Powered by Blogger.

SSLC Hindi Qn Paper Analysis Mar 2016


1. ചോദ്യം 1 पाठ -.. प्रोक्ति .. रचयिता യില്‍ लेखक എന്നതിന്
പകരം रचयिता എന്നോ रचनाकार എന്നോ ആണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്. കാരണം കൊടുത്തിരിക്കുന്ന എഴുത്തുകാരില്‍ രണ്ടുപേര്‍ (महादेवी वर्मा, उषा प्रियंवदा) സ്ത്രീകളായതുകൊണ്ട് लेखक എന്ന് പ്രയോഗിക്കുന്നത് അനുചിതമാണ്. കവിതയെഴുതിയയാളെയും लेखक എന്ന് വിശേഷിപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലിന്റെ പേരാണ് ഉത്തരമായി പ്രതീക്ഷിക്കുന്നതെങ്കില്‍ दवा എന്ന് കുട്ടി ഉത്തരമെഴുതേണ്ടിവരും. प्रिय डॉक्टर्स എന്ന് ഉത്തരമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ उपन्यास-अंश എന്ന് കൊടുക്കേണ്ടിയിരുന്നു. ഒരു ചോദ്യത്തിന് രണ്ട് ഉത്തരം പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ.
2. ചോദ്യം 3ല്‍ ബ്രാക്കറ്റില്‍ നിന്ന് സംഭവങ്ങള്‍ തെരഞ്ഞെടുത്ത് ക്രമപ്രകാരം എഴുതാനായി കൊടുക്കുന്നത് സാധാരണയായി ഗദ്യപാഠങ്ങളില്‍ (കഥ, നോവല്‍, …) നിന്നാണ്. എന്നാല്‍ പതിവിന് വിപരീതമായി പദ്യത്തില്‍നിന്ന് കൊടുത്തിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്ത दुकानदार ने कहा ठगी उपहार के रूप में दी गई है എന്നത് ഹിന്ദിയുടെ വാക്യഘടനക്ക് തീര്‍ത്തും വിരുദ്ധമാണ്. ഒന്നുകില്‍ दुकानदार ने कहा कि ठगी उपहार के रूप में दी गई है എന്നോ അല്ലെങ്കില്‍ दुकानदार ने कहा----ठगी उपहार के रूप में दी गई है” എന്ന് ഉദ്ധരണിയോടെയോ കൊടുക്കാത്തത് ഗുരുതരമായ കുറ്റമാണ്.
3. ചോദ്യം 4 ല്‍ സ്വഭാവസവിശേഷതകളെക്കുറിച്ചുള്ള ചോദ്യം മൃഗത്തെ അടിസ്ഥാനമാക്കി കൊടുത്ത് കണ്ടപ്പോള്‍ മനുഷ്യകഥാപാത്രങ്ങള്‍ പാഠപുസ്തകത്തില്‍ ഇല്ലാതെ പോയോ എന്ന് തോന്നിപ്പോയി.
4. 5 മുതല്‍ 7 വരെയുള്ള ചോദ്യങ്ങള്‍ സാധാരണയായി വിശ്ലേഷണാത്മകമായാണ് ചോദിക്കാറ്. അതായത് കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാട്, അഭിപ്രായം എന്നിവ പ്രകടിപ്പിക്കാനുള്ള അവസരം ഇത്തരം ചോദ്യങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഇത്തവണ നേരിട്ടുള്ള ചോദ്യങ്ങളായി അവ മാറ്റപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് ഈ മാറ്റം ഗുണപരമാണെങ്കിലും ചോദ്യത്തിന്റെ നിലവാരം കുറയുന്നതിന് ഇത് കാരണമാകുന്നതാണ്.
5. ചോദ്യം 9 फारसी पत्रकार की डायरी ഒരു അസ്വാഭാവിക ചോദ്യമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഒരു ചോദ്യത്തിന്‌വേണ്ടി ചോദ്യം സൃഷ്ടിച്ചതുപോലെ അനുഭവപ്പെടുന്നു.
6. ചോദ്യം 11കുട്ടികളില്‍ അല്‍പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. वार्तालाप എന്ന സാധാരണ പ്രയോഗത്തിന് പകരം बातचीत എന്ന് പ്രയോഗിച്ചത് ശരാശരി കുട്ടികളെ പോലും കുഴക്കുന്ന തരത്തിലുള്ളതായി.
7. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയിട്ടുള്ള കവിത ഏത് വിഷയത്തെക്കുറിച്ചാണെന്ന് പിടികിട്ടുന്നില്ല. അതുകൊണ്ടുതന്നെ ശീര്‍ഷകം എഴുതാന്‍ കുട്ടികള്‍ നന്നേ വിഷമിക്കും. കുറേ മരങ്ങള്‍ ചേര്‍ന്നാല്‍ തോട്ടമാകും, കുറേ ഇഷ്ടികകള്‍ ചേര്‍ത്താല്‍ കെട്ടിടവും ആയേക്കാം. എന്നാല്‍ കുറച്ച് അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ചാല്‍ വിദ്വാന്‍ ആകുമെന്നുള്ള കവിവാക്യം ചിരിനല്‍കുന്നതാണ്. एक एक अक्षर जोड़ने से क्या बन जाता है എന്ന 12ആമത്തെ ചോദ്യത്തിലൂടെ ഈ ആശയത്തെ ചോദ്യകര്‍ത്താവ് ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുന്നു.
8. ചോദ്യം 19 'सारा शहर' में 'सारा': എന്ന് കൊടുത്തതിന് ശേഷം ബ്രാക്കറ്റില്‍ നാല് ഉത്തരങ്ങള്‍ കൊടുത്തിരിക്കുന്നു. 'सारा शहर' में 'सारा' शब्द …............. है എന്ന് കൊടുത്ത് പൂരിപ്പിക്കാന്‍ പറയുന്നത് കൂടുതല്‍ ഉചിതമായേനെ. ഇവിടെ കോളന്‍ (:) കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കുട്ടികള്‍ക്ക് മുന്‍ അനുഭവങ്ങള്‍കൊണ്ട് ഈ ചോദ്യത്തെ തിരിച്ചറിയാന്‍ പറ്റുമെങ്കിലും പൊതുപരീക്ഷയുടെ ചോദ്യക്കടലാസില്‍ ഇത്തരം അശ്രദ്ധ ക്ഷന്തവ്യമല്ല.
അബദ്ധങ്ങളില്ലാത്ത ഒരു എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ കാണാന്‍ ഇനി നമ്മള്‍ എത്രകാലം കാത്തിരിക്കേണ്ടിവരും?
ടി.കെ. ഈശ്വരന്‍ നമ്പൂതിരി, ജി.എച്ച്.എസ്.എസ്. മാതമംഗലം.

© hindiblogg-a community for hindi teachers
  

TopBottom