ഹിന്ദി ബ്ലോഗ് എന്തിനാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്?എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകുന്ന രീതിയില്‍ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിച്ചാല്‍ എന്തായിരുന്നു കുഴപ്പം?കോട്ടയത്തു നിന്ന് സ്വാമിനാഥന്‍ എന്ന സുഹൃത്ത് ഹിന്ദി ബ്ലോഗിനയച്ച മെയിലിലെ വാചകങ്ങളാണിത്. ഇതേ ചോദ്യം പലരുടെയും മനസ്സിലുണ്ടാകും എന്ന് ഞങ്ങള്‍ക്കറിയാം. ചോദ്യപേപ്പര്‍ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ ബ്ലോഗിന്റെ അഡ്മിന്‍മാര്‍ക്കിടയില്‍ത്തന്നെ ആശങ്കകളുണ്ടായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ബ്ലോഗിന്റ പ്രചാരവ്യാപ്തി തിരിച്ചറിയാന്‍ ഇതാവശ്യമാണ് എന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുകയായിരുന്നു. ഹിന്ദി ബ്ലോഗിന്റെ മാതൃകാ ചോദ്യപേപ്പറുകള്‍ക്ക് ലഭിച്ച സ്വീകരണം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. പരാതിക്കിടയാക്കാത്ത വിധം ചോദ്യപേപ്പറുകള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്കാന്‍ സാധിച്ചതോടൊപ്പം ബ്ലോഗ് എത്രത്തോളം പ്രയോജനപ്പെടുത്തപ്പടുന്നുണ്ട് എന്ന് തിരിച്ചറിയാനും കഴിഞ്ഞു. ഏതു തലത്തില്‍ ഹിന്ദി ഭാഷ പഠിക്കുന്നവര്‍ക്കും, പഠിപ്പിക്കുന്നവര്‍ക്കും ഉപകാരപ്രദമാകണം എന്ന വിശാല ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ആ ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുന്നതിലൂടെ,അനുയോജ്യരായ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലുടെ ഒരു ദിവസം ആ ലക്ഷ്യത്തില്‍ ബ്ലോഗ് എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനായി കൃത്യമായ ചില പദ്ധതികള്‍ ബ്ലോഗ് ആസൂത്രണം ചെയ്യുന്നുമുണ്ട്. പ്രയോജനകരമായ വിഭവങ്ങളുടെ ശേഖരമാണ് അതിലൊന്ന്. ഏതൊരു ഹിന്ദി പ്രേമിക്കും അതിലേക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരമുണ്ടാകും.വിശദാംശങ്ങള്‍ ഹിന്ദി ദിവസമായ സെപ്റ്റംബര്‍ 14 ന് പ്രസിദ്ധീകരിക്കുന്ന പോസ്റ്റിലുണ്ടാകും.
ഏകദേശം പത്തുശതമാനം പേര്‍ക്ക് തെറ്റായ മെയില്‍ ഐ.ഡി.കള്‍ രേഖപ്പെടുത്തിയതിനാല്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. യാത്രകള്‍ക്കിടയിലും ആവശ്യപ്പട്ടവര്‍ക്ക് കാലതാമസം കൂടാതെ ചോദ്യപേപ്പറെത്തിക്കാന്‍ പലപ്പോഴും കഫേകളെയും ആശ്രയിക്കേണ്ടി വന്നു. അതിനാല്‍ ഹിന്ദി ബ്ലോഗ് മാതൃകാ ഉത്തരപേപ്പര്‍ മുതലുള്ള വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഒരു മെയില്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനായി താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വലതുവശത്തെ followers ഗാഡ്ജറ്റിലെ Join this site ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Gmail അല്ലെങ്കില്‍ yahoo ഐ.ഡി. ഉപയോഗിച്ച് താങ്കള്‍ക്ക് ബ്ലോഗിലെ മെമ്പറാകാം. തുടര്‍ന്ന് ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന പൂരിപ്പിച്ച് submit ചെയ്യുക. താങ്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മെറ്റിരിയലുകള്‍ താങ്കളാവശ്യപ്പെടാതെതന്നെ താങ്കളുടെ അരികിലെത്തും!
ബ്ലോഗിലെ മെമ്പറാകാനുള്ള പ്രവര്‍ത്തന ക്രമം
വരൂ...ഇപ്പോള്‍ത്തന്നെ...താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.8,9,10 ക്ലാസുകളിലെ ടേം പരീക്ഷയുടെ ഉത്തരമാതൃകകള്‍ തയ്യാറായിക്കഴിഞ്ഞു!
ബ്ലോഗിലെ മെമ്പറാകാനുള്ള പ്രവര്‍ത്തന ക്രമം
1.അടയാളമിട്ട ഭാഗത്തുള്ള Join this site ക്ലിക്ക് ചെയ്യുക |
2.താങ്കളുടെ ഇ മെയില്‍ സേവനദാതാവിനെ തിരഞ്ഞെടുക്കുക |
3.ഐ.ഡി. ഉപയോഗിച്ച് sign in ചെയ്യുക |
4.follow this blog ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
5.Done ബട്ടണ്‍ അമര്‍ത്തുക |
6.താങ്കള്‍ ബ്ലോഗില്‍ അംഗമായിക്കഴിഞ്ഞു.അടയാളമിട്ടിടത്ത് താങ്കളെ കാണാം.. |
No comments:
Post a Comment