Powered by Blogger.

Tuesday 10 March 2015

Annual Exam. Mar. 2015 IX Hin. Qn. Analysis



1. ചോദ്യം 2 ല്‍ गाँव से स्कूल हटाया जा रहा है ഒരു घटना ആയി പരിഗണിക്കാന്‍ വേണ്ടത്ര യോജിക്കാത്തതാണെന്ന് പറയാതെവയ്യ. പാഠപുസ്തകത്തിലെ गंगाबिशन का मन ज़ोर-ज़ोर से रोने को किया എന്നതിനെ गंगाबिशन का मन ज़ोर-ज़ोर से रोने लगा എന്ന് മാറ്റിക്കൊടുത്തപ്പോള്‍ വന്ന അര്‍ത്ഥവ്യത്യാസം ചോദ്യകര്‍ത്താക്കള്‍ കാണാതെപോയത് ശരിയായില്ല.
2. ചോദ്യം 3 ല്‍ खेती से तत्पर न रहनेवाला എന്നതിന് പകരം खेती में तत्पर न रहनेवाला എന്നാക്കാമായിരുന്നു.
3. ചോദ്യം 11 'जुआन' എന്ന പാഠത്തിലെ വാക്യത്തിലെ जुआन നെ മാറ്റി राम എന്ന് ചേര്‍ത്ത് വാക്യമുണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. ഇതിനെക്കാളും നല്ലത് ഉചിതമായ വാക്യങ്ങള്‍ പുറമെനിന്ന് കൊടുക്കുന്നതായിരുന്നില്ലേ?
4. ചോദ്യം 12 संशोधन ന് വേണ്ടിയും പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കൊടുക്കേണ്ടിയിരുന്നില്ല. വേറെ വാക്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടായോ എന്ന് സംശയിച്ചുപോയി. മാത്രവുമല്ല, കൊടുത്ത വാക്യം തെറ്റുകയും ചെയ്തു. उसके पैर से नुकीले पत्थर से ठोकर लग गई എന്നാകണമായിരുന്നു. പാഠപുസ്തകത്തിലെ വാക്യമാണെങ്കില്‍ एक दिन घर से खेत जाते समय बेटी को एक नुकीले पत्थर से ठोकर लग गई എന്നാണ്. നമുക്ക് തോന്നിയപോലെ വാക്യങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
5. ഏറ്റവും പ്രയാസകരമായി തോന്നിയത് കവിതാഭാഗം സംബന്ധിച്ചാണ്. ഇപ്രകാരം ഒരു കവിതയുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു കവിതാഭാഗമായി കൊടുക്കരുതായിരുന്നു. ഇതിന്റെ ആശയം സാധാരണനിലയില്‍ കുട്ടികള്‍ തൃപ്തികരമായി എഴുതുമെന്ന് പ്രതീക്ഷിക്കാനാകില്ല. 5 മുതല്‍ 8 വരെയുള്ള വരികളുടെ ആശയം മനസ്സിലാക്കാന്‍ തന്നെ പാവം കുട്ടികള്‍ നന്നേ പ്രയാസപ്പെട്ടുകാണും.
6. ഒരുഗദ്യഭാഗത്തെ വെച്ച് 7 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഈയടുത്തൊന്നും ചോദിച്ചതായി കണ്ടില്ല.
7. ചോദ്യം 21 വേണ്ടത്ര ഉചിതമായി തോന്നിയില്ല. പോസ്റ്ററിന്റെ ചോദ്യത്തെ കത്തിന്റെ ചോദ്യമാക്കിയപ്പോള്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നതായി തോന്നി.
8. പോസ്റ്ററിന് 4 മാര്‍ക്ക് നല്ല പ്രചാരത്തിലായിക്കഴിഞ്ഞു. വീണ്ടും 3 മാര്‍ക്കിലേക്ക് തിരിച്ചുപോയത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom