Powered by Blogger.

Saturday, 16 December 2017

IX Hin II Term Exam Dec 2017 Qn Analysis


IX Hindi II Term Exam Dec. 2017 – Qn Analysis

1. ചോദ്യം 1 ന്റേതും 6ന്റേതും ഉത്തരം ഒരേ സര്‍വ്വനാമം വരുന്നത് ഒഴിവാക്കാമായിരുന്നു.
2. ചോദ്യം 2ന്റെ നിര്‍ദ്ദേശമായി കൊടുത്ത विनिमय എന്ന പദത്തിന്റെ അര്‍ത്ഥം അധ്യാപകരില്‍പോലും
പലര്‍ക്കും അറിയില്ലെന്നത് പ്രയാസം സൃഷ്ടിക്കുന്നു. കുട്ടികള്‍ക്ക് പ്രയോജനമില്ലാതാവുന്നതിന് ഇത്
കാരണമാകുന്നു.
3. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. കാരണം 1, 4 കോളങ്ങള്‍ കൊടുത്തതിന് അകത്ത് വരുന്ന രണ്ട്
കോളങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആശയക്കുഴപ്പത്തിനിടയായേക്കാം. നാലാമത്തേത് नीले आसमान में उड़ना
असंभव बन गया, नौजवान पक्षी के लिए उड़ना असंभव बन गया, पक्षी के लिए आसमान में उड़ना असंभव बन
गया- ഇവയിലേതെങ്കിലും ആവാമായിരുന്നു.

उड़ना असंभव बन गया
आसमान में उड़ना असंभव बन गया
नीले आसमान में उड़ना असंभव बन गया
पक्षी के लिए नीले आसमान में उड़ना असंभव बन गया।
नौजवान पक्षी के लिए नीले आसमान में उड़ना असंभव बन गया।
ഇങ്ങനെയെഴുതുന്ന മികച്ച വിദ്യാര്‍ത്ഥികളും ഉണ്ടായിക്കൂടെന്നില്ല.
4. ചോദ്യം 13ന് राय എന്ന പദത്തിന്റെ അര്‍ത്ഥം അറിയാത്ത ശരാശരിക്ക് താഴെയുള്ള കുട്ടികള്‍
പ്രയാസപ്പെട്ടുകാണും.
5. ചോദ്യം 14, 15ന്റെ ഉത്തരം എഴുതാനായി കൊടുത്ത പദ്യഭാഗത്തിലെ कूड़ादान, पुरवाई എന്നീ പദങ്ങളുടെ
അര്‍ത്ഥം കൊടുക്കാതിരുന്നത് ഉത്തരമെഴുതുന്നതിന് പ്രയാസം സൃഷ്ടിച്ചുകാണും.
6. ചോദ്യം 18ലെ शीर्षक की सार्थकता എഴുതാന്‍ നല്ല നിലവാരക്കാരായ കുട്ടികള്‍ക്ക്മാത്രമേ
സാധിക്കുകയുള്ളൂ.
ഈ പ്രശ്നങ്ങളെ ഒഴിവാക്കിയാല്‍ ചോദ്യപേപ്പര്‍ അല്‍പംകൂടി മെച്ചപ്പെടുമായിരുന്നു. വലിയ ചോദ്യങ്ങളില്‍ മൂന്നെണ്ണത്തിന് ചോയ്സ് കിട്ടിയത് കുട്ടികള്‍ക്ക് ആശ്വാസകരമായിരിക്കാം.

രവി, കടന്നപ്പള്ളി ഗവഃ ഹയര്‍ സെക്കന്ററി സ്കൂള്‍, കണ്ണൂര്‍.
16-12-2017

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom