അതേ,ഹിന്ദിബ്ലോഗ്തിരിച്ചുവരുന്നു.
ആ വരവ് ഞങ്ങളുടെ എല്ലാ
വേദനകളെയും നിരാശയേയും പാടെ
മാറ്റിക്കളയുന്നതാകണമെന്നും
ഞങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളെ
ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ
തൃപ്തിപ്പെടുത്തുന്നതാവണമെന്നും
ഞങ്ങള്‍ നാല് അഡ്മിന്‍മാരും
( ജി.സോമശേഖരന്‍-കൊട്ടാരക്കര, ജയ്ദീപ്.കെ-വടകര
കോഴിക്കോട്, അബ്ദുള്‍
റസാക്ക് -മലപ്പുറം, രവി.കെ-കണ്ണൂര്‍ ) തീരുമാനിച്ചിരുന്നു.തിരക്കേറിയ
സമയത്തും സ്വന്തം ശാരീരികാവശതകളെപ്പോലും
അവഗണിച്ചാണ് മിക്കവരും ഈ
പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.ആ
പ്രവര്‍ത്തനത്തിലെ ഉത്പന്നങ്ങള്‍
ഇന്നുമുതല്‍ തുടര്‍ച്ചയായ
ദിവസങ്ങളില്‍ നിങ്ങള്‍ക്ക്
ലഭ്യാമാകും.हिंदी
प्रश्नपत्र शृंखला എന്നാണ്
ഇതിന് നല്കിയിരിക്കുന്ന
പേര്. അതിന്റ
ഫലപ്രാപ്തി നിശ്ചയിക്കേണ്ടത്
അവ ഉപയോഗിക്കുന്നവരാണ്.അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും കഴിയുമെങ്കില്‍
ഉത്തരങ്ങളും(അത്യാഗ്രഹമല്ലെന്ന്
വിചാരിക്കുന്നു..)
കൂട്ടിച്ചേര്‍ത്ത്
ഇവയെ മെച്ചപ്പെടുത്താനും
പിന്തുണനല്കാനും അഭ്യര്‍ത്ഥിക്കുന്നു...
ഇന്ന്
പ്രസിദ്ധീകരിക്കുന്നത്
പത്താം ക്ലാസ്സിലെ രണ്ടാം
ടേം മാതൃകാ ചോദ്യപേപ്പറാണ്.
കൊട്ടാരക്കര സദാനന്ദപുരം
ഗവ.ഹയര്‍ സെക്കന്ററി
സ്കൂളിലെ ഹിന്ദി അധ്യാപകനും
ബ്ലോഗ് അഡ്മിനുമായ ശ്രീ.ജി.സോമശേഖരനാണ്
ഇത് തയ്യാറാക്കിയിരിക്കുന്നത്.......
|