| വളരെയേറെ സന്തോഷത്തോടെയാണ് ഇന്നത്തെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. മാന്നാര്‍ കുറത്തിക്കാട് ശ്രീ ഭുവനേശ്വരി ഹയര്‍ സെക്കന്ററി സ്കൂളിലെ ഗായത്രി എം. പിള്ള എന്ന എട്ടാം ക്ലാസ്സുകാരി കൊച്ചുമിടുക്കി തന്റെ അച്ഛനും ബുധനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനുമായ ശ്രീ മധുസൂദനന്‍പിള്ള സാറിന്റെ സഹായത്തോടെ തയ്യാറാക്കിയയച്ച എട്ടാം ക്ലാസ്സിലെ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഒരു ചോദ്യശേഖരം. വായനക്കാര്‍ക്ക് സന്തോഷം നല്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇവയുടെ മാതൃകാഉത്തരങ്ങളും അവര്‍ ഇതോടൊപ്പം തയ്യാറാക്കിയയച്ചിട്ടുണ്ട്. അവ പോസ്റ്റിനു താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ചോദ്യശേഖരത്തിനു മേല്‍ ഹിന്ദി അദ്ധ്യാപകസുഹൃത്തുക്കളുടെ ഗൗരവതരമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും വഴിയുള്ള ഇടപെടല്‍ ആഗ്രഹിക്കുന്നു. കമന്റുകള്‍ ഏതു ഭാഷയിലുമാകാം. |












