Powered by Blogger.

Monday, 8 December 2014

हिंदी प्रश्नपत्र शृंखला(8) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഏഴാം ക്ലാസ്സിലെ മാതൃകാ ചോദ്യപേപ്പറാണ്.കൊല്ലം പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി. യു.പി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ദീപ ടീച്ചറാണ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകം തയ്യാറാക്കിയ സമിതിയിലെ ഒരംഗം കൂടിയായ ടീച്ചറിന് ഹിന്ദി ബ്ലോഗിന്റെ നന്ദി.

8 comments:

  1. ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഏഴാം ക്ലാസ്സിലെ തന്നെ മാതൃകാ ചോദ്യപേപ്പറാണ്. കൊല്ലം പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ദീപ ടീച്ചറാണ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകം തയ്യാറാക്കിയ സമിതിയിലെ ഒരംഗം കൂടിയായ ടീച്ചറിന് ഹിന്ദി ബ്ലോഗിന്റെ നന്ദി.

    ReplyDelete
  2. ദീപടീച്ചറെപ്പോലെ കഴിവുള്ള കൂടുതല്‍ പേര്‍ നമ്മുടെ ബ്ലോഗിലേക്കെത്തുമ്പോള്‍ ബ്ലോഗ് ലക്ഷ്യം വെയ്ക്കുന്ന ഉയരങ്ങളിലെത്താന്‍ യാതോരു പ്രയാസവുമുണ്ടാകില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഏഴാം ക്ലാസ്സിന്റെ മാതൃകാ ചോദ്യപേപ്പര്‍ ഒരെണ്ണം തയ്യാറാക്കാന്‍ ആരംഭിച്ചിരുന്നെങ്കിലും പാഠപുസ്തകം ക്ലാസ്സില്‍ കൈകാര്യം ചെയ്യാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവപ്പെട്ടു.ആവശ്യമായ മെറ്റീരിയലുകള്‍ ശേഖരിച്ച് വച്ച ശേഷം ഒറ്റയിരുപ്പില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കലാണ് പതിവ്. ഇടയ്ക്ക് നിര്‍ത്തിവയ്ക്കുന്നവ പിന്നീട് തുടരാന്‍ സാധിക്കാറില്ല എന്നതാണ് അനുഭവം. ഏഴാം ക്ലാസ്സിലെ ചോദ്യപേപ്പറിനും ഇതു തന്നെ സംഭവിച്ചു.തുടര്‍ന്ന് രണ്ട് അധ്യാപകരോട് ചോദ്യപേപ്പര്‍ തയ്യാറാക്കി നല്കാമോ എന്നാരാഞ്ഞു. ഇരുവരും സമ്മതിച്ചെങ്കിലും അല്പം സാവകാശം കൂടി ആവശ്യപ്പെട്ടു. അതിനിടയിലാണ് മകളുടെ സ്കൂളിലെ ദീപടീച്ചറെ കലോത്സവത്തിനിടയില്‍ കണ്ടത്. ആവശ്യപ്പെട്ടയുടന്‍ ടീച്ചര്‍ സമ്മതിച്ചെങ്കിലും കാലതാമസം വന്നേക്കുമെന്നായിരുന്നു എന്റെ വിചാരം. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടാം ദിവസം ടീച്ചറുടെ വിളിയെത്തി. മകളുടെ കൈവശം ചോദ്യപേപ്പര്‍ കൊടുത്തയയ്ക്കുന്നു.നോക്കി,വേണ്ട തിരുത്തലുകള്‍ വരുത്തി ബ്ലോഗിലിടാം.വീട്ടിലെത്തിയ ഉടന്‍ ചോദ്യപേപ്പര്‍ വാങ്ങി പരിശോധിച്ചു.മുന്‍ ചോദ്യമാതൃകയുടെ അടിസ്ഥാനത്തില്‍ ചെയ്ത ചോദ്യപേപ്പറില്‍ കാര്യമായ തിരുത്തലുകള്‍ വേണ്ടിവന്നില്ല.ജയ്ദീപ്മാഷിന്റെയും രവിമാഷിന്റയും എഡിറ്റിംഗ് കൂടിക്കഴിഞ്ഞപ്പോള്‍ സംഗതി ജോര്‍..ഇനി അഭിപ്രായം പറയേണ്ടത് ചോദ്യപേപ്പര്‍ ഉപയോഗിക്കുന്നവരാണ്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സധൈര്യം പറയൂ....

    ReplyDelete
  3. जी
    प्रश्न पत्र डौनलोड़ किया।
    दीपाजी को बधाइयाँ।

    ReplyDelete
  4. ചോദ്യപേപ്പറിന്റ കടുപ്പം ഒരല്പം കൂടിയോ എന്നു ശങ്കിച്ചു.
    കഴിഞ്ഞ ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ പരിശോഗിച്ചപ്പോള്‍ ആ ശങ്ക മാറി.
    നല്ല പരിശ്രമം. ലേ ഔട്ടും നന്നായി.ദീപടീച്ചറിനും ഹിന്ദി ബ്ലോഗിനും നന്ദി...

    ReplyDelete
  5. ദീപാ ജീ, അഭിനന്ദനങ്ങള്‍.
    ഹിന്ദി ബ്ലോഗിന്റെ ഉന്നതിയും അവനതിയും സൂക്ഷമമായി നിരീക്ഷിക്കുന്ന ഒരധ്യാപകനാണ് ഞാന്‍. ഹിന്ദി പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും കൈത്താങ്ങായി വര്‍ത്തിക്കുന്ന ഈ ബ്ലാഗിന്റെ നൈരന്തര്യതയിലേക്ക് ഈയിടെയായീ പുതിയ മുഖങ്ങള്‍ കടന്നു വരുന്നതായി കാണാന്‍ കഴിയുന്നു. ഇത് ശുഭകരമാണ്.
    എല്ലാ ചോദ്യപേപ്പറുകളും (ക്ലാസ്സില്‍ അവതരിപ്പിക്കുന്നവര്‍ക്ക് )ഗുണകരം. വരും നാളുകളില്‍ 8,9,10ലെ പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനാവശ്യമായ ഉപകരണങ്ങള്‍ പ്രതീക്ഷിക്കാമോ..?

    ReplyDelete
  6. ഏതായാലും ദീപ ടീച്ചറുടെ ഏഴാം തരത്തിന് വേണ്ടി ഉണ്ടാക്കിയ ചോദ്യപേപ്പര്‍ നന്നായി. എന്നാല്‍ യു.പി. അധ്യാപകര്‍ ഈ വിവരം വേണ്ട രീതിയില്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. രവി.

    ReplyDelete
    Replies
    1. രവി മാഷേ
      എനിക്കറിയാവുന്ന പലരേയും വിളിച്ചറിയിച്ചിരുന്നു.
      എന്നാല്‍ ഖേദമെന്നു പറയട്ടെ.സ്കൂളില്‍ നെറ്റില്ല,കമ്പ്യൂട്ടര്‍ അറിയില്ല എന്നിങ്ങനെയുള്ള മറുപടികളാണ് കിട്ടിയത്.
      സ്കൂളില്‍ നെറ്റില്ലെങ്കിലും,കമ്പ്യൂട്ടര്‍ അറിയില്ലെങ്കിലും ഇവരെല്ലാം സ്പാര്‍‍ക്ക് വഴി ശമ്പളം മാറുന്നുണ്ട്,ഭാഗ്യം!

      Delete

© hindiblogg-a community for hindi teachers
  

TopBottom