X
Hindi II Term Exam. Dec. 2017 – Qn Analysis
1. ചോദ്യ
ടെക്റ്റിനെ ആധാരമാക്കി ഒരു
കൂട്ടം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍
ചില പാഠങ്ങളില്‍ നിന്ന്
കൂടുതല്‍
ചോദ്യങ്ങള്‍
ചോദിക്കപ്പെടുന്നതിന്
ഇടയാക്കുന്നു. (ചോയ്സ്
അടക്കം ഉപയോഗപ്പെടുത്തി
എഴുതിയാല്‍
ഒരു
കുട്ടിക്ക് बीरबहूटी,
बसंत
मेरे गाँव का എന്നീ പാഠങ്ങളില്‍നിന്ന്
10 വീതം
മാര്‍ക്കിന്റെ ഉത്തരം
എഴുതാവുന്നതാണ്.
എന്നാല്‍
ഇവയില്‍ ഓരോ മാര്‍ക്കിന്റേത്
വ്യാകരണ അടിസ്ഥാനത്തിലുള്ളതാണെന്ന്
കാണാതിരിക്കുന്നില്ല.
2. ഒന്നാം
പാദത്തിലെ പാഠഭാഗങ്ങളില്‍നിന്നും
40 ല്‍ 8
മാര്‍ക്കിന്റെ
(ചോയ്സ്
അടക്കം 48 ല്‍
12മാര്‍ക്ക്)
ചോദ്യങ്ങള്‍
ചോദിക്കപ്പെട്ടിരിക്കുന്നു.
20 ശതമാനം ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
തോന്നുന്നു. എന്നാല്‍
12
മാര്‍ക്കിന്റെ
ഉത്തരമെഴുതാനവസരം ഉള്ളത്
കൊണ്ട് അത് 30 ശതമാനം
ആകാവുന്നതാണ്.
2. ചോദ്യം
24 കുട്ടികളെ
ആശയക്കുഴപ്പത്തിലാക്കി.
നിര്‍ദ്ദേശപ്രകാരം
അത് ശരിയായി എഴുതാന്‍ ആര്‍ക്കും
സാധ്യമല്ല.
ഇത്തരം
ചോദ്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധ ആവശ്യമാണ്. वाक्य
पिरमिड ചോദ്യം കണ്ടപ്പോള്‍
പാഠവിശ്ലേഷണവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
തരത്തിലുള്ള
ചോദ്യങ്ങള്‍
ചോദിക്കാവുന്നതാണ് എന്നതില്‍
അധ്യാപകര്‍ക്കും
കുട്ടികള്‍ക്കും സംശയം
ഉയരാന്‍ സാധ്യതയുണ്ട്.
കാരണം
योजक ഇപ്പോള്‍ പൊതുവെ
അവഗണിച്ചുകാണുകയാണ്.
പഠന
നേട്ടങ്ങളില്‍ ലിസ്റ്റ്
ചെയ്യാത്തത്കൊണ്ട് അത്
ചോദിക്കാന്‍
പാടില്ലെന്ന്
വിശ്വസിക്കുന്ന നിരവധി
അധ്യാപകരുണ്ട്. അവര്‍
അങ്ങനെതന്നെ കുട്ടികളെയും
ബോധ്യപ്പെടുത്തുന്നുണ്ടാകും.
പാഠവിശ്ലേഷണവുമായി
ബന്ധപ്പെട്ട് ഇത്തരത്തിലുള്ള
മറ്റ് സാധ്യകളും
പരിഗണിക്കപ്പെടുമോ
എന്ന് അധ്യാപകര്‍ക്ക്
സംശയമുണ്ടാകാം. കാരണം
മഹാഭൂരിപക്ഷവും ക്ലാസ്സുകളില്‍
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ ചെയ്തു
കാണില്ല.
3. ചോദ്യങ്ങളുടെ
ഉത്തരം എഴുതുമ്പോള്‍ പരമാവധി
80 വാക്ക്,
40 വാക്ക്
എന്നിങ്ങനെ ഇിതിന് മുമ്പ്
കൊടുത്ത്
കണ്ടിട്ടില്ല. ചോദ്യപേപ്പര്‍
നിര്‍മ്മാണത്തിനുള്ള
നിര്‍ദ്ദേശങ്ങളെ
അടിസ്ഥാനമാക്കിയാകാമെങ്കിലും
ചില
കുട്ടികളെങ്കിലും ഇത്തരം
പുതിയ
നിര്‍ദ്ദേശങ്ങളില്‍
അല്‍പം അമ്പരന്നുകാണും.
ഏതായാലും
ഇത്തരം
നിര്‍ദ്ദേശങ്ങള്‍
വളരെയധികം സെന്‍സിറ്റീവ്
ആയ എസ്.എസ്.എല്‍.സി.
പരീക്ഷാ
ചോദ്യ പേപ്പറുകളില്‍
വരുന്നതിന്
മുമ്പ് ഈ ചോദ്യപേപ്പറിലൂടെ
അവതരിപ്പിച്ചതില്‍
സമാധാനിക്കേണ്ടിയിരിക്കുന്നു.
4. കഴിഞ്ഞ
ചോദ്യപേപ്പറില്‍ വ്യവഹാരരൂപങ്ങളുടെ
ആവര്‍ത്തനം ഒരു പ്രശ്നമായിരുന്നു.
എന്നാല്‍
ഇതില്‍
വ്യവഹാരരൂപങ്ങളുടെ
ആവര്‍ത്തനം ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ചില
പ്രത്യേകതകള്‍ അധ്യാപകരെയും
വിദ്യാര്‍ത്ഥികളെയും
അമ്പരപ്പിച്ചിട്ടുണ്ടാകാമെങ്കിലും
പൊതുവെ ചോദ്യപേപ്പര്‍
മെച്ചമാണെന്ന് വിലയിരുത്തുന്നു.
രവി
No comments:
Post a Comment