Powered by Blogger.

Thursday, 17 September 2015

വിശകലനവും ഉത്തരസൂചികയും STD 10

ഈ പോസ്റ്റിന്റെ താഴെ നിന്ന് ഉത്തരസൂചികയുടെ പി ഡി എഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
----------------------------------------- 
X Hin Qn Sep 2015 Analysis


1. 1,2 ചോദ്യങ്ങള്‍ക്ക് सूचना, निर्देश ഇവയിലേതെങ്കിലും ഒന്ന് കൊടുത്തായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3ല്‍ लालूराम तेली എന്ന് ശരിയായി കൊടുത്തപ്പോള്‍ बाबुलाल तेली (बाबूलाल) എന്ന് തെറ്റായാണ് കൊടുത്തുകാണുന്നത്.
3. ചോദ്യം 4ന് ग्वाला की എന്നതിന് പകരം ग्वाले की എന്നായിരുന്നു ശരിയായ പ്രയോഗം.
4. ചോദ്യം 5 പ്രയാസകരമാണ്. ഇതിന് കുട്ടികള്‍ തൃപ്തികരമായ രീതിയില്‍ ഉത്തരമെഴുതാന്‍ സാധ്യതയില്ല
5. ചോദ്യം 6 ഉം ആയാസരഹിതമായി ഉത്തരമെഴുതാന്‍ പറ്റുന്നതല്ല.

