Powered by Blogger.

प्रेमचन्द स्मृति


       മുന്‍ഷി പ്രേംചന്ദ് ആധുനിക ഹിന്ദി സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്നു. കാലത്തെ അതിജീവിച്ച, അല്ലെങ്കില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്ന കലാകാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടും ഇല്ല തന്നെ. ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ ഓര്‍മദിനമാണ് ജൂലൈ 31, ഒക്ടോബര്‍ 8 അദ്ദേഹത്തിന്റെ ജന്‍മദിനവും. ഹിന്ദി ഭാഷാ പഠിതാവിന് പ്രേംചന്ദിനെ സ്മരിക്കാനും അദ്ദേഹത്തിന്റെ രചനാമികവുകളെ പൊതുവേദികളില്‍ എത്തിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണിത്. സ്കൂള്‍ തലത്തില്‍ ഹിന്ദിയില്‍ അസംബ്ലി, പ്രഭാഷണങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രേംചന്ദ് ബാഡ്ജുകള്‍, പ്രദര്‍ശിനികള്‍ (കഥാപാത്രങ്ങള്‍, പുസ്തകങ്ങള്‍, പുസ്തക മുഖചിത്രങ്ങള്‍,), പ്രേംചന്ദിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, പ്രശ്നോത്തരികള്‍, പോസ്റ്റര്‍ - ലേഖന മല്‍സരങ്ങള്‍ എന്നിവ ഈ ദിനത്തിന് മികവേകുന്ന ഇനങ്ങളാണ്.
 

    പ്രേംചന്ദ് ജന്മ-ചരമ ദിനങ്ങള്‍ സമുചിതമായി ആചരിക്കുന്നതിന് സഹായകമായ ചില ഉപകരണങ്ങള്‍ മുന്‍പ് ഹിന്ദിബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സഹായസാമഗ്രികള്‍ ഉള്‍പ്പെടുത്തി അപ്ഡേഷനോടു കൂടി ആ പോസ്റ്റ് പുന പ്രസിദ്ധീകരിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം ഫീഡ്ബാക്ക് hindirashtra@gmail.com എന്ന മെയിലിലേക്കോ 9496416363 (Hindiblog) എന്ന വാട്സ്പ്പ് നമ്പരിലേക്കോ അയയ്ക്കാന്‍ മറക്കരുത്.
Download

4. प्रेमचन्द प्रश्नोत्तरी ( तैयारी - जयदीप.के)
5. प्रेमचन्द जीवन और रचनाऎँ ( तैयारी - अब्दुल रज़ाक .पी )
7. प्रेमचन्द प्रश्नोत्तरी स्लाइड शो ( तैयारी - सुरेशबाबु.पी & जयदीप )

© hindiblogg-a community for hindi teachers
  

TopBottom