്‍ പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടികള്‍ അത് ശ്രദ്ദിക്കാതെ മറ്റേതെങ്കിലുമൊക്കെയാണ് ശ്രദ്ധിക്കുന്നത് എന്ന അര്‍ത്ഥം വരുന്ന വാക്യങ്ങള്‍ അധ്യാപകര്‍ തന്നെ കൊടുക്കുന്നത് ഗുണകരമായിരിക്കില്ല.
വ്യാകരണ ചോദ്യങ്ങള്‍ പൊതുവെ അല്‍പം പ്രയാസകരമായിരുന്നെങ്കിലും 4 മാര്‍ക്കിന്റെ വലിയ ചോദ്യങ്ങള്‍ക്ക് സൂചനകള്‍ (hints) കൊടുത്തത് കുട്ടികള്‍ക്ക് കൂടുതല്‍ സഹായകരമാകും.

Tuesday 10 February 2015

संशोधन सामग्री

     ഹിന്ദി ബ്ലോഗിന് വളരെ വിരളമായി മാത്രമേ  അധ്യാപകരുടെ പക്കല്‍ നിന്ന് സ്വമേധയാ മെറ്റീരിയലുകള്‍ അയച്ചു കിട്ടാറുള്ളു.അയച്ചു കിട്ടുന്ന പല മെറ്റീരിയലുകളും അവ തയ്യാറാക്കുന്ന മാധ്യമത്തിന്റെ പരിമിതികള്‍ കൊണ്ട് എഡിറ്റിംഗ് സമയത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ചില മെറ്റീരിയലുകള്‍ എഡിറ്റു ചെയ്തെടുക്കുന്നതിനേക്കാള്‍ പുതിയതൊന്ന് ഉണ്ടാക്കുകയാണ് ഭേദം എന്നു തോന്നിപ്പോകാറുണ്ട്.അത്രയ്ക്കാണ് ലേ-ഔട്ടും അലൈന്‍മെന്റിലെ വ്യത്യാസങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍.എന്നിരിക്കിലും ഹിന്ദി ടൈപ്പിംഗ് പഠിച്ചെടുത്ത്,ഇത്രയും ചെയ്യാന്‍ മനസ്സുകാട്ടുന്ന അധ്യാപകസുഹൃത്തുക്കളുടെ പ്രയത്നത്തെ അമൂല്യം എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ ചില പദ്ധതികള്‍ ഹിന്ദി ബ്ലോഗ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.അയച്ചു കിട്ടുന്ന മെറ്റീരിയലുകള്‍ എല്ലാം സമയബദ്ധിതമായി പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സങ്കടം പങ്കുവെയ്ക്കാനാണ് ഇത്രയും പറഞ്ഞത്
എന്നാല്‍ പ്രസിദ്ധീകരിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ക്ക് തോന്നിയ ഒരു പ്രവര്‍ത്തനമാണ് ഇന്ന് ഈ പോസ്റ്റിലുള്ളത്. മോഡല്‍ പരീക്ഷക്ക് മുന്‍പ് തന്നെ ഇത് പ്രസിദ്ധീകരിക്കണം എന്നും ഞങ്ങള്‍ തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.കരിമ്പയിലെ അധ്യാപകനായ ശ്രീ.കെ.പി.സദാശിവന്‍ മാഷാണ് ഇത് തയ്യാറാക്കി അയച്ചു തന്നത്.കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ പഠിച്ച പാഠഭാഗങ്ങള്‍ പുനരവലോകനം ചെയ്യാന്‍ ഈ മെറ്റീരിയല്‍ ഉപകാരപ്പെടും എന്ന് ഞങ്ങള്‍ കരുതുന്നു.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഞങ്ങളാഗ്രഹിക്കുന്നു.


Sunday 8 February 2015

मुकुलम


      ഫിബ്രവരി 10ന് മോഡല്‍ പരീക്ഷ ആരംഭിക്കുകയാണല്ലോ..? അതിനു വളരെ മുന്‍പേ തന്നെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനു വേണ്ടി തയ്യാറാക്കപ്പെട്ട മുകുളം ചോദ്യപേപ്പര്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കണമെന്ന് കരുതിയതായിരുന്നു. പക്ഷേ നമ്മുടെ പ്രിയസുഹൃത്ത് രവി സര്‍ മുകുളത്തിന്റെ ഉത്തര സൂചിക കൂടി തയ്യാറാക്കുന്നു എന്നറിഞ്ഞപ്പോള്‍ രണ്ടും ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ് ഉചിതമെന്ന് തോന്നി. കണ്ണൂരിലെ രവി സാറിനെപ്പോലെ  ചുരുക്കം ചിലരെങ്കിലും ജോലിത്തിരക്കുകള്‍ക്കിടയിലും ഹിന്ദിബ്ലോഗിനു വേണ്ടി സമയം കണ്ടെത്തുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. അവരുടെ പ്രവര്‍ത്തന മികവുകളെ കമന്റുകളിലൂടെ വിലയിരുത്താന്‍ ശ്രമിക്കുമല്ലോ....

DOWNLOAD FROM DOWN

Monday 2 February 2015

सुगमा हिंदी परीक्षा - उत्तर सूचिका 2015

       2014-15 അധ്യയന വര്‍ഷത്തെ സുഗമ ഹിന്ദി പരീക്ഷ ജനുവരി 24 ന് കഴിഞ്ഞുവല്ലോ..? പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ സുഗമ - സരള്‍ ഹിന്ദി പരീക്ഷകളുടെ ഉത്തരങ്ങള്‍ ഒരു പക്ഷേ കുട്ടികളില്‍ എത്താറുണ്ടാവില്ല തന്നെ. എന്നാല്‍ ഈ പ്രാവശ്യം ഹിന്ദി ബ്ലോഗ് ആ ഒരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ്. ഇത്തവണയും കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ രവിമാഷു തന്നെയാണ് അതിനായി മുന്നോട്ടു വന്നിട്ടുള്ളത്. രവി മാഷിനെ അഭിന്ദിക്കാന്‍ കമന്റ് ബോക്സുകള്‍ ഉപയോഗിക്കുമല്ലോ..?
   
   प्रश्न पत्र और उत्तर सूचिका नीचे से डा कर सकते हैं।

© hindiblogg-a community for hindi teachers
  

TopBottom