6. ചോദ്യം 7 पालतू पशु-पक्षियों के प्रति എന്നതിന് പകരം पशु-पक्षियों को पालने के संबंध में എന്നായിരുന്നു വേണ്ടിയിരുന്നത്.
7. ചോദ്യം 8, 9, 10 ചോദ്യങ്ങള്‍ 5, 6, 7 ചോദ്യങ്ങളെ അപേക്ഷിച്ച് മികച്ചതായി തോന്നി.
8. കവിതാഭാഗം മോശമായി തോന്നിയില്ല. എന്നാല്‍ सिक्का, पहलू, कीर्ति बढ़ाना എന്നിവയുടെ അര്‍ത്ഥമറിയാത്ത കുട്ടികള്‍ നന്നേ പ്രയാസപ്പെടുന്നതാണ്.
9. ചോദ്യം 14 ല്‍ उद् घोषणा എന്നെഴുതിയിരിക്കുന്നത് ശരിയായില്ല. ഇടം (space) ഒഴിവാക്കിയാല്‍ द्घ എന്ന കൂട്ടക്ഷരം വരുന്നത് ചോദ്യകര്‍ത്താക്കളെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാം. Linux- ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും ഹിന്ദിയില്‍ मानक वर्तनी പ്രകാരം ടൈപ്പ് ചെയ്യാന്‍ ഇത് തടസ്സമാണ്. द्ध, ह्न, द्व, ल्ल തുടങ്ങിയ പല സംയുക്താക്ഷരങ്ങളും linux ല്‍ ശരിയായി ടൈപ്പ് ചെയ്യാന്‍ പ്രയാസമാണ്. (ഞാനും ഇത് ലിനക്സില്‍ ആണ് ചെയ്തത്. അതിനാല്‍ मानक वर्तनी പാലിക്കാന്‍ പറ്റിയിട്ടില്ല എന്ന് കുറ്റസമ്മതം നടത്തുനാഗ്രഹിക്കുന്നു).എന്നാല്‍ उद् घोषणा ചോദ്യത്തിന് 2 മാര്‍ക്ക്, 3 മാര്‍ക്ക് എന്നിങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കുറേക്കാലമായി उद् घोषणा 2 മാര്‍ക്കിന്റെ ചോദ്യമായാണ് കൊടുത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാറ്റിയതായി കാണുന്നു.
10. ചോദ്യം 14 ഇഷ്ടമായി
11. ചോദ്യം 15ലെ തിരുത്താനായി കൊടുത്ത നാലാമത്തെ ഭാഗം ഒര്‍ത്ഥത്തില്‍ ശരിയല്ലേ എന്ന് സംശയം ഉയര്‍ത്തുന്നു. കാരണം मुंबई जाता था എന്നതിനെ मुंबई जानेवाला था എന്ന രീതിയിലും മനസ്സിലാക്കിയേക്കാം. അങ്ങനെ വരുമ്പോള്‍ ഈ ഭാഗം മാറ്റാതെ തന്നെ ശരിയായാക്കാവുന്നതാണ്. ചോദ്യകര്‍ത്താക്കള്‍ जाएगा എന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. തര്‍ക്കമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം. कल मैं दिल्ली जा रहा हूँ എന്ന വാക്യത്തെ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.
12. ചോദ്യം 16 കണ്ടപ്പോള്‍ विशेषण ഒഴിവാക്കി लिंग ആധാരമാക്കിയ ചോദ്യം വേണ്ടിയിരുന്നോ എന്ന് തോന്നി. കാരണം ചോദ്യം 15ലും 2 എണ്ണം लिंग കൂടി അടിസ്ഥാനമാക്കിയവയാണ്.
13. ചോദ്യം 17ലെ आ) ചോദ്യം ഉചിതമായി തോന്നിയില്ല. മോശമായ സന്ദേശം നല്‍കുന്ന ചോദ്യമായിപ്പോയി.
14. ചോദ്യം 20 प्रभावशाली संचार माध्यम क्या है? എന്നതിന് ഒറ്റ ഉത്തരം ഗദ്യഭാഗത്തെ മാത്രം ആസ്പദമാക്കി എഴുതേണ്ടിയിരിക്കുന്നു. ഇങ്ങനെ ചോദ്യം സങ്കുചിതമാക്കുന്നത് ഒഴിവാക്കുകയല്ലേ ഉചിതമായിട്ടുള്ളത്?
15. ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത് DTP സംബന്ധമായതാണ്. , , ढ അക്ഷരങ്ങള്‍ക്ക് അടിയില്‍ കുത്ത് (नुक़्ता) ഇടാതെ പ്രയോഗിച്ചിരിക്കുന്നത് 12 ഇടങ്ങളില്‍ കാണാവുന്നതാണ്. ॉ എന്നതിന് പകരം ाँ എന്ന് 4 സ്ഥലങ്ങളില്‍ തെറ്റായി കൊടുത്തത് കാണാം. ചോദ്യത്തിന് നമ്പറിട്ട് കുത്തിട്ടാല്‍ ഒരു space വിടുകയെന്ന DTP നിയമം പാലിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ 17 സ്ഥലങ്ങളില്‍ വിരുദ്ധമായി കൊടുത്തതായി കാണാം. ആവശ്യമായ സ്ഥലത്ത് ഇടം വിടാത്തതും അനാവശ്യമായ സ്ഥലത്ത് ഇടം വിട്ടതും നിരവധി സ്ഥലങ്ങളില്‍ കാണാവുന്നതാണ്. ഇത്തരം പ്രശ്നമൊന്നും കുട്ടികളെ ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും ലക്ഷക്കണക്കിന് കോപ്പികളില്‍ ഇത്തരം ഡസന്‍കണക്കിന് പിശകുകള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമല്ലോ?

X Hin Qn Sep 2015 Answers


1. तालिका की पूर्ति                                                2


पाठ
प्रोक्ति
रचयिता
हाथी के साथी
घटना
मिलानी
नदी और साबुन
कविता
ज्ञानेन्द्रपति
बाबूलाल तेली की नाक
कहानी
स्वयंप्रकाश
गौरा
रेखाचित्र
महादेवी वर्मा

2. अंग्रेज़ी शब्दों के स्थानों पर समानार्थी हिंदी शब्द                  3

श्यामा दूरसंचार विभाग में काम करती है। माँ को, डॉक्टर को दिखाने के लिए उसने अंतर्जाल में ढूँढकर चिकित्सालय का पता चलाया।

3. घटनाओं को क्रमबद्ध करना                                     2

  • बाबूलाल तेली लालूराम तेली के अस्पताल पहुँचा।
  • डॉक्टर ने उसके चेहरे का निरीक्षण किया।
  • लोकल ओनेस्थीसिया दिया।
  • लालूराम ने बाबूलाल तेली की नाक को काटा।

4. ग्वाले की चरित्रगत विशेषताएँ                                             2

  • जानवरों से प्यार करनेवाला
  • आर्थिक लाभ के लिए काम करनेवाला।
  • पशु-पक्षियों से क्रूरता दिखानेवाला।

सूचनाः 5 से 7 तक के प्रश्नों में से किन्हीं दो के उत्तर लिखें।

5. पुराने ज़माने में मानव प्रकृति और पशु-पक्षियों से इतना स्वार्थ व्यवहार नहीं करते थे। लेकिन आज के मानव तो बिलकुल बदल गए हैं। वे अपनी स्वार्थ लाभ के लिए कुछ भी करने के लिए तैयार हो जाते हैं।                                  2

6. कवि यहाँ हिमालय को एक प्रहरी के रूप में मानते हैं। ऐसे विराट प्रहरी के होते हुए भी नदी एक छोटी-सी साबुन की टिकिया से युद्ध हार रही है। साबुन की टिकिया का इस्तेमाल हम साफ करने के लिए करते हैं, लेकिन इसके इस्तेमाल से नदी के जल का जीवनपोषक गुण नष्ट हो जाता है।               2

7. पशु-पक्षियों को पालने के संबंध में महादेवी और उनकी बहन श्यामा के मनोभावों में बड़ा अंतर है। महादेवी खाद्य की किसी भी समस्या के समाधान के लिए पशु-पक्षियों का पालना पसंद नहीं करती। लेकिन श्यामा पूछ रही है कि तुम अपने घर में इतने पशु-पक्षियों को पाला करती हो एक गाय क्यों नहीं पाल लेती, जिसका कुछ उपयोग भी हो।

सूचनाः 8 से 10 तक के प्रश्नों में से किन्हीं दो के उत्तर लिखें।              2

8. ''शुक्र है...!! शुक्र है उसने मेरी मेरी नाक पर ही घूँसा मारा।''-बाबूलाल तेली की डायरी                                                                  4

तारीखः.................

आज मैं महीने भर की चिकित्सा के बाद बंबई से घर पहुँचा। बंबई ले जाने के लिए मित्रों को चंदा करना भी पड़ा। हे भगवान! एक घूँसा... कितनी मुसीबतें.. अंत में गाँव के लोगों ने बड़ी जुलूस का आयोजन कर मेरा स्वागत किया। मेरे बारे में क्या-क्या बड़ी-बड़ी बातें कर रहे थे। शुक्र है... एक घूँसे में बात खतम हो गई। शुक्र है.. उसने मेरी नाक पर ही घूँसा मारा। ये सब मैं कैसे भूलूँ। आज का दिन मेरे लिए एक खास दिन है।

9. आदमी द्वारा प्रकृति और जीव-जंतुओं का शोषण – पोस्टर 4


सरकारी हायर सेकंडरी स्कूल, मन्दवेली

अनुभूति हिंदी मंच

हिंदी संगोष्ठी

विषयः आदमी द्वारा प्रकृति और जीव-जंतुओं का शोषण

उद्घाटनः डॉ. के. गोपालकृष्णन

मॉडरेटरः मुफ़ीदा

17-09-2015 गुरुवार, पूर्वाह्न 10 बजे

स्कूल ऑडिटोरियम में

सबका स्वागत है

सचिव प्रधानाध्यापक


10. महादेवी-पशु-चिकित्सक: वार्तालाप                         4

महादेवी: आइए डॉक्टर।

डॉक्टर: नमस्ते। कहाँ है आपकी गाय?

महादेवी: वह गोशाला में ही है।

डॉक्टर: यह कितने दिन हुए?

महादेवी: दो-तीन हफ़्तों से यह ऐसी है। दाना-चारा कम खाती है और दुर्बल और शिथिल होती जा रही है।

डॉक्टर: इसे दाना-चारा कौन देता है?

महादेवी: वह तो हमारे परिचारक ही देते हैं।

डॉक्टर: मुझे लगता है, किसी ने सुई खिला दी है।

महादेवी: हे भगवान! ऐसा कौन करेगा? हम कभी भी ऐसा निर्मम वयवहार नहीं करेंगे।

डॉक्टर: निरीक्षण-परीक्षण से ही निश्चित हो जाएगा। लेकिन मुझे संदेह है।

महादेवी: मेरी गौरा को हम कैसे बचा सकते हैं जी?

डॉक्टर: आप घबराइए मत। जितना हो सके, हम करेंगे। बाकी तो ऊपरवाले के वश में है।

महादेवी: इसका दूध बछड़े को दे नहीं सकते हैं न डॉक्टर?

डॉक्टर: अभी तो ठीक है। बाद में किसी अन्य गाय का दूध पिलाना पड़ेगा।

महादेवी: खर्च कुछ भी हो, मुझे इसे बचाना है।

डॉक्टर: हम तो प्रयास करेंगे ही।

सूचनाः 11 से 13 तक के उत्तर कवितांश के आधार पर

11. हार-जीत दोनों समान हैं, ये सिक्के के दो पहलू हैं। खेलकूद से हमें यह सीखना चाहिए।                                                                       1

12. हार-जीत।                                                                      1

13. कविता का आशय                                                          3

यह कवितांश श्री. एन. नारायण राव का लिखा हुआ है। यह एक उपदेशात्मक कवितांश है। कवि इसके ज़रिए बच्चों को हार-जीत दोनों को स्वीकार करने का उपदेश देते हैं।

हार और जीत दोनों एक सिक्के के दो पहलू हैं। हार और जीत एक इक्के के दो पहिए हैं। बच्चे खेल-कूद से ये दोनों स्वीकार करना सीखें। छोटी-सी हार से हमें निराश नहीं होना चाहिए। हार, जीत की सीढ़ी है। रात के बाद दिन आता है। इसी तरह हार के बाद जीत होती है। बार-बार हारने पर भी हमें आत्मविश्वास नहीं छोड़ना चाहिए। इस प्रकार एकाग्रता से खेलकर हमें भारत देश की कीर्ति बढ़ाना है।

हार और जीत दोनों का हमें सामना करना पड़ता है। हमें खुशी से हार को स्वीकार करना सीखना है। विजय हासिल करने के लिए हमें हार से नया पाठ सीखना पड़ता है। पराजय से हताश होकर आत्महत्या करनेवाले लोगों की इस दुनिया में यह कवितांश बिलकुल अच्छा और प्रासंगिक है।

14. हिंदी मंच का उद्घाटन – उद्घोषणा                            3

आदरणीय अध्यापक-अध्यापिकाओ, प्यारे दोस्तो,

हिंदी दिवस के उपलक्ष्य में हमारे स्कूल में 18 सितंबर 2015 शुक्रवार को विभिन्न कार्यक्रम चलनेवाले हैं। स्कूल में प्रातः सभा, हिंदी प्रश्नोत्तरी, रचना प्रतियागिताएँ, पोस्टर प्रदर्शनी आदि होंगे। जो लोग प्रतियोगिताओं में भाग लेना चाहते हैं वे हिंदी सचिव के पास नाम रजिस्टर करें। सभी छात्र कार्यक्रमों में सक्रिय भाग लें। धन्यवाद।

15. संशोधन                                                        2

सुमित्रा का भाई सोहन मेरी कक्षा में पढ़ता है। उसको गीत वहुत पसंद है। अगले महीने वह मुंबई जाएगा

16. रेखांकित शब्दों का लिंग परिवर्तन करके वाक्य का पुनर्लेखन- 2

एक पुरुष अपनी बेटी को लिए मेला देख रहा था

17. योजकों से वाक्य मिलान                                                 2

) सिनेमा देखने जाना है इसलिए छुट्टी ले रही है।

) हम लोग आगरा जाएँगे और ताजमहल देखेंगे।

सूचनाः 18-22 गद्यांश के आधार पर उत्तर

18. 'बुरा प्रभाव' वाक्यांश में 'प्रभाव' शब्द संज्ञा है।                            1

19. 'उनकी' में सर्वनाम है- वे                                                   1

20. वाक्यांश के आधार पर प्रभावशाली संचार माध्यम टेलिविशन है।      1

21. टेलिविशन से बच्चों की पढ़ाई में बाधा उत्पन्न होती है। हिंसा-वृत्ति बढ़ानेवाले दृश्यों का युवकों पर बुरा प्रभाव पड़ता है।                             2

12 comments:

  1. നന്നായിട്ടുണ്ട്.
    അവസരോചിതമായ നല്ല വര്‍ക്ക്.

    ReplyDelete
  2. പോസ്റ്ററിന് 4 സ്കോര്‍ തന്നെയാണല്ലോ സര്‍?‍

    ReplyDelete
  3. श्यामा दूरसंचार विभाग में काम करती है। माँ को, डॉक्टर को दिखाने के लिए उसने अंतर्जाल में ढूँढकर चिकित्सालय का पता चलाया।

    ? चिकित्सालय

    ReplyDelete
    Replies
    1. ചോദ്യപേപ്പര്‍ പ്രകാരം अस्पताल എന്നായിരുന്നു ഉത്തരം വേണ്ടിയിരുന്നത്. അത് എന്റെ ഭാഗത്ത്നിന്ന് സംഭവിച്ച പിശകാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ Hospital എന്നപദത്തിന്റെ पारिभाषिक शब्द എന്നോട് ചോദിച്ചാല്‍ എനിക്ക് ഉടനെ ഉത്തരമായി കിട്ടുക चिकित्सालय എന്ന പദമാണ്. ഏതായാലും अस्पताल തെറ്റാണെന്നല്ല, Technical word ആയി പ്രയോഗിക്കാന്‍ चिकित्सालय സ്വീകരിക്കുന്നതിനോടാണ് എനിക്ക് കൂടുതല്‍ യോജിപ്പ് എന്നാണ്. ഏതായാലും മാഷ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത് നന്നായി. നന്ദി.

      Delete
  4. अभीजी,
    पोस्टर का अंक 3 ही है, ठीक कर दिया है।
    रज़ाकजी,
    मेरी राय में चिकित्सालय / अस्पताल दोनों ठीक है।

    ReplyDelete
    Replies
    1. 10. ചോദ്യം 14 ഇഷ്ടമായി. എന്നാല്‍ പോസ്റ്റര്‍ ചോദ്യത്തിന് 3 മാര്‍ക്ക്, 4 മാര്‍ക്ക് എന്നിങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കുറേക്കാലമായി പോസ്റ്റര്‍ 4 മാര്‍ക്കിന്റെ ചോദ്യമായാണ് കൊടുത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാറ്റിയതായി കാണുന്നു.
      സര്‍
      വിശകലനത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം കണ്ടിട്ടാണ് കമന്റിട്ടത്. ചോദ്യപേപ്പര്‍ ഒരിക്കല്‍ക്കൂടി വായിച്ചു നോക്കൂ.. പോസ്റ്റര്‍ 4 സ്കോറിന്റെ 3 ചോദ്യങ്ങളില്‍ ഒന്നു തന്നെയല്ലേ? 8.9.10 ചോദ്യങ്ങളില്‍ ഒന്നിനുാത്രം 3 സ്കോര്‍ വരുന്നതെങ്ങിനെയാണ്. ഇപ്പോഴത്തെ തിരുത്തല്‍ ചെരുപ്പിനനുസരിച്ച് കാലുമുറിക്കലായിപ്പോയി,ശ്രദ്ധിക്കുമല്ലോ...(പ്രാദേശികമായി പ്രിന്റുചെയ്യുന്നത് കൊണ്ട് വല്ല പ്രശ്നവും വന്നതായിരിക്കുമോ എന്നറിയില്ല,എന്റെ കൈവശമുള്ള ചോദ്യപേപ്പര്‍ വച്ചാണ് എനിക്കീ സംശയം തോന്നിയത്)

      Delete
  5. ചോദ്യം 2ലെ पता चलाया ആണോ നല്ലത് അതോ पता लगाया എന്നോ? പിന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ വിന്‍ഡോസില്‍ ISM ഉപയോഗിച്ച് ചെയ്യുന്നതാണ് मानक हिंदी वर्तनी പാലിക്കാന്‍ കൂടുതല്‍ സഹായകരമായിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. സ്വതന്ത്രസോഫ്റ്റ് വെയറിന് പ്രാധാന്യം കൊടുക്കുന്നത്കൊണ്ടാണ് അത്തരം പ്രശ്നങ്ങളെ അവഗണിച്ച് ഉബുണ്ടുവില്‍ വിശകലനവും, മാതൃകാ ഉത്തരപേപ്പറും തയ്യാറാക്കിയത്. രവി.

    ReplyDelete
  6. പത്താം തരം ചോദ്യപേപ്പറിലൊക്കെ ഇപ്രകാരം പാറ്റേണ്‍ മാറ്റുന്നത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ഇനി മുതല്‍ ഇതാണ് പാറ്റേണ്‍ എന്ന് വിശ്വസിക്കുന്ന പല അധ്യാപകരും അതുപ്രകാരം കുട്ടികളെ തയ്യാറാക്കുകയും ചെയ്യുന്നതാണ് ഇത് ചോദ്യകര്‍ത്താക്കള്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടതായിരുന്നു.
    ചോദ്യം 17ന് सिनेमा देखने जाना है इसलिए छुट्टी ले रही है എന്നതിന്റെ കൂടെ छुट्टी ले रही है क्योंकि सिनेमा देखने जाना है എന്നും ഉത്തരമാകാവുന്നതാണ്. അതേപോലെത്തന്നെ हम लोग आगरा जाएँगे इसलिए हम ताजमहल देखेंगे എന്നും ശരിയാകില്ലേ എന്ന്കൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  7. നിലിവില്‍ രണ്ട് വാര്‍ഷിക പൊതു പരീക്ഷകളില്‍ ഉപയോഗിച്ച മാതൃകയില്‍ മാറ്റം വരുത്തിയത് ഒട്ടും ശരിയായില്ല എന്നാണ് എന്റെയും തോന്നല്‍. ഇപ്പോള്‍ ഉപയോഗിച്ച മാതൃക ഉപേക്ഷിച്ചാണ് ആ മാതൃക സ്വീകരിച്ചത്. രണ്ട് വര്‍ഷം മുമ്പുള്ള മാതൃക ഉപയോഗിച്ചു കണ്ടപ്പോഴുള്ള സംശയം തുറന്നു ചോദിച്ചോട്ടെ
    * ചോദ്യപേപ്പറിന് നേതൃത്വം കൊടുത്തയാള്‍ അവധിയിലെങ്ങാനമിരുന്ന് തിരിച്ചു വന്നയാളാണോ? ഇദ്ദേഹത്തിന് ഈ മാറ്റങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലേ?(മൂന്നു ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളും ഈ സംശയം ഒന്നിനൊന്ന് ശക്തമാക്കുന്നു)
    *പത്താം തരത്തിലുപയോഗിച്ചത് ബി ചോദ്യപേപ്പറാണല്ലോ? അതിന്റ നിലവാരത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എ ചോദ്യപേപ്പര്‍ കാണാത്തതുകൊണ്ട് അതിനേക്കുറിച്ച് പറയാനും കഴിയുന്നില്ല.എങ്കിലും ഇപ്പോഴുണ്ടായതു പോലെയുള്ള സവിശേഷ സാഹചര്യങ്ങള്‍ വരാമെന്ന ധാരണ മനസ്സില്‍ വച്ച് തല്ലിക്കൂട്ട് ചോദ്യപേപ്പറുകള്‍ ഉണ്ടാക്കി വെയ്ക്കാതിരിക്കണം എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. കുട്ടിയാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കുമ്പോള്‍ നമ്മുടെ പരിഗണനയില്‍ ആദ്യം വരേണ്ടത്.

