കാസര്‍ഗോഡ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സിലെ ഹിന്ദി അദ്ധ്യാപകന്‍ ശ്രീ ഗണേശന്‍ കോലിയാട്ട് തയ്യാറാക്കി അയച്ച പ്രസന്റേഷനാണ് ഇന്നത്തെ आसरा യിലുള്ളത്. ഹിന്ദി ബ്ലോഗിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലെരാളായ ഗണേശന്‍ മാഷ് നിരന്തരം മെച്ചപ്പെടാന്‍ പരിശ്രമിക്കുന്ന അദ്ധ്യാപകനാണ്. ഇപ്പോള്‍ വിവരസാങ്കേതിക വിദ്യയിലും ഒരു കൈ നോക്കാന്‍ അദ്ദേഹം നടത്തുന്ന ഈ ശ്രമം അതിന്റെ തെളിവാണ്.സ്വതന്ത്ര സോഫ്റ്റ് വെയറില്‍ വിശ്വസിക്കുന്ന അദ്ദേഹം ഓപ്പണോഫീസ് പ്രസന്റേഷനില്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വിന്‍ഡേോസില്‍ പ്രവര്‍ത്തിക്കില്ല. ഈ പ്രസന്റേഷന്റെ ഉപയോഗത്തില്‍ അതില്‍ നല്കിയിട്ടുള്ള അനിമേഷനുകള്‍ക്ക് പ്രത്യേകപ്രാധാന്യമുള്ളതിനാല്‍ പി.ഡി.എഫ്.ആയി നല്കുന്നത് ഉചിതവുമാവില്ല.അതിനാല്‍ ഓപ്പണോഫീസ് പ്രസന്റേഷന്‍ രൂപം തന്നെ ഡൗണ്‍ലോഡ് ചെയ്യാനായി നല്കുന്നു. ഇതിനെ മെച്ചപ്പെടുത്താനായി പുതിയ ആശയങ്ങള്‍ തോന്നുന്നവര്‍ക്ക് അത് ചെയ്യാന്‍ പൂര്‍ണ്ണ അനുവാദമുണ്ടായിരിക്കും.അങ്ങനെ മെച്ചപ്പെടുത്തിയവയും ആശയങ്ങളും പങ്കുവെയ്ക്കക. ഒന്നിച്ച് നമുക്ക് മികവിലേക്ക് മുന്നേറാം!
Downloads:
ഗണേശന്‍ മാഷ് കൃത്യമായി വിളിച്ച് ബ്ലോഗിനെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാറുണ്ട്.അദ്ദേഹം നമ്മളോടൊപ്പം ചേരുന്നത് ബ്ലോഗിനെ കൂടുതല്‍ ശക്തിപ്പടുത്തുക തന്നെ ചെയ്യും.ഗണേശന്‍മാഷിന് ഹൃദയം നിറഞ്ഞ സ്വാഗതം
ReplyDeletepresentation ke liye dhanyavad....
ReplyDelete