ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति)യാക്കാനുള്ളതാണ്.पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഇത് സാധാരണയായി 2 മാര്‍ക്കിന്റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്.സ്കൂളില്‍ മുടക്കമില്ലാതെ എത്തി ക്ലാസ്സുകള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊണ്ടിട്ടുള്ള ഏതു കുട്ടിക്കും ഈ രണ്ട് മാര്‍ക്ക് അനായാസം വാങ്ങാനാകും.ഇതിനായി ഒരു ഓണ്‍ലൈന്‍ പരീക്ഷ അവതരിപ്പിച്ചിരുന്നത് പരക്കെ സ്വഗതം ചെയ്യപ്പെട്ടു എന്നാണ് അതിന്റെ response (1866)ഷീറ്റില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്.
![]() |
പ്രതികരണത്തിന്റെ ഒരു പേജ് |
എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിലുള്ള ചില പ്രായോഗിക വൈഷമ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചില സ്കൂളുകളിലെ അദ്ധ്യാപകര്‍ മെയില്‍ ചെയ്തിരുന്നു. പിന്നാക്കത്തില്‍ പിന്നാക്കമായ കുട്ടികളെക്കൂടി പരിഗണിച്ച് ചില മെറ്റീരിയലുകള്‍ വേണം എന്ന അവരുടെ ആവശ്യം ന്യായമെന്നു തന്നെ ഞങ്ങള്‍ കരുതുന്നു. അത്തരം രണ്ട് മെറ്റീരിയലുകളാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. മൂന്ന് വര്‍ക്ക് ഷീറ്റുകളും ഒരു പ്രസന്റേഷനും. ഇവ പ്രയോജനപ്പടുന്നവയാണോ എന്നും മികച്ചവയാക്കുവാന്‍ എന്തു മാറ്റം വരുത്തണമെന്നും നിങ്ങള്‍ പ്രതികരിച്ചാലേ ഞങ്ങള്‍ക്കറിയാനാവൂ.കണ്ടതെല്ലാം ശരി, അച്ചടിച്ചുവരുന്നതെല്ലാം ശരി എന്ന് വിചാരിക്കുന്നു ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് കണ്ടാല്‍ ഉടനെ അത് തെറ്റാണ് എന്ന് വിളിച്ചു പറയാന്‍ തയ്യാറാകുന്നത് തീര്‍ത്തും സ്വാഗതാര്‍ഹം. എന്നാല്‍ എന്താണ് തെറ്റ് അതിനെ എങ്ങിനെ ശരിയാക്കാം എന്നൊക്കെ വിശദീകരിച്ചാല്‍ വായനക്കാര്‍ക്ക് വലിയ ഉപകാരമായിരിക്കും.