    ReplyDelete
  8. ചോദ്യപേപ്പറിന് നേതൃത്വം കൊടുത്തയാള്‍ അവധിയിലെങ്ങാനമിരുന്ന് തിരിച്ചു വന്നയാളാണോ? ഇദ്ദേഹത്തിന് ഈ മാറ്റങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലേ? എന്നതു എന്റെയും സംശയമാണ്. എട്ടാം ക്ലാസ്സില്‍ ഏറെ സമയം ചെലവഴിച്ച എസ്എസ്എ ചോദ്യരീതി മാറ്റി 40 സ്കോറിന്റതാക്കിയപ്പോഴും ഗ്രേഡിംഗ് രീതി,സ്കോറിംഗിനു വഴി മാറിയപ്പോഴും ഇതു തന്നെ ചിന്തിക്കണം. എല്ലാ ക്ലാസിലേയും ചോദ്യപേപ്പര്‍ ഒരേ ടീം തയാറാക്കിയതാവാം മറ്റൊരു കാരണം.

    ReplyDelete
  9. തെറ്റില്ലാത്ത ചോദ്യ പേപ്പർ കുട്ടിയുടെ അവകാശം ........ ആണോ ?

    ReplyDelete
  10. തെറ്റില്ലാത്ത ചോദ്യപേപ്പര്‍ എന്നത് ദുരാഗ്രഹമൊന്നുമല്ല. സംസ്ഥാനതല ചോദ്യപേപ്പര്‍ ആകുമ്പോള്‍ അല്‍പം കൂടി ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. കാരണം തെറ്റുകള്‍ വരുന്നത് ലക്ഷക്കമക്കിന് കോപ്പികളിലാണെന്നതു തന്നെ. പിന്നെ നമ്മള്‍ എഴുതുന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഉത്തരമെഴുതി നോക്കുന്നത് നല്ല ശീലമായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. കാരണം അപ്പോഴാണ് നമ്മള്‍ കുട്ടികളെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നത്. എനിക്ക് പല ചോദ്യങ്ങളുടെയും ഉത്തരമെഴുതാന്‍ പ്രയാസം തോന്നാറുണ്ട്. അതായത് തൃപ്തികരമായ ഉത്തരമെഴുതാന്‍ ബുദ്ധിമുട്ടാറുണ്ട്. ചോദ്യകര്‍ത്താക്കള്‍ കൂടുതല്‍ ആള്‍ക്കാരുണ്ടാകുമ്പോള്‍ എല്ലാവരും ഒന്ന് ചോദ്യപേപ്പര്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയാല്‍ പിന്നെ ബാക്കി വരുന്നത് വളരെ ചെറിയ തോതില്‍ മാത്രമായിരിക്കും. അത് വേണ്ടപോലെ നടക്കുന്നില്ലെന്നാണ് ഞാന്‍ സംശയിക്കുന്നത്. രവി.

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom