ഇന്ന്
പ്രസിദ്ധീകരിക്കുന്നത്
പത്താം ക്ലാസ്സിലെ തന്നെ
ആറാമത്തെ മാതൃകാ ചോദ്യപേപ്പറാണ്.
കണ്ണൂര്‍
കടന്നപ്പള്ളി സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി സ്കൂളിലെ
ഹിന്ദി അധ്യാപകനും ബ്ലോഗ്
അഡ്മിനുമായ രവി മാഷാണ് ഇത്
തയ്യാറാക്കിയിരിക്കുന്നത്.
ഈ ചോദ്യപേപ്പര്‍
അദ്ദേഹം തയ്യാറാക്കി
അയച്ചുതന്നിട്ട് ഏകദേശം
ഒരു മാസമാകുന്നു.
ഇതി കൂടുതല്‍
പേരിലെത്തണം എന്ന ആഗ്രഹത്താല്‍
(അതോ
അത്യാഗ്രഹമോ)
മറ്റൊരു
ബ്ലോഗിലേയ്ക്ക് അയച്ചു
നല്കിയിരുന്നു. പരീക്ഷകള്‍ ആരംഭിക്കുന്നതിനാലും അവിടെ നിന്ന്
ഇതേ ദിവസം വരെ യാതൊരു പ്രതികരണവും
കിട്ടാത്തതിനാലുമാണ് ഹിന്ദി
ബ്ലോഗില്‍ത്തന്നെ ഇത്
പ്രസിദ്ധീകരിക്കാം എന്ന്
തീരുമാനിച്ചത്.
ഇതുവരെയുള്ള നയത്തില്‍
നിന്ന് മാറി ഈ ചോദ്യപേപ്പറിന്റെ
ഉത്തരമാതൃക കൂടി പ്രസിദ്ധീകരിക്കാന്‍
ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍
പ്രസിദ്ധീകരിച്ച് രണ്ടു
ദിവസങ്ങള്‍ കഴിഞ്ഞ് ഈ പോസ്റ്റില്‍ത്തന്നെ ഉത്തരമാതൃകയും
പ്രസിദ്ധീകരിക്കും.