Powered by Blogger.

Thursday 1 September 2016

IX Hin Qn Aug 2016 Analysis


IX Hin Qn Aug 2016 Analysis
1. ചോദ്യ പാറ്റേണ്‍ ഒറ്റയടിക്ക് മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ ധാരണ അധ്യാപകരിലുണ്ടാക്കാനായി മോഡല്‍ ചോദ്യപേപ്പറോ, മാര്‍ഗ്ഗരേഖയോ പ്രസിദ്ധീകരിക്കുകയുണ്ടായില്ല. पाठ-प्रोक्ति-रचयिता, चरित्रगत विशेषताएँ, घटनाएँ क्रमबद्ध करना, विशेषण, संशोधन, सर्वनाम कारक, शब्द के भेद, विश्लेषणात्मक प्रश्न എന്നിങ്ങനെ ചോദ്യങ്ങള്‍ ഒന്നാകെ ഉപേക്ഷിക്കപ്പെട്ടു.
2. ചോദ്യം 4ഹിന്ദി വ്യാകരണ പണ്ഡിതന്മാര്‍ക്കുള്ളതായിപ്പോയി. ഇതിന്റെ ഉത്തരം പറയാന്‍ കഴിയുന്നവര്‍ അധ്യാപകരില്‍ത്തന്നെ വളരെ ചെറിയൊരു വിഭാഗമാണ്. ഈ ചോദ്യം ഏത് LO അടിസ്ഥാനമാക്കിയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഏതായാലും കാര്യമറിയാതെ ബ്രാക്കറ്റില്‍നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് എഴുതുമെന്നതില്‍ സംശയമില്ല.
3. ചോദ്യം 5: सामाजिक स्थिति पर व्यंग्य करना എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന കുട്ടികള്‍ക്കു് അറിയാത്ത പ്രയോഗമാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അധ്യാപകരുടെ സഹായം കൂടാതെ ഉത്തരം എഴുതുക പ്രയാസകരമായിരിക്കും.
4. ചോദ്യം 6ന്റെ ഉത്തരവും നല്ല സൂക്ഷ്മതയോടെ സമീപിക്കാന്‍ കഴിവുള്ള മികച്ച നിലവാരമുള്ള കുട്ടികള്‍ക്കുള്ള ചോദ്യമായിപ്പോയി.
5. ചോദ്യം 8:പഠിച്ച കവിതയുടെ അടിസ്ഥാനത്തില്‍ കുറിപ്പെഴുതാനുള്ള അവസരം ഇതാദ്യമായാണ് കൊടുത്തുകാണുന്നത്. ഇനി ഇങ്ങനെ പ്രതീക്ഷിക്കാമോ എന്ന് സംശയം അധ്യാപകരിലുയര്‍ത്തി. മാര്‍ക്ക് 4 ആക്കി ഉയര്‍ത്തുകയും ചെയ്തു.
6. 10ല്‍ संवाद ചോദ്യം 12 ല്‍ वार्तालाप ഇവ രണ്ടിനെയും ചോദ്യകര്‍ത്താക്കള്‍ രണ്ട് വ്യവഹാരരൂപങ്ങളായി കണ്ടുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ല ഹിന്ദിയില്‍ വേറെ വ്യവഹാരരൂപങ്ങളുടെ ദാരിദ്ര്യം വല്ലാതെ ബാധിച്ചുപോയോ എന്ന സംശയത്തിനിടയാക്കി.
पटकथा तालिका, संवाद രണ്ടും ചേര്‍ന്ന് 8 മാര്‍ക്കിന്റെ ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. അതായത് 20% മാര്‍ക്ക്. തിരക്കഥയുമായി ബന്ധപ്പെട്ട് ഇത്രയധികം മാര്‍ക്കിന്റെ ചോദ്യം ആവശ്യമായിരുന്നോ?
7. ചോദ്യം 11ല്‍ ടിവി കാണാന്‍ കഴിഞ്ഞില്ല എന്ന അര്‍ത്ഥത്തില്‍ കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. അത് കാണാന്‍ കഴിഞ്ഞോ ഇല്ലയോ എന്ന് കൃത്യമായി പാഠത്തില്‍ പറയാത്തനിലക്ക് കുട്ടികള്‍ക്ക് ഡയറിയില്‍ അങ്ങനെ എഴുതണമെന്ന് ശഠിക്കേണ്ടിയിരുന്നില്ല. ടിവി കാണാന്‍ പോയ അനുഭവവുമായി ബന്ധപ്പെട്ട ഡയറിയെഴുതാനുള്ള അവസരം കൊടുത്താല്‍ മതിയായിരുന്നു. അതായത് ടിവി കണ്ടില്ല എന്ന് ചോദ്യത്തില്‍ പറയുന്നത് കുട്ടികളുടെ എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഒരു നിര്‍ദ്ദേശമായി. ടിവി കണ്ട അനുഭവമായിരുന്നു കൂടുതല്‍ മെച്ചപ്പെട്ട അനുഭവമാകുമായിരുന്നത്.
8. വ്യാകരണചോദ്യങ്ങളുടെ വൈവിധ്യം ചോദ്യപേപ്പറില്‍ കാണാന്‍ കഴിഞ്ഞില്ല. രണ്ട് ചോദ്യങ്ങളിലായി 4 മാര്‍ക്ക് ഒപ്പിച്ചിട്ടുണ്ടെന്നല്ലാതെ അതില്‍ത്തന്നെ ചോദ്യം 4 പണ്ഡിതന്മാര്‍ക്കുള്ള ചോദ്യമാവുകയും ചെയ്തു.
ടി.കെ. ഈശ്വരന്‍ നമ്പൂതിരി
സി.പി.എന്‍.എസ്.ജി.എച്ച്.എസ്.എസ്., മാതമംഗലം, കണ്ണൂര്‍.

1 comment:

  1. प्रश्न 3 कविता का परिचय देते हुए टिप्पणी लिखना छात्रों के लिए ही नहीं अध्यापकों के लिए भी मुश्किल है। क्योंकि कविता का परिचय कैसे दे सकते हैं? इसमें कविता का नाम मात्र दिया है। यह कविता है या कवितांश है यह भी हम नहीं जानते। इसलिए कविता का परिचय देना ठीक नहीं होता। यहाँ प्रश्न को बदलना अच्छा था।

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom