1.
ചോദ്യം 2ല്‍
സംഭവങ്ങള്‍ പരസ്പരം ബന്ധമുള്ളവ
കൊടുക്കുന്നതായിരുന്നു
ഉചിതം.
പാഠത്തില്‍
വരുന്ന വാക്യങ്ങള്‍ ക്രമപ്പെടുത്തുക
എന്നതിലുപരി പരസ്പരബന്ധമുള്ള
സംഭവങ്ങള്‍ അല്ലെങ്കില്‍
ഒരു സംഭവത്തിന്റെ വിവിധ
ഘട്ടങ്ങള്‍ കൊടുക്കുന്നതായിരുന്നു
കൂടുതല്‍ ഉചിതമായിട്ടുള്ളത്.
ഇവിടെ കൊടുത്ത
സംഭവങ്ങള്‍ പരസ്പരം ബന്ധമുള്ളവ
അല്ലെന്നതാണ് വാസ്തവം.
2.
ചോദ്യം
3
ല്‍
കൊടുത്തിരിക്കുന്ന സ്വഭാവ
വിശേഷത छात्रों
से क्रूर व्यवहार करनेवाला
എന്നത് പാഠത്തിന്റെ
അടിസ്ഥാനത്തില്‍ പറയാമോയെന്ന്
സംശയമുണ്ട്.
കാരണം
പാഠത്തിലെ പ്രധാനാധ്യാപകനായ
കലീറാം ജാതിയുടെ അടിസ്ഥാനത്തിലാണ്
ക്രൂരമായ പെരുമാറ്റം
കാണിക്കുന്നതായി കാണുന്നത്.
അതുകൊണ്ട്
ഇതില്‍ രണ്ടാമതായി കൊടുത്ത
പോലെ എല്ലാ വിദ്യാര്‍ത്ഥികളോടും
ക്രൂരമായി പെരുമാറുന്നയാളായി
പറയാമെന്ന് വിശ്വസിക്കുന്നില്ല.
3.
ചോദ്യം
6ല്‍
കൊടുത്തിരിക്കുന്നതുപോലെയല്ല
പാഠത്തിലെ വാക്യം.
പാഠത്തില്‍
നിന്ന് ഉദ്ധരണമായി ഉദ്ധരണചിഹ്നത്തോടെ
കൊടുക്കുമ്പോള്‍ അതില്‍
തെറ്റുവരാതെ നോക്കേണ്ടിയിരിക്കുന്നു.
പാഠപുസ്തകത്തില്‍
यों चूहड़े
का यहीं पढ़ेगा...
എന്നാണ്
കൊടുത്തിട്ടുള്ളത്,
അല്ലാതെ
यह चूहड़े
का यही पढ़ेगा
എന്നല്ല.
4.
ചോദ്യം
7ന്റെ
ഉത്തരമായി ബ്രാക്കറ്റില്‍
കൊടുത്ത ഉത്തരപദങ്ങള്‍ ने
ചേര്‍ത്ത് (स्त्री
ने,
किसान
ने,
लड़के
ने)
കൊടുക്കണമായിരുന്നു.
കാരണം किसने
എന്നതിന് लड़के
ने ഉത്തരം
വരേണ്ടിയിരിക്കുന്നു.
ചോദ്യം 5ല്‍
ശരിയായ രീതിയില്‍ കൊടുത്തതായി
കാണാം.
5.
ചോദ്യം 10
ല്‍ यहाँ
कवि की इशारा किसकी ओर है
എന്നത് തെറ്റായ പ്രയോഗമാണ്.
इशारा
എന്നത് പുല്ലിംഗപദമായതുകൊണ്ട്
कवि का इशारा
എന്നാണ് കൊടുക്കേണ്ടിയിരുന്നത്.
6.
ചോദ്യം
13ന്റെ
നിര്‍ദ്ദേശം കൃത്യമായും उचित
योजक का प्रयोग करके वाक्यों
को मिलाकर लिखें എന്ന്
തന്നെ കൊടുക്കണമായിരുന്നു.
മാത്രവുമല്ല,
കൊടുത്തിരിക്കുന്ന
വാക്യങ്ങളില്‍ കുട്ടികള്‍
कल रविवार है
इसलिए कल
छुट्टी है എന്നാണ് ഉത്തരം
എഴുതാനുള്ള സാധ്യത.
ഇവിടെ कल
എന്ന് ആവര്‍ത്തിക്കുന്നത്
അഭികാമ്യമല്ല.
कल
रविवार है इसलिए छुट्टी है
എന്നായാല്‍ത്തന്നെ
അര്‍ത്ഥപൂര്‍ണ്ണമായ
വാക്യമാകുന്നതാണ്.
7.
ചോദ്യം
14-16 ന്റെ
കവിതാഭാഗത്തിന്റെ കൂടെ चूमना,
झूमना,
मस्त
മുതലായ പദങ്ങളുടെ അര്‍ത്ഥം
കൊടുക്കേണ്ടതായിരുന്നു.
അതുകൊടുക്കാത്തത്
കൃത്യമായി ആശയം എഴുതുന്നതിന്
തടസ്സം സൃഷ്ടിക്കുന്നതാണ്.
8. 17
മുതല്‍ 21
വരെ
ചോദ്യങ്ങള്‍ക്കുള്ള
ഗദ്യഭാഗത്തിന്റെ കൂടെ राख,
लाशें,
खतरा,
दस्त,
पीलिया
चमड़ी മുതലായ
പദങ്ങളുടെ അര്‍ത്ഥം
കൊടുക്കേണ്ടതായിരുന്നു.
ഈ മുഴുവന്‍
വാക്കിന്റെയും അര്‍ത്ഥം
അധ്യാപകനായ എനിക്കും ശരിക്ക്
അറിയില്ലെന്ന് സമ്മതിക്കുന്നു.
9.
ചോദ്യം
23ല്‍
सबेरे से लेकर
रात तक बिशनी अपने बेटे के
पत्र की प्रतीक्षा में थी।
എന്ന് കൊടുത്തത് ശരിയായില്ല.
കാരണം ഈ
ഷിഫ്റ്റ് സമയം മാത്രമേ ബിശനി
തന്റെ മകന്റെ കത്തിനെ
പ്രതീക്ഷിക്കാറുള്ളൂ എന്ന്
അര്‍ത്ഥം വരുന്നരീതിയില്‍
പറയുന്നത് പാഠസന്ദര്‍ഭത്തിന്
തീരെ യോജിച്ചതല്ല.
ചോദ്യത്തില്‍
ആദ്യത്തെ വാക്യം തീരെ
യോജിക്കാത്തതായി തോന്നുന്നു.
10.
ചോദ്യം 25
ല്‍ കൊടുത്ത
ആദ്യത്തെ വാക്യം ഒരു घटना
ആയി കാണാന്‍ സാധ്യമല്ല.
അതിന് പകരം
चूहड़ा होने
के कारण ओमप्रकाश को तीन दिनों
से कक्षा में बैठने की अनुमति
नहीं मिली,
पूरा
दिन झाड़ू
लगाना पड़ा।
എന്ന് കൊടുക്കുകയാണെങ്കില്‍
വാക്യം അല്‍പം വലുതാണെങ്കിലും
ഈ ആശയക്കുഴപ്പം ഒഴിവായിക്കിട്ടുമായിരുന്നു.
11.
ചോദ്യങ്ങളുടെ
ടേം അടിസ്ഥാനത്തിലുള്ള അനുപാതം
തീരെ പാലിച്ചതായി കാണുന്നില്ല.
കാരണം ഒന്നാം
പാദത്തില്‍ നിന്ന് 3
മാര്‍ക്കിന്റെയും
രണ്ടാം പാദത്തില്‍ നിന്ന്
24 മാര്‍ക്കിന്റെയും
ചോദ്യങ്ങള്‍ വന്നതായി
കണക്കാക്കാവുന്നതാണ്.
എന്നാല്‍
ചോദ്യം 24
രണ്ട്
പാദത്തിനും യോജിക്കുന്നതാണ്.
പത്താം തരം
ചോദ്യപേപ്പറിന്റെ അവസ്ഥ നേരെ
മരിച്ചായിരുന്നു.
രണ്ടാം
പാദത്തെ തീരെ അവഗണിച്ച് ഒന്നാം
പാദത്തില്‍ നിന്നുള്ള
ചോദ്യങ്ങളായിരുന്നു അതില്‍
കൊടുത്തിരുന്നത്.
Ravi.
M., GHSS, Kadannappally, Kannur
No comments:
Post a Comment