Powered by Blogger.

Tuesday, 8 September 2015

ചോദ്യപേപ്പര്‍ അവലോകനം-ക്ലാസ്സ് 9


       ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ വിശകലനം ചെയ്യാന്‍ ഇന്ന് നമ്മോടൊപ്പം ഹിന്ദി ബ്ലോഗിനെ സ്നേഹിക്കുന്ന മംഗലശ്ശേരിയിലെ രതീശന്‍മാഷിനെ കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം. ഇദ്ദേഹത്തെ ഹിന്ദി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നതിന് പരിശ്രമിച്ച കണ്ണൂര്‍ കടന്നപ്പള്ളി സ്കൂളിലെ രവി മാഷിനെ അഭിനന്ദിയ്ക്കാതെ വയ്യ.
വിശകലനം
ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ വിശകലനം ചെയ്യാന്‍ ഇന്ന് നമ്മോടൊപ്പം ഹിന്ദി ബ്ലോഗിനെ സ്നേഹിക്കുന്ന മംഗലശ്ശേരിയിലെ രതീശന്‍മാഷിനെ കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം. ഇദ്ദേഹത്തെ ഹിന്ദി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നതിന് പരിശ്രമിച്ച കണ്ണൂര്‍ കടന്നപ്പള്ളി സ്കൂളിലെ രവി മാഷിനെ അഭിനന്ദിയ്ക്കാതെ വയ്യ.
വിശകലനം
1. ചോദ്യം 1 ന്റെയും 2ന്റെയും ആരംഭത്തില്‍ കൊടുത്ത വാക്യത്തെ निर्देश എന്നോ सूचना എന്നോ കൊടുത്ത് വേര്‍തിരിക്കേണ്ടതായിരുന്നു.
2. ചോദ്യം 2 ല്‍ കൊടുത്തതില്‍ 4 ല്‍ 3 ഉം घटनाएँ എന്ന് പറയാന്‍ യോജിച്ചവയല്ല. മാത്രവുമല്ല അവയൊന്നും സുഖകരമായി ക്രമപ്പെടുത്താന്‍ പറ്റിയവയല്ല താനും. ചോദ്യനിര്‍ദ്ദേശത്തില്‍ घटनाएँ എന്ന്തന്നെ കൊടുക്കുകയായിരുന്നു കൂടുതല്‍ ഉചിതം.
3. ചോദ്യം 3 ലെ ठेठ എന്ന പദം കുട്ടികള്‍ക്ക് പരിചയമില്ലാത്തതായത് പ്രയാസം സൃഷ്ടിക്കുന്നതാണ്. കുറഞ്ഞപക്ഷം വാക്കിന്റെ അര്‍ത്ഥം കൊടുക്കുകയെങ്കിലുമാകാമായിരുന്നു. അതുപോലെത്തന്നെ किसानों की प्रतिनिधि എന്ന് എന്തിനാണ് കൊടുത്തതെന്ന് മനസ്സിലാവുന്നില്ല. होरीराम നെ ചോദ്യകര്‍ത്താക്കള്‍ പെണ്ണായി കണക്കാക്കിയോ എന്ന് സംശയം ജനിപ്പിക്കുന്നു.
4. घुड़कियाँ खाना എന്നതിന് അര്‍ത്ഥം പുസ്തകത്തില്‍ കൊടുത്തത് തന്നെ വേണ്ടത്ര യോജിച്ചതല്ല. അവിടെ घमंड അത്യാവശ്യമല്ല എന്ന് കാണേണ്ടിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചോദ്യകര്‍ത്താക്കള്‍ അല്‍പം കൂടി സൂക്ഷ്മത കാണിക്കേണ്ടിയിരിക്കുന്നു.
5. ചോദ്യം 6 ല്‍ ഉദ്ധരണചിഹ്നം കൊടുത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. കാരണം ഈ വാക്യം കവിതയില്‍നിന്ന് ഉദ്ധരിച്ചതല്ലയെന്നത് തന്നെ.
6. अफसरों को रेलगाड़ी में कौन-कौन-सी सुविधाएँ मिलती हैं എന്നതിന് പാഠപുസ്തകത്തെ ആസ്പദമാക്കി ഉത്തരമെഴുതാന്‍ പ്രയാസമാണ്. കാരണം സുഖകരമായ യാത്ര എന്നല്ലാതെ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ് എന്ന് പാഠത്തില്‍ പരാമര്‍ശിക്കുന്നില്ല. കുട്ടികള്‍ ചിലതൊക്കെ എഴുതിയേക്കുമായിരിക്കും.
7. ചോദ്യം 11 संशोधन അല്‍പം കൂടി ലളിതമാക്കാമായിരുന്നു എന്ന് തോന്നി. കാരണം പാഠപുസ്തകത്തിലെ വാക്യമായാല്‍ കൂടി ഉത്തരം കണ്ടെത്താനുള്ള ചില സൂചനകള്‍ ചോദ്യത്തില്‍ തന്നെ ഉണ്ടാവുന്നത് ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ സംബന്ധിച്ചേടത്തോളം ഉചിതമായി കാണാവുന്നതാണ്. ഉദാഹരണത്തിന് जगह എന്ന പദം സ്ത്രീലിംഗമാണെന്നറിയാത്ത കുട്ടിക്ക് का എന്നത് മാറ്റി की എന്നാക്കാന്‍ കഴിയുകയില്ല.
8. ചോദ്യം 16 പാഠപുസ്തകത്തിലെ ചോദ്യം തന്നെയാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് എഴുതാന്‍ എളുപ്പമായേക്കാം. എന്നാല്‍ ഇങ്ങനെ കൊടുക്കുന്നത് ശരിയായ കീഴ് വഴക്കമാണോയെന്ന് ചര്‍ച്ച ഉയരാന്‍ സാധ്യതയുണ്ട്.
9. ചോദ്യം 17 ന്റെ ഡയറിയെഴുതാനുള്ള സന്ദര്‍ഭം ഉചിതം തന്നെ. എന്നാല്‍ അത്യന്തം ദരിദ്രയായ धनिया നിരക്ഷരയാണെന്ന് കണക്കാക്കുന്ന കുട്ടികള്‍ക്ക് ചോദ്യം യുക്തിക്ക് നിരക്കാത്തതായി തോന്നിക്കാവുന്നതാണ്.
10. ചോദ്യം 18 വായിച്ച് കുട്ടികള്‍ ആശയം ഗ്രഹിച്ചേക്കാം. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരം ചോദ്യങ്ങളിലെ ആശയക്കുഴപ്പം നിക്കാന്‍ ശ്രമിക്കാമായിരുന്നു. उनके എന്നതിന് അല്‍പം കൂടി കൃത്യത നല്‍കേണ്ടതായിരുന്നു. അതുപോലെത്തന്നെ संकेतों की सहयता से എന്നും कल्पना करके എന്നും രണ്ട് നിര്‍ദ്ദേശങ്ങളും ഒന്നിച്ച്കൊടുത്തത് ഉചിതമായി തോന്നുന്നില്ല.
11. ചോദ്യപേപ്പറിലെ ഏറ്റവും വലിയ പ്രശ്നം (കുട്ടികള്‍ക്ക് പ്രശ്നമായിരിക്കണമെന്നില്ല) ഡി.ടി.പി. സംബന്ധിച്ചതായി തോന്നി. വേണ്ട സ്ഥലത്ത് ഇടം (space) വിടാതെയും വേണ്ടാത്തിടത്ത് ഇടം വിട്ടും വന്നിട്ടുള്ള തെറ്റുകള്‍ ഡസന്‍കണക്കിനാണ്. 23 ചോദ്യത്തിനും ചോദ്യനമ്പറിന് ശേഷമുള്ള പൂര്‍ണ്ണവിരാമ (.) ചിഹ്നത്തിന് ശേഷം ഇടം വിട്ടിട്ടില്ല. എന്നാല്‍ 20 ല്‍ അധികം സ്ഥലങ്ങളില്‍ അല്‍പവിരാമ (,) ത്തിന് മുമ്പ് ഇടം വിട്ടിരിക്കുന്നു. ഇങ്ങനെ ചെയ്തത് ഭംഗികൂട്ടാനാണെങ്കില്‍ അത് ഗുണത്തിലധികം ദോഷമാണ് ചെയ്യുക. അതുപോലെ 20 ഓളം ഇടങ്ങളില്‍ उक्षिप्त व्यंजन (ड़, ढ़) തെറ്റായി പ്രയോഗിച്ചിരിക്കുന്നു. ഉദ്ധരണചിഹ്നങ്ങള്‍ക്കിടയിലും, ഹിന്ദി പൂര്‍ണ്ണവിരാമം, ചോദ്യചിഹ്നം മുതലായവക്ക് മുമ്പും അനാവശ്യമായി ഇടം വിട്ടതായി കാണാവുന്നതാണ്.
12. ചോദ്യം 12 ന്റെ സൂചനയില്‍ കൊടുത്ത विपरीतार्थ എന്നതിന് പകരം विपरीतार्थक എന്നായിരുന്നു വേണ്ടിയിരുന്നത്.
13. ചോദ്യം 18 ന്റെ മൂന്നാമത്തെ സൂചനയില്‍ दिया गया എന്ന് കൊടുക്കുന്നത് ने യുടെ പ്രശ്നം ഒഴിവാക്കുന്നതിന് സഹായ- കരമാകുമായിരുന്നു. സൂചനകള്‍ക്ക് ബുള്ളറ്റ് ചിഹ്നത്തിന് ശേഷം ഇടം വിട്ട് ശരിയാക്കാമായിരുന്നു.
14. വിവിധ ചോദ്യങ്ങളിലായി श्रीमति, होरी राम, मंझला, शत्रू (2), हानी എന്നിങ്ങനെ തെറ്റായി കൊടുത്തിരിക്കുന്നതും കാണാവുന്നതാണ്.
       ഈ പ്രശ്നങ്ങള്‍ അവഗണിച്ചാല്‍ ചോദ്യം തൃപ്തികരമാണെന്ന് പറയേണ്ടിയിരിക്കുന്നു.

1 comment:

  1. THETH (ठेठ) Meaning in Hindi

    जो अपने विशुद्ध मूलरूप में हो।
    जिसमें कृत्रिमता,बनावट या किसी तरह की मिलावट न हो।
    प्ररूपी
    ( विशिष्ट रू से बनारस का ही,अर्थात् और कहीं का नहीं) जिसमें किसी प्रकार की भूल,संदेह आदि के लिए अवकाश न हो।
    पुं.आदि
    आरंभ
    शुरू
    अंग्रेजी मे अर्थ
    हिंदी मे अर्थ
    संबंधित शब्द
    उदाहरण और उपयोग
    Meaning of THETH (ठेठ) in English

    play
    Genuine
    Unsophisticated
    Informal
    Ture
    Pure
    Unadulterated
    Real
    Actual
    Proper
    Typical
    Less
    विशुद्ध
    एकमात्र
    अपरिवर्तित

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom