Powered by Blogger.

SSLC Hindi Model Exam Feb. 2016 Qn Analysis


SSLC Hindi Model Exam Feb 2016 Qn Analysis
1. ചോദ്യം 1ല്‍ पाठ - प्रोक्ति - लेखक എന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ रचयिता എന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്. കാരണം महादेवी वर्मा, नादिरा ज़हीर बब्बर എന്നിവരെ लेखक എന്ന് പറയുന്നത് തീരെ യോജിക്കാത്തതാണ്. അതുകൊണ്ട് തന്നെ ലിംഗ സംബന്ധമായ പ്രശ്നമില്ലാതിരിക്കാനായി रचयिता എന്നോ रचनाकार എന്നോ കൊടുക്കുന്നത് തന്നെയാണ് ഉചിതമായിട്ടുള്ളത്. അതുപോലെത്തന്നെ അധ്യാപകര്‍ കുട്ടികളെ सकुबाई എന്നത് एकपात्रीय नाटक എന്നാണ് പഠിപ്പിച്ചുവരുന്നത്. പാഠപുസ്തകത്തിലും അങ്ങനെതന്നെയാണ് താനും. പിന്നെന്തിനാണ് नाटक എന്ന് മാത്രം കൊടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
2. ചോദ്യം 2ല്‍ ചോദിച്ച ഇംഗ്ലീഷ് പദങ്ങള്‍ മൂന്നില്‍ രണ്ടും പാഠപുസ്തകത്തിന് പുറത്തുള്ളവയാണ്. ഇത് നിലവിലുള്ള രീതിയെത്തന്നെ തകിടം മറിക്കുന്നതാണ്. അധ്യാപകര്‍ പഠിപ്പിച്ചുവരുന്നത് 4 യൂനിറ്റുകളിലായി കൊടുത്ത 32 (4x8) പദങ്ങള്‍ ശരിക്കും പഠിച്ചാല്‍ 3 മാര്‍ക്ക് ഉറപ്പാണെന്നാണ്. കാരണം ഇതുവരെയും അങ്ങനെ മാത്രമാണ് ചോദിച്ചുവന്നിട്ടുള്ളത്. അതിന് കടകവിരുദ്ധമായി ഇപ്പോള്‍, പാഠപുസ്തകത്തിന്റെ അവസാനത്തെ പൊതുപരീക്ഷ നേരിടാന്‍ പോകുമ്പോള്‍ ഇപ്രകാരം മാററുന്നത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വല്ലാതെ അമ്പരപ്പിക്കുന്നതാണ്. Enquiry മാത്രമാണ് പാഠപുസ്തകത്തില്‍ നിന്ന് ചോദിച്ചിട്ടുള്ളത്.
3. ചോദ്യം 3 പാഠത്തിലെ സംഭവങ്ങളെ ശരിയായ രീതിയില്‍ ക്രമപ്പെടുത്താനുള്ളതില്‍ കൊടുത്ത സംഭവങ്ങള്‍ വേണ്ടത്ര ബന്ധമില്ലാത്തവയായിപ്പോയി. ഒന്നാമത്തേതില്‍ നിന്ന് രണ്ടാമത്തേതിലേക്ക് ബന്ധം നേരിട്ടുവരാത്തതാണെന്ന് പറയേണ്ടിയിരിക്കുന്നു. സംഭവങ്ങള്‍ പരസ്പരബന്ധമുള്ളതായിവേണം കൊടുക്കുന്നത്. ഒന്നാമത്തെ സംഭവം കഴിഞ്ഞ് കുറേ കഴിഞ്ഞ് നടക്കുന്ന സംഭവം അതിന്റെ തുടര്‍ച്ചയായി കൊടുക്കുന്നത് അനുചിതമാണെന്ന് പറയാതെ വയ്യ.
4. ചോദ്യം 8 ല്‍ പോസ്റ്റര്‍ രചനക്കായി കൊടുത്ത വിഷയം തീര്‍ത്തും അനുചിതമായിപ്പോയി. ഇതിന് ഉത്തരമെഴുതാന്‍ കുട്ടികള്‍ നന്നേ പ്രയാസപ്പെടും. അധ്യാപകര്‍ തന്നെ എത്രപേര്‍ ഇതിന് തൃപ്തികരമായി ഉത്തരമെഴുതുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
5. ചോദ്യം 10ല്‍ പറയുന്ന एनाटमी हॉल ഉം ചോദ്യത്തില്‍ പറയാത്ത डिसेक्शन हॉल ഉം കുട്ടികള്‍ക്ക് അല്‍പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി കാണാറുണ്ട്. मेडिकल कॉलेज में पहले दिन का अनुभव അല്ലെങ്കില്‍ डिसेक्शन हॉल का अनुभव ആണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു.
6. 12 മുതല്‍ 14 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത കവിതാഭാഗം വേണ്ടത്ര യോജിച്ചതായില്ല. കാരണം എന്തെങ്കിലും പ്രത്യേക ആശയം ഇതുപയോഗിച്ച് കുട്ടിക്ക് എഴുതാന്‍ പ്രയാസമാണ്. ചോദ്യകര്‍ത്താക്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നില്ല. അതില്‍ പറയുന്ന महुआ എന്ന വൃക്ഷം കുട്ടികള്‍ക്കെന്നല്ല അധ്യാപകര്‍ക്കുപോലും വേണ്ടത്ര പരിചിതമല്ല. അതിന്റെ അര്‍ത്ഥം കൊടുക്കണമായിരുന്നു.
7. ചോദ്യം 15ല്‍ കൊടുത്ത എഡിറ്റിംഗ് വാക്യം छुट्टी की दिन वे गाँव आते हैं എന്ന ഭാഗത്ത് കുട്ടികള്‍ का എന്ന് മാറ്റാനാണ് സാധ്യത. എന്നാല്‍ के എന്നാണ് ഇവിടെ ശരിക്കും വേണ്ടത് കാരണം छुट्टी के दिन (में) वे गाँव में आते हैं എന്നാണ് ശരിയായ രൂപം. അതായത് ഇവിടെ में എന്നത് ലുപ്ത (hidden) മാണ് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ പത്താംതരത്തിലെ കുട്ടികള്‍ക്ക് ഇത്തരം നിയമങ്ങള്‍ വേണ്ടത്ര പരിചിതമല്ല എന്നതാണ് വാസ്തവം.
8. ചോദ്യം 16ല്‍ ഒന്നാമത്തെയും രണ്ടാമത്തെയും വിട്ടഭാഗങ്ങള്‍ക്ക് होशियार, गरीब എന്നീ പദങ്ങള്‍ മാറ്റിമാറ്റി ഉപയോഗിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ ചോദ്യകര്‍ത്താക്കള്‍ അല്‍പം കൂടി ജാഗ്രത കാണിക്കുന്നത് ഉചിതമായിരിക്കും.
9. ചോദ്യം 17 ന് ബ്രാക്കറ്റില്‍ സാധാരണ 3 യോജകങ്ങളാണ് കൊടുത്തുകാണാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം 2 മാത്രമാണ് കൊടുത്തുകാണുന്നത്. നല്ലപോലെ പ്രാക്ടീസ് ചെയ്യാത്ത കുട്ടികള്‍ ഇവിടെ തെറ്റിക്കാനുള്ള സാധ്യത കൂടുതലാണ്.
10. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്രയധികം പിശുക്കുകാണിച്ചതെന്ന് മനസ്സിലാവുന്നില്ല. കുറഞ്ഞത് 3 വരിയെങ്കിലും ഗദ്യഭാഗമായി കൊടുക്കാമായിരുന്നു.
രവി. എം, ഹിന്ദി ബ്ലോഗ്.

© hindiblogg-a community for hindi teachers
  

TopBottom