ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ സ്കൂളുകളില്‍ നടക്കുമ്പോള്‍ നമ്മള്‍ ഹിന്ദിക്കാര്‍ക്കെങ്ങനെ അടങ്ങിയിരിക്കാനാവും. നമ്മളും തുടങ്ങിയിട്ടുണ്ടാവും ഒരെണ്ണം. ഉദ്ഘാടനവും സമാപനവും മിക്കപ്പോഴും ഒരേ വേദിയില്‍ എന്നതായിരിക്കും പലപ്പോഴും ഈ ക്ലബ്ബിന്റെ അവസ്ഥ. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം എന്നിങ്ങനെ അംഗീകരിക്കപ്പെട്ട ക്ലബ്ബുകളില്‍ അംഗത്വമെടുത്ത മിടുക്കന്മാര്‍ ആ പേരുപറഞ്ഞ് ഒഴിഞ്ഞു മാറിക്കളയുമ്പോള്‍ ചില ഹതഭാഗ്യന്മാരെ പിടികൂടി ചില രേഖപ്പെടുത്തലുകള്‍ നടത്തി വയ്ക്കും. അംഗീകരിക്കപ്പെട്ട ക്ലബ്ബല്ലാത്തതിനാല്‍ ചില സ്കൂളുകള്‍ ഇതിനൊന്നും മുതിരാറുതന്നെയില്ല. എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും ഹിന്ദിഅദ്ധ്യാപകര്‍ക്കിടയില്‍ ഉണ്ടാവില്ലേ? ഹിന്ദിക്ക് ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ? തീര്‍ച്ചയായും ഉണ്ടാകും. സജീവമായിത്തന്നെ ഹിന്ദി ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുകയും അതിനായി പുതു വഴികള്‍ നിരന്തരം അന്വേഷിക്കുകയും ചെയ്യുന്ന നിരവധി സ്കൂളുകള്‍ നമുക്കിടയിലുണ്ട് എന്ന തിരിച്ചറിവാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫോണിലൂടെയും ഈ-മെയില്‍ സന്ദേശങ്ങളിലൂടെയും ഞങ്ങളെ സമീപിക്കുന്ന അദ്ധ്യാപകര്‍ ഞങ്ങളിലുണ്ടാക്കിയത്.ദിനാചരണങ്ങള്‍ വിഷയമാക്കി പോസ്റ്റുകള്‍ എന്ന ആശയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. പ്രേംചന്ദ് ജയന്തിദിനത്തില്‍ ആ മഹാസാഹിത്യകാരനെ കുട്ടികളിലേക്ക് പതിവ് യാന്ത്രികരീതികളില്‍ നിന്ന് മാറി കൃത്യമായി ആസൂത്രണം ചെയ്ത പ്രവര്‍ത്തങ്ങളിലൂടെ എങ്ങനെയെത്തിക്കാം എന്ന അന്വേഷണമായിരുന്നു കൂടുതലും.പെരിന്തല്‍മണ്ണയില്‍ നിന്ന് മനോജ്മാഷുടെ ഇടപെടല്‍ പോസ്റ്റിന് ദിശാബോധവും കൂടുതല്‍ തെളിച്ചവും നല്കി. s.v.രാമനുണ്ണി മാഷുടെ സുജനിക ബ്ലോഗിലെ ആശയങ്ങളും വളരെ സഹായകമായി.പോസ്റ്റിലേക്ക്.......
മുന്‍കൂട്ടി ആലോചിച്ച് വയ്ക്കാക്കാവുന്ന ചില സംഗതികള്‍ - സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബിന്റ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
- സ്കൂളില്‍ പൊതുവായ ക്ളബ്ബിനൊപ്പം ഓരോ ക്ളാസിലും ഉപക്ളബ്ബുകള്‍ ഉണ്ടാക്കാം. എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍..
- സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാം. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാം
- ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുമായി വിളക്കിച്ചേര്‍ക്കാം
- ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ഓരോ ക്ലാസ്സ് മുറികളിലും സ്കൂളില്‍ പൊതുവായും ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാം.
- ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാം. (ആഗസ്ത് മാസത്തിലെ C E പരിശീലന വേളയില്‍ ചര്‍ച്ച ചെയ്തുകൊള്ളൂ....)
ഒന്‍പതാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തില്‍ ആദ്യ പാഠമായിത്തന്നെ പ്രേംചന്ദിന്റ ഗോദാനം (गोदान) എന്ന നോവലിന്റെ ഒരു ഭാഗം പഠിക്കാനുണ്ടല്ലോ. ജൂലായ് മാസം 31 അദ്ദേഹത്തിന്റ ജന്മദിനമാണ്. ആ മഹാസാഹിത്യകാരനെ കുട്ടികളിലേക്ക് കുറേക്കൂടി ആഴത്തില്‍ എത്തിക്കാനായി പ്രസ്തുത ദിവസം ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിക്കാം.
പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടേണ്ട രീതി
- സംഘാടകസമിതി രൂപീകരണം.
- ശാസ്ത്രീയമായ ആസൂത്രണം.
- അസംബ്ലിയില്‍ വിശദാംശങ്ങള്‍ അറിയിക്കല്‍.
- തയ്യാറെടുപ്പുകള്‍- നോട്ടീസ്, പോസ്റ്റര്‍, ബാനര്‍, വീഡിയോ, മറ്റ് സജ്ജീകരണങ്ങള്‍.
- പരമാവധി കുട്ടികള്‍ക്ക് പങ്കെടുക്കാനുള്ള അവസരവും ആവേശവും സൃഷ്ടിക്കല്‍.
പ്രവര്‍ത്തനം - ഒരു മാതൃക
മലപ്പുറം ആനമങ്ങാട് ഗവ.ഹയര്‍സെക്കന്ററിസ്കൂളിലെ ഈ മാതൃക കാണൂ
(നന്ദി:മനോജ് മാഷ്)
प्रेमचंद जयंती, जुलाई 31 और निधन का दिन, अक्तुबर 8 |
अब हिंदी-बंधुओं को मौका मिलता है, प्रेमचंद जयंती (जुलाई 31) मनाने का। एक बैठक में प्रेमचंद के बारे में चलानेवाले एक भाषण के साथ यह हम संपन्न कर सकते हैं। पर इससे क्या फायदा मिलेगा? एक महीने के बाद उनके निधन का दिवस (अक्तूबर 8) भी आता है।
प्रेमचंद जैसे महान साहित्यकार के व्यक्तित्व एवं कृतित्व और उनके जीवन-संदेश को नई पीढ़ी तक पहुँचाने का ऐसा अवसर अन्यत्र कहाँ मिलेगा? जयंती से शुरू होकर निधन का दिवस तक चलनेवाली प्रक्रियाएँ क्यों न तैयार करें।
इसके लिए कई आशय/धारणाएँ तय कर सकते हैं। जैसे -
- प्रेमचंद आम-साधारण जनता का कथाकार है।
- प्रेमचंद की रचनाओं में हाशिए पर छोड़े गए लोगों की वास्तविक दशा का चित्रण हुआ है।
- देहाती भाषा को साहित्य में प्रमुख स्थान का प्रयास प्रेमचंद की रचनाओं में हुआ है।
- सामाजिक समस्याओं के प्रति कलम के सिपाही बनकर प्रेमचंद ने लड़ाई की थी।
- …...............................................................................................
ऐसा एक आशय लेकर बच्चों को इसकी ओर ले आने की प्रक्रिया चलाएँ तो भविष्य में भी यह उनके राहों पर प्रकाश डालेगा।
മനോജ്മാഷ് ചെയ്ത പ്രവര്‍ത്തനങ്ങളുടെ മൊഡ്യൂള്‍ ഇവിടെ കാണാം |
- പ്രേംചന്ദ് ക്വിസ്സ് - ജയ്ദീപ് മാഷ് തയ്യാറാക്കിയത്
- പ്രേംചന്ദ് - രവിമാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍
- പ്രേംചന്ദിന്റ കഥ - സോമശേഖരന്‍ മാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍
- പ്രേംചന്ദിന്റ ജീവിതവും രചനകളും - അബ്ദുള്‍ റസാഖ് മാഷ് തയ്യാറാക്കിയത്
- പ്രേംചന്ദ് - വിക്കി പേജ് (ഹിന്ദി)
- ഈദ് ഗാഹ് - വീഡിയോ യൂ ട്യൂബ് ലിങ്ക് (ഈ ലിങ്ക് വഴി യൂ ട്യൂബിലെത്തിയാല്‍ പ്രേംചന്ദിന്റെ മറ്റ് കഥകളുടെ വീഡിയോകളും കാണാനാവും.DOWNLOAD HELPER ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ICT പേജില്‍ വിശദീകരിച്ചിട്ടുണ്ട് )
ഇവ കൂടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കൂ, ആസൂത്രണം ചെയ്യൂ. നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം ഹിന്ദി ബ്ലോഗിനയച്ചു തരൂ. അതാകട്ടെ ഈ പോസ്റ്റിനുള്ള താങ്കളുടെ നന്ദി പ്രകടനം