Powered by Blogger.

हिंदी ब्लोग प्रश्न भंड़ार

ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യശേഖരം ' हिंदी ब्लोग प्रश्न भंडार 'എന്ന പേരില്‍ ഞങ്ങള്‍ സന്തോഷപൂര്‍വ്വം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.അഞ്ച് അദ്ധ്യാപകരുടെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ ചോദ്യശേഖരം.ചോദ്യശേഖരണം തുടങ്ങിവച്ച കണ്ണൂര്‍ എരുവേസി സര്‍ക്കാര്‍ യു.പി.സ്കൂളിലെ ദീപ ടീച്ചറേയും ശേഖരിച്ച ചോദ്യങ്ങളെ ടൈപ്പുചെയ്ത് ഈ രൂപത്തിലാക്കിയെടുത്ത വടകര മണിയൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ജയദീപ്മാഷിനെയും മറ്റ് തിരക്കുകള്‍ മാറ്റിവച്ച് ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിത്തന്ന രവിമാഷിനേയും പ്രത്യേകം ഓര്‍ക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും തിരഞ്ഞെടുത്തപ്പോള്‍ തെറ്റുകളെഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും അത് സാധ്യമായിട്ടുണ്ട് എന്ന അവകാശവാദം ഞങ്ങള്‍ക്കില്ല. കാരണം ചില വിഷയങ്ങളിലുള്ള പ്രമാണങ്ങളുടെ അഭാവം തന്നെ.തര്‍ക്കമുള്ള ചോദ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ചര്‍ച്ച ചെയ്യാന്‍ സന്തോഷമേയുള്ളു എന്നും അറിയിക്കട്ടെ! ഇതിലിപ്പോള്‍ 456 ചോദ്യോത്തരങ്ങളാണുള്ളത്. ആഴ്ച തോറും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പടുത്താന്‍ ഉദ്ദേശമുണ്ട്. വായനക്കാര്‍ക്കും ഇതിലേക്ക് ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ഒരാള്‍ പത്തുചോദ്യം വീതമെങ്കിലും ടൈപ്പുചെയ്തയച്ചു തന്നാല്‍ ഞങ്ങളുടെ ജോലി എളുപ്പമാകും! നാമേവരും ഒന്നിച്ചു ചേര്‍ന്നാല്‍ നിരന്തരം വളരുന്ന ഒരു ബൃഹത് ഹിന്ദി ഭാഷാ-സാഹിത്യ വിജ്ഞാനകോശമായി ഇതിനെ മാറ്റിയെടുക്കാമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ വിശ്വാസത്തോടെ ,ആഹ്ലാദപൂര്‍വ്വം ഈ ചോദ്യശേഖരത്തെ പ്രിയ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു,പ്രതികരണത്തിനായി കാത്തിരിക്കുന്നു.... നിങ്ങള്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഈ വിലാസത്തിലയയ്ക്കൂ hindirashtra@gmail.com
ഡൗണ്‍ലോഡ് ചെയ്യാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....

© hindiblogg-a community for hindi teachers
  

TopBottom