Powered by Blogger.

ചോദ്യപേപ്പര്‍ വിശകലനം STD 9


Dec 2015 IX Hin Qn Analysis

1. ചോദ്യം 2ലെ സംഭവങ്ങളായി കൊടുത്തവ തീര്‍ത്തും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. അതിന്റെ ക്രമത്തില്‍ സംശയം തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. केवल चौधरी का पिंसन का मनिआर्डर आया है ന്നത് ഒരു घटना എന്ന് പറയാന്‍ വേണ്ടത്ര യോജിക്കാത്തതായും തോന്നുന്നു.
2. ചോദ്യം 6ല്‍ पेड (पेड़), तोडके (तोड़के) എന്നിവയും हेड़मास्टर (हेडमास्टर) ഉം തെറ്റായാണ് കൊടുത്തിട്ടുള്ളത്. ബ്രാക്കറ്റില്‍ കൊടുത്തതാണ് ശരിയായ രൂപം.
3. 14 മുതല്‍ 16 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത കവിതാഭാഗത്തില്‍ കൊടുത്ത खंजन, कपोत. चातक, कोकिल, काक, हंस, शुक എന്നിവ പക്ഷികളാണെന്ന് കുട്ടികള്‍ക്കല്ല അധ്യാപകര്‍ക്ക്തന്നെ വേണ്ടത്ര അറിയാമെന്ന് പറയാനാകില്ല. 8 വരികളില്‍ രണ്ട് വരി ഇങ്ങനെ പോയാല്‍ കുട്ടികള്‍ ആശയം എഴുതുമ്പോഴൊക്കെ പ്രയാസപ്പെടുന്നതാണ്.
4. 17 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് കൊടുത്ത ഗദ്യഭാഗത്തില്‍ കൊടുത്ത पोखर എന്ന പദം കുട്ടികള്‍ക്ക് പരിചിതമായിരിക്കാന്‍ സാധ്യതയില്ല. അതിന്റെ അര്‍ത്ഥം കൊടുക്കാമായിരുന്നു.
5. കഴിഞ്ഞ തവണ 22 ചോദ്യങ്ങളായിരുന്നത് ഇപ്രാവശ്യം 25 ആക്കി ഉയര്‍ത്തിയതായി കാണുന്നു.
6. പോസ്റ്റര്‍ ചോദ്യം നിര്‍ബ്ബന്ധമായും എഴുതേണ്ട 3 മാര്‍ക്കിന്റെ ചോദ്യമാക്കി യതായി കാണുന്നു. ഇതിന് മുമ്പ് പോസ്റ്റര്‍ അടക്കം 4 മാര്‍ക്കിന്റെ 4 ചോദ്യങ്ങള്‍ കൊടുത്ത് 3 എണ്ണത്തിന് ഉത്തരമെഴുതാനാവശ്യപ്പെടാറാണ് പതിവ്.
7. വ്യാകരണ ചോദ്യങ്ങളിലും ഇത്തരം മാറ്റിമറിക്കലുകള്‍ കാണാവുന്നതാണ്.

© hindiblogg-a community for hindi teachers
  

TopBottom