അദ്ധ്യാപകര്‍ മൂല്യ നിര്‍ണയത്തിന് വേണ്ടി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം ഹിന്ദിബ്ലോഗിനില്ല. എങ്കിലും തങ്ങള്‍ സ്വയം കണ്ടെത്തുന്ന ഉത്തര സൂചികയെ,മറ്റൊരു സൂചികയുമായി ഒരു താരതമ്യം ചെയ്യാനും സ്വന്തം മികവും പിഴവും തിരിച്ചറിയാനും എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. ഓരോ പരീക്ഷയും കഴിയുന്ന മുറയ്ക്ക് രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഒറ്റയിരുപ്പിന് വിശകലനങ്ങളും ഉത്തരങ്ങളുമെഴുതിത്തന്ന നമ്മുടെ ബ്ലോഗ് അഡ്മിന്‍ കൂടിയായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.രവി മാഷിനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! ഇത്തരം അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനമനസ്ഥിതിയാണ് ഹിന്ദി ബ്ലോഗിന്റെ ശക്തി.ബ്ലോഗില്‍ ജോയിന്‍ ചെയ്തവര്‍ക്കും (അതെങ്ങിനെ എന്നറിയാന്‍ ഇവിടെ ക്ലിക്കുക) ചോദ്യപേപ്പറുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്കും ഉത്തരമാതൃകകള്‍ നേരത്തേ തന്നെ നേരിട്ടയച്ചുകൊടുത്തിരുന്നു. ധാരാളം പേര്‍ അവരുടെ മെയില്‍ ഐഡികള്‍ തെറ്റായാണ് ഫോമില്‍ ടൈപ്പു ചെയ്തിരുന്നത്. അവരില്‍ പലരും പരിഭവത്തോടെ വിളിക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ ശ്രദ്ധകാട്ടുക എന്നതുമാത്രമാണ് പരിഹാരം. എങ്കിലും ഇത്തവണത്തേക്കുകൂടി മാത്രം ഉത്തരമാതൃകകള്‍ പൊതുവായി പ്രസിദ്ധീകരിക്കുന്നു. (താഴെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം..)
എന്നാല്‍ ഇത്തരം ഉദ്യമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തിറങ്ങിയേ മതിയാകൂ..ഈ ഉത്തരമാതൃകകളെ ചര്‍ച്ചകളിലൂടെ മെച്ചപ്പടുത്താനും തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുവാനും നിങ്ങളേവരെയും ക്ഷണിക്കുന്നു. അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,ഹിന്ദിഭാഷയെ സ്നേഹിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിപ്രായം പറയാം. കൊള്ളാം,നല്ലത്,നല്ല ഉദ്യമം,good effort,thank you ശൈലിയിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്ന്. ഉത്തരമാതൃകകള്‍ വായിച്ചു നോക്കി ,ഒരു സജീവ ചര്‍ച്ചക്കായി ഏവരേയും ക്ഷണിക്കുന്നു.
എന്നാല്‍ ഇത്തരം ഉദ്യമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തിറങ്ങിയേ മതിയാകൂ..ഈ ഉത്തരമാതൃകകളെ ചര്‍ച്ചകളിലൂടെ മെച്ചപ്പടുത്താനും തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുവാനും നിങ്ങളേവരെയും ക്ഷണിക്കുന്നു. അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,ഹിന്ദിഭാഷയെ സ്നേഹിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിപ്രായം പറയാം. കൊള്ളാം,നല്ലത്,നല്ല ഉദ്യമം,good effort,thank you ശൈലിയിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്ന്. ഉത്തരമാതൃകകള്‍ വായിച്ചു നോക്കി ,ഒരു സജീവ ചര്‍ച്ചക്കായി ഏവരേയും ക്ഷണിക്കുന്നു.
മെയില്‍ ലിസ്റ്റിലുള്ള 188 പേര്‍ക്ക് ചോദ്യപേപ്പറുകള്‍ നേരത്തേ തന്നെ അയച്ചു കൊടുത്തിട്ടുണ്ട്.ബ്ലോഗില്‍ അംഗമാകുന്നതെങ്ങിനെയെന്നറിയാത്തവര്‍ക്കും കമന്റു ചെയ്യാനറിയാത്തവര്‍ക്കും വേണ്ടി പോസ്റ്റുകള്‍ ബ്ലോഗിലുണ്ട്.124 പേര്‍ ഇതിനകം അംഗങ്ങളായിക്കഴിഞ്ഞു.ഇവരെല്ലാം പ്രതികരിച്ചാല്‍ ഈ ചര്‍ച്ച മികവുറ്റതാകം തീര്‍ച്ച.
ReplyDeleteപത്താം ക്ലാസ്സിലെ बाबूलाल तेली की नाकഎന്ന പാഠഭാഗത്തു നിന്നുള്ള വിശകലനാത്മക ചോദ്യത്തിന് (ചോദ്യനം.5)നല്കിയ ഉത്തരത്തോട് വിയോജിപ്പുണ്ട്. അത് എങ്ങും തൊടാത്ത ഒരുത്തരമായിപ്പോയില്ലേ?
ReplyDeleteഎട്ടാം ക്ലാസിലെ വിശ്ലേഷണാത്മക ഉത്തരങ്ങഴും വളരെ വിശാലമായിപ്പോയില്ലേ നാരദരേ..8 ലെ 17ാം ചോദ്യോത്തരവും ഒന്ന് പരിശോധിക്കേണ്ടത് തന്നെയാണ് (पेड-पौधो से मनुषय को छाया, भोजन, फल, लकडी, इं ध न, दवाइयाँ आिद िमलते
ReplyDeleteहै।)
9 ലെ 9ാം ഉത്തരം ഇങ്ങിനെ തന്നെ എഴുതണമെന്നുണ്ടോ ? (िन: + संकोच = िनससंकोचअन् +उपिसथत = अनुपिसथत
अ + सावधानी = असावधानी
= ददरशा
द : + दशा
ु ु
)
ഉത്തരസൂചിക കണ്ടു.രവിമാഷിനും ഹിന്ദി ബ്ളോഗിനും അഭിനന്ദനങ്ങള്‍...ചില നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നു.
ReplyDeleteഉത്തരസൂചികയില്‍ तालिका की पूर्ति എഴുതുമ്പോള്‍ വിട്ടുപോയതിന്റെ അടിയില്‍ വരയിടുന്നത് നന്നായിരിക്കും.വിശകലന ചോദ്യങ്ങളുടെ ഉത്തരം കുറക്കുന്നത് നന്നായിരിക്കും.ഡയറി.സംഭാഷണം,ലേഖനംഎന്നിവയ്ക്ക് ബോക്സ് ഇടുന്നത് നന്ന്ായിരിക്കും പോസ്റരര്‍ കളര്‍ഫുള്‍ ആയിരിക്കണം.
ഓണാശംസകളോടെ.....
നാരദരേ
ReplyDeleteഅങ്ങയുടെ അഭിപ്രായത്തോട് യോജിപ്പുണ്ട്
എന്നാല്‍ ഒരെണ്ണം അങ്ങു തന്നെ അവതരിപ്പിച്ചു കാട്ടിയാലും
ഹിന്ദി ബ്ലോഗിന് ഓണാശംസകള്‍ !!!
ReplyDeleteFrom
BIO-VISION VIDEO BLOG
कुछ लोग ऐसे हैं,जो सभी कार्यों में एक भलाई ढूँढ़ निकालते हैं। बाबूलालतेली बुरी तरह घायल था। उसकी नाक काटी गई। पर वह ऐसे सोचकर आश्वस्त होता है कि इससे बढ़कर कुछ हुआ नहीं,वह तो शुक्र की बात है। मेरे विचार में बाबूलालतेली एक आशावादी आदमी (optimist) है।
ReplyDeleteഏതായാലും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുവെന്നത് തീര്‍ത്തും സ്വാഗതാര്‍ഹം തന്നെ. तालिका की पूर्ति ഉത്തരത്തിന് അടിവരയിടേണ്ടതാണ്. മറന്നുപോയിട്ടുണ്ടാകാം. ഉത്തരങ്ങളെ ഒരു മാതൃകയായി മാത്രം സ്വീകരിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭിന്ന അഭിപ്രായങ്ങള്‍ ചെറിയ ഉത്തരമായിത്തന്നെ കൊടുക്കുന്നത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. പിന്നെ പബ്ലിഷ് ചെയ്ത കാര്യങ്ങളെല്ലാം വേദവാക്യമായി ആരും കാണരുത്. കാരണം ഇത് ഒരു സാധാരണ അധ്യാപകന്റെ കാഴ്ചപ്പാടിലുള്ള സൃഷ്ടിയാണ്. എന്നാല്‍ ഒന്നും സ്വീകാര്യമെന്ന് പറയുകയുമല്ല. ഞാന്‍ ഉത്തരങ്ങളെ ഒരുവിധം പൂര്‍ണ്ണമാക്കി കൊടുക്കുവാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അല്‍ ഉയര്‍ന്ന നിലവാരക്കാരനായ കുട്ടിയുടെ ഉത്തരപേപ്പറായി സ്വീകരിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല ഒരു ഉയര്‍ന്ന നിലവാരക്കാരനായ കുട്ടിക്ക് ഇതിന്റെ പ്രിന്റ്ഔട്ട് കിട്ടിയാല്‍ ഗുണപ്രദമാകുകയും ചെയ്യണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏതായാലും എല്ലാ അഭിപ്രായങ്ങള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. രവി.
ReplyDeleteसर,
ReplyDelete१०-वीं कक्षा के १८वॉ उत्तर थोडी-सी वर्तनी संबन्धी त्रुटी है। ठिक करने की कृपा करें।
sujagbजी
ReplyDeleteआप की सुझाव केलिए धन्यवाद
ठीक कर दिया है।
പോസ്റ്റര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ കുട്ടികള്‍ പലരും വെറുമൊരു संकेत पट മാത്രം തയ്യാറാക്കി രക്ഷപ്പെടുന്നത് മാര്‍ക്ക് നഷ്ടപ്പെടുന്നതിനിടയാക്കുന്നു
ReplyDeleteരവി മാഷിന്റെ ഈ പരാമര്‍ശം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധകരായിരുന്നവര്‍ക്ക് ഇതിനെക്കുറിച്ച് ഏറെ പറയാനുണ്ടാകും. വിശകലനാത്മകചോദ്യങ്ങളും പോസ്റ്ററും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു
This comment has been removed by the author.
ReplyDelete