എവിടേക്കാണീ പോക്ക്? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി.യടക്കമുള്ള പരീക്ഷകളുടെ ഹിന്ദി ചോദ്യപേപ്പര്‍ കാണുന്ന ഒരാള്‍ ഇങ്ങനെ ചോദിച്ചു പോയാല്‍ അയാളെ കുറ്റം പറയാനാവില്ലതന്നെ. കാരണം അത്രത്തോളം അശ്രദ്ധയോടെയും തെറ്റുകള്‍ കുത്തിനിറച്ചുമാണ് വിവിധ ക്ലാസ്സുകളിലെ ചോദ്യപേപ്പറുകള്‍ പുറത്തുവരുന്നത്. ഇത്തവണത്തെ 8,9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല എന്ന് ഹിന്ദി ബ്ലോഗ് ടീം അംഗമായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ.രവിമാഷിന്റെ വിശകലനം വ്യക്തമാക്കിത്തരുന്നു. ചോദ്യപേപ്പറുകള്‍ ഇങ്ങനെയായിട്ടും SRG മുതല്‍ Clusterതലം വരെ ഒരിടത്തും ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നതായി അറിയില്ല.ഈ സ്ഥിതി മാറേണ്ടതല്ലേ? വിശകലനം വായിക്കൂ.. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തു.അവ എത്തേണ്ടിടത്ത് എത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം |
I Term Exam Sep 2013 VIII Hin Qn Evaluation 1. ചോദ്യം 2 അല്‍പം കൂടി ആശയക്കുഴപ്പമില്ലാത്തരീതിയില്‍ കൊടുക്കാമായിരുന്നു. എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് അല്‍പം കൂടി പരിഗണനയാകാമായിരുന്നു.2. ചോദ്യം 4ല്‍ ഉത്തരമായി കൊടുത്തവയില്‍ जैनी के पति എന്നതിന് പകരം जैनी का पति എന്ന് കൊടുക്കണമായിരുന്നു. 3. ചോദ്യം 5 ന്റെ ഉത്തരങ്ങളായി കൊടുത്തവയില്‍ ഒന്നുപോലും कारण അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. 4. ചോദ്യം 8 ല്‍ किस हालत में युवती काम कर रही थी എന്നായിരുന്നു ഉചിതം. 5. കവിത അല്‍പം വലുതായിപ്പോയി. 9 ല്‍ 6 വരി കൊടുത്തപ്പോള്‍ 8ല്‍ 12 വരികള്‍ കൊടുത്തത് നന്നായില്ല. മാത്രുവുമല്ല 3-4 വാക്കുകളുടെ അര്‍ത്ഥം കൊടുക്കേണ്ടിയിരുന്നു. കാരണം ചില വാക്കുകളുടെ അര്‍ത്ഥമറിയില്ലെങ്കില്‍ യി.പി. യില്‍ നിന്ന് ഹൈസ്കൂളിലെത്തി ആദ്യമായി പൂര്‍ണ്ണരൂപത്തിലുള്ള പരീക്ഷ എഴുതുന്ന കുട്ടികള്‍ പ്രയാസപ്പെടുമെന്നതില്‍ സംശയമില്ല. 6. ചോദ്യം 12 ന്റെയും 13 ന്റെയും ഉത്തരങ്ങള്‍ കവിതയെ അടിസ്ഥാനമാക്കി എഴുതുമ്പോള്‍ ചോദ്യകര്‍ത്താവിന്റെ ഉദ്ദേശപ്രകാരം ഉത്തരമെഴുതിയേക്കുമെങ്കിലും 12 ന്റെ ഉത്തരമായി प्रेम എന്നും 13 ന്റെ ഉത്തരമായി हँसना എന്നെഴുതിയാലും തെറ്റായി കാണാന്‍ പറ്റുമോ? 7. ഗദ്യഭാഗത്തിന്റെ നിര്‍ദ്ദേശമായി 15 से 17 तक के എന്നതിന് പകരം 16 से 18 तक के എന്ന് കൊടുക്കേണ്ടിയിരുന്നു. 8. ചോദ്യം 19 മുതല്‍ 21 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതാന്‍ ആവശ്യപ്പെട്ട് അതേകാറ്റഗറിയില്‍ പെടുത്താവുന്ന മറ്റൊരു ചോദ്യത്തെ നിര്‍ബ്ബന്ധമായി എഴുതേണ്ട ചോദ്യമായി വെച്ചത് ആശയക്കുഴപ്പവും പ്രയാസവും സൃഷ്ടിച്ചു. പകരം 19 മുതല്‍ 22 വരെ ചോദ്യങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതാനാവശ്യപ്പെട്ടിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചോദ്യക്കടലാസില്‍ തെറ്റുകളുടെ എണ്ണം കൂടുന്നത് തീരെ ന്യായീകരിക്കാനാവാത്തതാണ്. എന്നാല്‍ എല്ലാ തവണയും ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് ദുഖകരം തന്നെ. |
I Term Exam Sep 2013 - IX Hin Qn – Evaluation 1. ചോദ്യം 1 ല്‍ उपन्यास എന്നതിന് പകരംउपन्यास-अंश എന്ന് കൊടുക്കാമായിരുന്നു.2. ചോദ്യം 2ല്‍ മൂന്നാമത്തേതായി കൊടുത്തത് घटना ആണെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. 3. ചോദ്യം 3ല്‍ धनिया യുടെ चरित्रगत विशेषता ആയി खुशामदी करनेवाला എന്ന്കൊടുത്തത് ശരിയല്ല. കാരണം അത് പുല്ലിംഗത്തിലാണ് എന്നത് കൊണ്ട് धनिया എന്ന സ്തീലിംഗ നാമപദത്തിന് യോജിക്കുകയില്ല. അതില്‍ത്തന്നെ ഒന്നാമത്തേതിനെയും ज़मींदारी के प्रति विद्रोह प्रकट करनेवाली എന്ന് കൊടുക്കണമായിരുന്നു. 4. ചോദ്യം 5 പ്രകാരം കര്‍ഷകന്‍ വയല്‍ പണയപ്പെടുത്തിയത് ധാന്യങ്ങള്‍ വാങ്ങാനാണ്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. കാരണം അതിനെ അത്ര സങ്കുചിതമായി എടുക്കുന്നത് ശരിയാകില്ല. 5. ചോദ്യം 7 ല്‍ यह किससे कहा गया എന്ന് ചോദിക്കണമായിരുന്നു. 6. ചോദ്യം 8 ല്‍ भाषा എന്ന പദം സ്ത്രീലിംഗത്തിലാണെന്ന് അറിയാത്ത കുട്ടിക്ക് മാര്‍ക്ക് കിട്ടാനിടയില്ല. അതുമാത്രമല്ല രണ്ടാമത്തെ വാക്യം पूरा भारत में हिंदी बोली जाती है എന്നാകണമായിരുന്നു. 7. ചോദ്യം 9 ന്റെ നിര്‍ദ്ദേശം विपरीतार्थ शब्द बनाएँ എന്നതിന് പകരം विपरीतार्थक शब्द बनाएँ എന്നാകണമായിരുന്നു. 8. കവിതാഭാഗത്തില്‍ അവസാനവരിയില്‍ മാത്രം पेड़ ഏകവചനത്തിലും മറ്റ് വരികളില്‍ ബഹുവചനത്തിലുമാണ്. കവിത അങ്ങിനെത്തന്നെയാണെ അതോ ചോദ്യകര്‍ത്താക്കളുടെ പിശകാണോ എന്ന് അറിയില്ല. 9. ചോദ്യം 15 ല്‍ नौबत न आने जाएगी എന്നതിന് പകരം नौबत आने पाएगी എന്നായിരുന്നു വേണ്ടിയിരുന്നത്. 10. ചോദ്യം 16 വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു. നിര്‍ദ്ദേശവും ഗദ്യഭാഗവും വേര്‍തിരിക്കാതെ ഒന്നാക്കി കൊടുത്തിരിക്കുന്നു. ഗദ്യഭാഗത്തിന് ശേഷം വീണ്ടു നിര്ദ്ദേശം കൊടുക്കുകയും ചെയ്തിരിക്കുന്നു. 11. നിരവധി അക്ഷരത്തെറ്റുകളും ആശയപ്പിശകുകളും ചോദ്യത്തിന്റെ നിലവാരം കുറയുന്നതിന് ഇടയാക്കുന്നു. ചോദ്യം 22 ല്‍ മാത്രം लाठी (लाठि), खड़ी (खडी), चिंताएँ (चिताएँ), होंगी (होगी) എന്നിങ്ങനെ നാല് തെറ്റുകള്‍ വരുത്തിയിരിക്കുന്നു. വാക്യം വായിച്ച് ആശയം മനസ്സിലാക്കുന്നതിന് തന്നെ ഇത്തരം തെറ്റുകള്‍ പ്രയാസം സൃഷ്ടിക്കുന്നതാണ്. ചോദ്യത്തില്‍ മുപ്പതോളം തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നു എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വലയ്കുന്നതിന് കാരണമാകുന്നുവെന്ന് ഗൗരവതരമായി കാണേണ്ടിയിരിക്കുന്നു. 12. ചോദ്യങ്ങളൊക്കെയും പൊതുവേ പോയവര്‍ഷം ചോദിക്കപ്പെട്ടവയാണ് എന്നതും പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു. |
I Term Exam Sep 2013 X Hin Evaluation 1. प्रश्न 1 में 'जानेन्द्रपति' के बदले में 'ज्ञानेन्द्रपति' होना चाहिए था। 2. प्रश्न 2 में Telecommunications के बदले में Telecommunication दिया है। 3. इस प्रकार प्रश्न 2 में 'दूर संचार' (दूरसंचार), 'दूर भाष' (दूरभाष) आदि गलत हैं। 4. प्रश्न 3 में घटनाओं को स्वतंत्र बनाने के लिए 'एक साल के उपरांत गौरा माँ बनी' देना चाहिए था। 5. प्रश्न 4 में दी गई लालूराम की चरित्रगत विशेषताओं से विरले ही छात्र परिचित होंगे। 6. लालूराम (लालुराम), बाबूलाल (बाबुलाल) आदि कई स्थानों पर गलत दिए हैं। 7. मिलानी के बारे में अध्यापकों को भी जानकारी नहीं। इसलिए यह संदेह भी हो सकता है कि वे स्त्री है या पुरुष। 'मिलानी अपने मित्र के नाम पत्र लिखती है' से हम जान सकते हैं कि वे एक स्त्री हैं। 8. प्रश्न 6 में 'सजावट के सामान बनाए जाते हैं' देना चाहिए था। क्योंकि सामान पुल्लिंग शब्द है। 9. प्रश्न 9 में 'नाक कटवाई गई' से भी अच्छा था 'नाक काटी गई'। 10. प्रश्न 16 का उत्तर लिखना छात्रों के लिए कठिन हो सकता है। |