Powered by Blogger.

Thursday, 13 March 2014

आसरा 20 (08-03-2014)


S.S.L.C.പരീക്ഷയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.പഠിച്ചതൊക്കെ ഓര്‍ത്തെടുക്കാനുള്ള സമയമായി. മാതൃകാ പരീക്ഷ നല്കിയ ആത്മവിശ്വാസം വരാനിരിക്കുന്ന പരീക്ഷയും നന്നായെഴുതാമെന്ന ധൈര്യം നല്കുമെന്ന കാര്യത്തില്‍ സംശയമില്ല .ഈ അവസരത്തില്‍ ഹിന്ദി ബ്ലോഗ് കുട്ടികളുടെയും അദ്ധ്യാപകരുടെയും ആവശ്യപ്രകാരം മാതൃകാ പരീക്ഷാചോദ്യപേപ്പറിലൂടെ ഒന്നുകൂടി കടന്നുപോകാം.
മാതൃകാ പരീക്ഷയെ അടിസ്ഥാനമാക്കി ചോദ്യപേപ്പര്‍ -രൂപഘടന -ഒരു വിലയിരുത്തല്‍
(മുന്നറിയിപ്പ് - മാറ്റങ്ങള്‍ സംഭവിച്ചേക്കാം)
പാഠപുസ്തകത്തില്‍ നിന്ന്
പാഠപുസ്തകത്തിന് പുറത്തുനിന്ന്
പദ്യം
ഗദ്യം
വ്യാകരണം
25 SCORE
5 SCORE
5 SCORE
5 SCORE

പാഠപുസ്തകത്തില്‍ നിന്ന്

Q No
SCORE
QUESTION TYPE
1
2
പാഠം,വ്യവഹാരരൂപം,രചനാകാരന്‍
2
3
ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍
3
2
ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുക
4
2
കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍
5,6,7 (2 out of 3)
4 (2X2)
വിശകലനാത്മകം
8,9,10,11(3 out of 4)
12 (4X3)
Discourse,വ്യവഹാരരൂപങ്ങള്‍
ആകെ
25 score


പാഠപുസ്തകത്തിന് പുറത്തുനിന്ന്

Q No
SCORE
ആകെ
QUESTION TYPE
12
1


5
പദ്യത്തില്‍ നിന്ന് ഉത്തരം
13
1
പദ്യത്തില്‍ നിന്ന് ഉത്തരം
14
3
പദ്യത്തിന്റെ ആശയം
15
2
2
തെറ്റ് തിരുത്തുക
16
2
2
ഉചിതമായ വിശേഷണങ്ങള്‍ ചേര്‍ത്ത് പൂരിപ്പിക്കുക
17
1
1
ഉചിതമായ യോജകം ചേര്‍ത്ത് വാക്യങ്ങളെ ചേര്‍ത്തെഴുതുക
18
1


5
വ്യാകരണം -കാരക പ്രത്യയം + സര്‍വ്വനാമം
19
1
വ്യാകരണം-നാമം / സര്‍വ്വനാമം തിരിച്ചറിയല്‍
20
1
തന്നിരിക്കുന്ന ഗദ്യഭാഗത്തു നിന്ന് ഉത്തരം
21
2
തന്നിരിക്കുന്ന ഗദ്യഭാഗത്തു നിന്ന് ഉത്തരം
ആകെ സ്കോര്‍
25
25


1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति)യാക്കാനുള്ളതാകാം. पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കലിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचता എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 സ്കോറിന്റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്
पाठ
प्रोक्ति
रचयिता
नदी और साबुन
कविता
ज्ञानेन्द्रपति
गौरा
रेखाचित्र
महादेवी वर्मा
हाथी के साथी
घटना
मिलानी
बाबूलाल तेली की नाक
कहानी
स्वयंप्रकाश
प्रिय डॉक्टर्स
उपन्यास का अंश
स्वयंप्रकाश
महत् उद्देश्य की प्रतिमा
साक्षात्कार
आशा कृष्णकुमार
मनुष्यता
कविता
मैथिलीशरण गुप्त
वह तो अच्छा हुआ
कविता
भगवत रावत
आदमी का बच्चा
कहानी
यशपाल
सकुबाई
एकपात्र नाटक
नादिरा ज़हीर बब्बर
मुफ़्त में ठगी
कविता
रामकुमार आत्रेय
भारतीय संस्कृति में गुरु-शिष्य संबंध
लेख
आनंद शंकर माधवन
वापसी
कहानी
उषा प्रियंवदा
[ എന്തു ചെയ്യണം?
ആലോചിക്കൂ...
കവിതകളെത്ര?പേരെന്ത്?എഴുതിയവരാരെല്ലാം?
കഥയെത്ര?പേരെന്ത്?എഴുതിയവരാരെല്ലാം?
രേഖാചിത്രം? അഭിമുഖം?......അങ്ങനെയങ്ങെനെ..........
ഉറപ്പല്ലേ..രണ്ട് സ്കോറും?
2. ചോദ്യം 2 ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (समानार्थी हिंदीशब्द) ചേര്‍ത്ത് ഗദ്യഭാഗം മാറ്റിയെഴുതാനായാണ് ചോദിക്കാറുള്ളത്.ഇത് ചിലപ്പോള്‍ ചെറുസംഭാഷണമായും ഉചിതമായവ ഒന്നിച്ച് ചേര്‍ത്തെഴുതുക എന്ന രീതിയിലും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 4 യൂണിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ? പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ ഈ32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 സ്കോറിന്റെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.
3. ചോദ്യം 3 घटनाओं को क्रमबद्ध करके लिखना എന്നതില്‍ തന്നിരിക്കുന്ന ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇത്തവണത്തെ മോഡല്‍ പരീക്ഷാചോദ്യപേപ്പറില്‍ രണ്ട് സംഭവങ്ങളെ അനുയോജ്യമായ സ്ഥാനങ്ങളില്‍ ചേര്‍ത്ത് നാല് വാക്യങ്ങളുടെ(സംഭവങ്ങളുടെ) ക്രമീകരണം ശരിയാക്കാനാണ് ആവശ്യപ്പെട്ടത്. ഇത് മുന്‍വര്‍ഷത്ത അപേക്ഷിച്ച് ഉത്തരമെഴുത്തിനെ എളുപ്പമാക്കിയതായി പലരും കരുതുന്നുണ്ട്. എങ്കിലും വാസ്തവമതല്ല. ഒന്ന് ശരിയായാല്‍ രണ്ടാമത്തേതും ശരിയാകും എന്നതുപോലെ തന്നെ ഒന്നു തെറ്റിയാല്‍ രണ്ടാമത്തേതും തെറ്റും എന്ന കുഴപ്പവുമുണ്ട്. ഇതിനാല്‍ ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ശരിക്കും അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് സ്കോറിന്റെ ചോദ്യമാണ്.
[ എന്തു ചെയ്യണം?
തന്നിരിക്കുന്ന സംഭവങ്ങള്‍ ഏത് പാഠഭാഗത്തു നിന്നുള്ളവയാണെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ സന്ദര്‍ഭം തിരിച്ചറിയണം.അതിന് തന്നിരിക്കുന്ന വാക്യങ്ങള്‍ വായിച്ച് അര്‍ത്ഥമറിയണം. പിന്നെയെല്ലാം എളുപ്പമല്ലേ?
4.
ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്ത് എഴുതാനുള്ളതാണ്. 3 എണ്ണത്തില്‍ നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. മൂന്ന് സ്വഭാവവിശേഷതകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ
[ എന്തു ചെയ്യണം?
കഥാപാത്രത്തെയും പാഠഭാഗത്തെയും തിരിച്ചറിയണം
കഥാപാത്രം ഏത് തരക്കാരനാണെന്ന -നന്മയുടെ ഭാഗത്ത് നില്ക്കുന്നയാളോ തിന്മയുടെ ഭാഗത്ത് നില്ക്കുന്നയാളോ -തിരിച്ചറിവുണ്ടാകണം.
അതിനനുസരണമായി വിശേഷതകള്‍ തിരിച്ചറിയണം.അതായത് പോസിറ്റീവായ കഥാപാത്രത്തെക്കുറിച്ചുള്ള നെഗറ്റീവായ പരാമര്‍ശം ഒഴിവാക്കാം.തിരിച്ചും...
5. 5 മുതല്‍ 7 വരെയുള്ള ചോദ്യങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്റെ ഉത്തരമെഴുതാനുള്ള രണ്ട് സ്കോറിന്റെ (ആകെ 4 സ്കോര്‍) ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് അവരുടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്ന രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं, अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ സ്കോര്‍ കിട്ടുന്നതിന് തടസ്സമാകുന്നതാണ്
[ എന്തു ചെയ്യണം?
ചോദ്യം രണ്ട് സ്കോറിനുള്ളതാണെന്ന് ആദ്യമോര്‍ക്കണം.വലിച്ചു വാരിയുള്ള വിവരണത്തിന് യാതോരു പ്രസക്തിയുമില്ല എന്നും.
കൃത്യമായ പോയിന്റുകള്‍ കണ്ടെത്തി(ആലോചിച്ച്..) എഴുതണം
ഉദാഹരണമായി മോഡല്‍ പരീക്ഷയിലെ ഈ ചോദ്യം തന്നെയെടുക്കൂ
रेडियो…........भूतों को सुनाने केलिए" सकुबाई के शब्दों में निहित भाव क्या है?
ഇവിടെ റേഡിയോ തുറന്നിട്ട് പോയ സാഹചര്യത്തെ രണ്ട് തരത്തില്‍ വിലയിരുത്താം.
1.आमीर लोगों के विचार में,नौकरानी को रखा है,तो सभी काम उससे ही करवानी चाहिए। पैसा वसूल करना है ,?
2.शहर के व्यस्त जीवन में समय की कमी है। सब लोग एक दौड़ में है।
ഇനി ഉത്തരം തയ്യാറാക്കുക എളുപ്പമല്ലേ?
6. 8മുതല്‍ 11 വരെയുള്ള ചോദ്യങ്ങള്‍ 4 ല്‍ 3 എണ്ണത്തിന്റെ ഉത്തരമെഴുതാനുള്ള 4 സ്കോറിന്റെ (ആകെ 12 സ്കോര്‍) ചോദ്യമാണ്. നേരത്തെ 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകുമായിരുന്നു. എന്നാല്‍ 2013 March ലെ പൊതുപരീക്ഷാ ചോദ്യപേപ്പറില്‍ അത് 4 ചോദ്യങ്ങളില്‍ നിന്ന് 3 എന്നാക്കിയതായി കാണുന്നു. ഇക്കൊല്ലത്തെ മോഡല്‍ പരീക്ഷയും അതേ മാതൃകയില്‍ തന്നെ. डायरी, पत्र, लेख, वार्तालाप, आत्मकतांश, साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 സ്കോറിന്റെ (ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ സ്കോര്‍) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുമ്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്. കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:.................... എന്നിങ്ങനെ എഴുതുന്നതാണ് ഉചിതം. രണ്ട് രീതിയിലുള്ള ചോദ്യങ്ങള്‍ പോസ്റ്ററുണ്ടാക്കാനായി ചോദിച്ചുകാണാറുണ്ട്. പ്രോഗ്രാമുകളുടെ അറിയിപ്പുകളും പ്രത്യേക തരം സന്ദേശങ്ങള്‍നല്കുന്ന തരം പോസ്റ്ററുകളും. ചോദ്യത്തിലെ വാക്യത്തെ ഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തണം
[ എന്തു ചെയ്യണം?
ആദ്യം ഡിസ്കോഴ്സുകളെപ്പറ്റി (വ്യവഹാരരൂപങ്ങള്‍) ശരിയായ ധാരണകളുണ്ടാ ക്കുക
ചോദിക്കാവുന്ന പ്രധാന വ്യവഹാരരൂപങ്ങള്‍ ഏതെല്ലാമാണ് എന്നറിയണം
पत्र
डायरी
निबन्ध/लेख
वार्तालाप
उद्घोषणा
साक्षात्कार
जीवनी
आत्मकथा
समाचार
पोस्टर
ഒരു പ്രധാന സാഹചര്യത്തെ അടിസ്ഥാനമാക്കി കത്തെഴുതാന്‍ പരിശീലിച്ച കുട്ടിക്ക് അതിനെ ഒരു ഡയറിയാക്കാന്‍ പ്രയാസമുണ്ടാകില്ല,ശരിയല്ലേ?
സംഭാഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ തുടക്കം,ഒടുക്കം എന്നിവ മുന്‍കൂട്ടിക്കാണ ണം. ലഘു വാക്യങ്ങള്‍ ,വാക്യാംശങ്ങള്‍ അല്ലെങ്കില്‍ വാക്കുതന്നെ ധാരാളം മതി. ആശയവിനിമയമാണ് പ്രധാനം എന്ന തിരിച്ചറിവു വേണം
ഉദാഹരണമായി ഈ സംഭാഷണഭാഗം നോക്കൂ...
पहला आदमी- तुम क्या ढूँढ रहे हो?
दूसरा आदमी- मैं एक चाबी ढूँढ रहा हूँ‍‍।
ഇതിനെ സ്വാഭാവിക സംഭാഷണരീതിയായി കരുതാമോ? ഇങ്ങനെ എഴുതിയാല്‍ എന്താണ് കുഴപ്പം?
पहला आदमी- क्या ढूँढ रहे हो?
दूसरा आदमी- एक चाबी।
ആശയവിനിമയത്തിന് ഇത്രയും ധാരാളമല്ലേ? (കുറച്ചെഴുതിയാല്‍ തെറ്റും കുറയും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രേ!)
ഇങ്ങനെ ഓരോ വ്യവഹാരരൂപങ്ങളുടെയും സവിശേഷതകള്‍ ഓര്‍ത്തു നോക്കൂ. നന്നായിത്തന്നെ ഉത്തരമെഴുതാനാവുമെന്ന് ഉറപ്പല്ലേ?
7. 12 മുതല്‍ 14 വരെയുള്ള ചോദ്യങ്ങള്‍ പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള കവിതയെ അടിസ്ഥാനമാക്കി യുള്ളതുതന്നെ.ഇതില്‍ ശീര്‍ഷകം എഴുതാനായി 1 സ്കോറിന്റെയും ആശയം എഴുതാനായി 3 സ്കോറിന്റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുമ്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്. कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.കവിതയുടെ ഗദ്യരൂപാന്തരം നടത്താനായാല്‍ ചില നിസ്സാര കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട് അതിനെ നമുക്കാവശ്യമായ ഉത്തരമാക്കി മാറ്റാം.
8. 15, 16, 17 ചോദ്യങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2സ്കോറിന്റെ ഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണതത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്. യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 1 സ്കോറിന്റെ ചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു. ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 സ്കോറിന്റെ ചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്
9. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവതന്നെ. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്ത് എഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിന് ഉതകുന്ന രണ്ട് ചോദ്യങ്ങളും ചോദിക്കാറുണ്ട്.
അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ കഴിയും. ഖണ്ഡികയില്‍ ചോദ്യം കൊടുത്തിരിക്കുന്നതിന് ഉത്തരം ഖണ്ഡികയില്‍ത്തന്നെ എഴുതുകയാണ് വേണ്ടത്. അതായത് വ്യാകരണചോദ്യങ്ങള്‍, ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ ചേര്‍ത്ത് മാറ്റിയെഴുതാനുള്ളതും മറ്റും ഉത്തരപദങ്ങള്‍ മാത്രമെഴുതാതെ മുഴുവനായും എഴുതുകയും ഉത്തരം കൃത്യമായി അടിവരയിട്ട് വേര്‍തിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom