Powered by Blogger.

ഇതാ ഒരു മികവുറ്റ പ്രവര്‍ത്തനം...

പട്ടത്താനം സ്റ്റു‍ഡന്റ്സ് ബിനാലെ...ലോകത്താദ്യമായി ഒരു യു.പി. സ്കൂള്‍ ഒരു ബിനാലെ ഏറ്റെടുക്കുന്നു...മാറിയ പാഠ്യപദ്ധതി സമീപനങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും..പട്ടത്താനം ബിനാലെയുടെ ആദ്യ ദളം ഉള്‍ക്കാഴ്ച അപഹരിക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്ന അനേകം ബാല്യങ്ങളെ അടയാളപ്പെടുത്തുകയാണ്. വര്‍ത്തമാനത്തിന്റെ ചൂളയിലൂടെയുള്ള യാത്രയില്‍ കലയെ വെളിച്ചമാക്കാനുള്ള ഉദ്യമം. അതുവഴി ചുറ്റുവട്ടക്കാര്യങ്ങളെക്കുറിച്ചുള്ള അറിവും നേരിട്ടുള്ള ഇടപെടലും നേരിടാനുള്ള കരുത്തുമാണ് പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.സ്കൂള്‍ ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്.
 സന്ദര്‍ശിക്കൂ ....
http://pattathanambiennale.blogspot.in/

പത്താം ക്ലാസ്സ് വാര്‍ഷിക പരീക്ഷ- മാതൃകാ ഉത്തരങ്ങള്‍



പത്താം ക്ലാസ്സ് വാര്‍ഷിക പരീക്ഷ- മാതൃകാ ഉത്തരങ്ങള്‍

SSLC 2015 Hindi. Qn.paper Analysis


1. ചോദ്യം 1 पाठ-प्रोक्ति-लेखक എന്നതിന് പകരം पाठ-प्रोक्ति-रचयिता എന്നുതന്നെയാണ് ഉചിതം. കാരണം കൊടുത്തിരിക്കുന്നവരെല്ലാം ലേഖകന്മാരാണെന്ന് പറയാന്‍ പറ്റില്ലെന്നതുതന്നെ.
2. ചോദ്യം 2 ല്‍ കൊടുത്ത Cancel എന്ന പദം പാഠപുസ്തകത്തില്‍ ഇല്ലാത്തതാണ്, എന്നാല്‍ Cancellation എന്ന പദമാണ് പാഠപുസ്തകത്തില്‍ കൊടുത്തിട്ടുള്ളത്. ഏതായാലും കുട്ടികള്‍ അര്‍ത്ഥം മനസ്സിലാക്കി ഉത്തരമെഴുതാന്‍ സാധ്യതയുണ്ട്.
3. ചോദ്യം 3 ന്റെ സൂചനയില്‍ കൊടുത്ത कोष्टक എന്നതിന് പകരം कोष्ठक എന്നായിരുന്നു വേണ്ടിയിരുന്നത്. घटनाएँ എന്ന പേരില്‍ കൊടുത്തവയില്‍ ഒന്നുമാത്രമേ घटना എന്ന് വിശേഷിപ്പിക്കാന്‍ യോജിച്ചതായിട്ടുള്ളു.
4. ചോദ്യം 4 ല്‍ कठिन मेहनत करनेवाली എന്നതിനെക്കാളും कड़ी मेहनत करनेवाली എന്നായാല്‍ കൂടുതല്‍ സ്വാഭാവികതയുണ്ടാകുമായിരുന്നു.
5. ചോദ്യം 4 ല്‍ ഉദ്ധരണചിഹ്ന ('') ത്തോടെ കൊടുത്ത വാക്യം പാഠപുസ്തകത്തില്‍ ഇല്ലാത്തതായതിനാല്‍ ഉദ്ധരണ ചിഹ്നമില്ലാതെ കൊടുക്കുകയായിരുന്നു ഉചിതം. ചോദ്യം 6 ലും ഇതേ പ്രശ്നം നിലനില്‍ക്കുന്നതായി കാണാം.
6. ചോദ്യം 8 ല്‍ സഹായകസൂചനയായി കൊടുത്തവയില്‍ എല്ലാ സ്ഥലത്തും ഒരേ പോലെ ഇടം (space) വിട്ട് കൊടുക്കാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നതാണ്. ചോദ്യം 9, 10 മുതലായവയിലും ഇതേപ്രശ്നം കാണാവുന്നതാണ്.
7. ചോദ്യം 9 ലെ ഡയറിയെഴുതേണ്ട डौली അഞ്ചുവയസ്സുള്ള കുട്ടിയാണ് എന്നത് ചിലരെങ്കിലും പ്രശ്നമായുയര്‍ത്താറുണ്ട്. ഏതായാലും ഈ സന്ദര്‍ഭം ഡയറിയെഴുതാന്‍ വളരെ യോജിച്ചതാണ് എന്ന് സമ്മതിക്കാവുന്നതാണ്.
8. ചോദ്യം 10 ലെ लाशें फ़ार्मलीन में पड़ी थी എന്നതില്‍ पड़ी थीं എന്നായിരുന്നു വേണ്ടിയിരുന്നത്.
9. ചോദ്യം 15 ലെ മുന്നാമത്തെ വാക്യത്തിന് ഉത്തരമായി अध्यापिका എന്ന പദം आदरवाचक शब्द ആയി കണക്കാക്കുന്ന കുട്ടികള്‍ अध्यापिका क्लास में आईं/आयीं എന്നും മറ്റു കുട്ടികള്‍ अध्यापिका क्लास में आई/आयी എന്നും എഴുതാന്‍ സാധ്യതയുണ്ട്. क्लास എന്നതിന് പകരം कक्षा എന്നുതന്നെ കൊടുക്കാമായിരുന്നു.
10. ചോദ്യം 16 ല്‍ बीमार എന്ന വിശേഷണം മൂന്ന് വിട്ടഭാഗങ്ങള്‍ക്ക് യോജിക്കുന്നതാണ്. ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. (बीमार लड़के खेल रहे थे, बीमार लड़का खेल देख रहा था, वह बीमार था)
11. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തില്‍ ई-मेल भेजने के लिए अपना ई-मेल अकाउंट और पासवर्ड होना आवश्यक है എന്ന് കൊടുക്കേണ്ടതുണ്ടോ? ഇ മെയില്‍ അക്കൗണ്ട് എന്നാല്‍ അത് പാസ് വേഡ് അടക്കമല്ലേ എന്ന സംശയം ഉയര്‍ത്തുന്നു. അപ്പോള്‍ ई-मेल भेजने के लिए किनका होना आवश्यक है എന്നതിന് പകരം ई-मेल भेजने के लिए किसका होना आवश्यक है എന്നും ഉത്തരമായി ई-मेल भेजने के लिए ई-मेल अकाउंट होना आवश्यक है എന്നും മതിയായിരുന്നു. അപ്പോള്‍ ചോദ്യത്തിന് 2 മാര്‍ക്ക് കൊടുത്തതും ഒരു പ്രശ്നമായി വരുന്നതാണ്.
  ഏതായാലും ചോദ്യപേപ്പര്‍ അല്‍പം കൂടി ലളിതവല്‍ക്കരിച്ചതായി കണക്കാക്കാവുന്നതാണ്. ഹിന്ദിയില്‍ അല്‍പം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും सहायक संकेत ഉപയോഗിച്ച് 'വല്ലതു'മൊക്കെ എഴുതിവെക്കാന്‍ സാധിക്കുന്ന അവസ്ഥയും സംജാതമായി. മൊത്തത്തില്‍ ചോദ്യം കുട്ടികള്‍ക്ക് എളുപ്പമായിരുന്നു എന്ന വേണം വിലയിരുത്താന്‍. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മേല്‍പ്പറഞ്ഞ പിഴവുകള്‍ ലക്ഷക്കണക്കിന് കോപ്പികളടിച്ച് നടത്തുന്ന SSLC പരീക്ഷയെന്ന നിലക്ക് കാണാതെപോകുന്നതും ശരിയാകില്ല.

Annual Exam. Mar. 2015 IX Hin Model Answer Paper

ഒന്‍പതാം ക്ലാസ്സ് വാര്‍ഷിക പരീക്ഷ- മാതൃകാ ഉത്തരങ്ങള്‍

Annual Exam. Mar. 2015 IX Hin. Qn. Analysis



1. ചോദ്യം 2 ല്‍ गाँव से स्कूल हटाया जा रहा है ഒരു घटना ആയി പരിഗണിക്കാന്‍ വേണ്ടത്ര യോജിക്കാത്തതാണെന്ന് പറയാതെവയ്യ. പാഠപുസ്തകത്തിലെ गंगाबिशन का मन ज़ोर-ज़ोर से रोने को किया എന്നതിനെ गंगाबिशन का मन ज़ोर-ज़ोर से रोने लगा എന്ന് മാറ്റിക്കൊടുത്തപ്പോള്‍ വന്ന അര്‍ത്ഥവ്യത്യാസം ചോദ്യകര്‍ത്താക്കള്‍ കാണാതെപോയത് ശരിയായില്ല.
2. ചോദ്യം 3 ല്‍ खेती से तत्पर न रहनेवाला എന്നതിന് പകരം खेती में तत्पर न रहनेवाला എന്നാക്കാമായിരുന്നു.
3. ചോദ്യം 11 'जुआन' എന്ന പാഠത്തിലെ വാക്യത്തിലെ जुआन നെ മാറ്റി राम എന്ന് ചേര്‍ത്ത് വാക്യമുണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. ഇതിനെക്കാളും നല്ലത് ഉചിതമായ വാക്യങ്ങള്‍ പുറമെനിന്ന് കൊടുക്കുന്നതായിരുന്നില്ലേ?
4. ചോദ്യം 12 संशोधन ന് വേണ്ടിയും പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കൊടുക്കേണ്ടിയിരുന്നില്ല. വേറെ വാക്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടായോ എന്ന് സംശയിച്ചുപോയി. മാത്രവുമല്ല, കൊടുത്ത വാക്യം തെറ്റുകയും ചെയ്തു. उसके पैर से नुकीले पत्थर से ठोकर लग गई എന്നാകണമായിരുന്നു. പാഠപുസ്തകത്തിലെ വാക്യമാണെങ്കില്‍ एक दिन घर से खेत जाते समय बेटी को एक नुकीले पत्थर से ठोकर लग गई എന്നാണ്. നമുക്ക് തോന്നിയപോലെ വാക്യങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
5. ഏറ്റവും പ്രയാസകരമായി തോന്നിയത് കവിതാഭാഗം സംബന്ധിച്ചാണ്. ഇപ്രകാരം ഒരു കവിതയുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു കവിതാഭാഗമായി കൊടുക്കരുതായിരുന്നു. ഇതിന്റെ ആശയം സാധാരണനിലയില്‍ കുട്ടികള്‍ തൃപ്തികരമായി എഴുതുമെന്ന് പ്രതീക്ഷിക്കാനാകില്ല. 5 മുതല്‍ 8 വരെയുള്ള വരികളുടെ ആശയം മനസ്സിലാക്കാന്‍ തന്നെ പാവം കുട്ടികള്‍ നന്നേ പ്രയാസപ്പെട്ടുകാണും.
6. ഒരുഗദ്യഭാഗത്തെ വെച്ച് 7 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഈയടുത്തൊന്നും ചോദിച്ചതായി കണ്ടില്ല.
7. ചോദ്യം 21 വേണ്ടത്ര ഉചിതമായി തോന്നിയില്ല. പോസ്റ്ററിന്റെ ചോദ്യത്തെ കത്തിന്റെ ചോദ്യമാക്കിയപ്പോള്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നതായി തോന്നി.
8. പോസ്റ്ററിന് 4 മാര്‍ക്ക് നല്ല പ്രചാരത്തിലായിക്കഴിഞ്ഞു. വീണ്ടും 3 മാര്‍ക്കിലേക്ക് തിരിച്ചുപോയത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

Annual Exam. Mar. 2015 VIII Hin Model Answer Paper

എട്ടാം ക്ലാസ്സ് വാര്‍ഷിക പരീക്ഷ- മാതൃകാ ഉത്തരങ്ങള്‍

Annual Exam. Mar. 2015 VIII Hin Qn Analysis


1. ചോദ്യം 2 घटनाएँ क्रमबद्ध करके लिखना വല്ലാതെ കുഴക്കുന്നതായിപ്പോയി. എനിക്ക് ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താന്‍ പാഠപുസ്തകം നോക്കേണ്ടിവന്നു. മാത്രവുമല്ല, സംഭവങ്ങള്‍ (घटनाएँ) എന്ന പേരില്‍ കൊടുത്തത് എല്ലാം സംഭവങ്ങളായിരുന്നു എന്ന് പറയാനും സാധ്യമല്ല. मेरे खेत की ओर, मुझे उसके कंधे पर चढ़ने का सौभाग्य मिला था എന്നിങ്ങനെ കൊടുക്കുന്നത് ഉചിതമല്ല. സംഭവങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുന്ന രീതിയില്‍ എഴുതുകയാണ് യോജിച്ചത്. മാത്രവുമല്ല पुआल के टाल के नज़दीक एक काला-सा अस्थिपंजर का रूप देखा എന്ന വാക്യവും സ്വതന്ത്രമായി നിലനില്‍ക്കുന്ന വാക്യമല്ല.

2. ചോദ്യം 3ല്‍ രാജാവിനെ प्रकृति सौंदर्य पर आकर्षित होनेवाला എന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ പാഠഭാഗത്തെ അടിസ്ഥാനമാക്കിയാല്‍ റാണിയാണ് ഈ സ്വഭാവവിശേഷതക്ക് യോജിച്ചയാള്‍ എന്ന് മനസ്സിലാക്കാം.

3. ചോദ്യം 3ല്‍ ईश्वर हमारे अंदर बसते हैं എന്ന് ബഹുവചനത്തില്‍ കൊടുക്കേണ്ടിയിരുന്നില്ല. ईश्वर എന്ന പദത്തെ आदरवाचक शब्द ആയി കാണാനും യോജിച്ചതല്ല. അതായത് ईश्वर हमारे अंदर बसता है എന്ന് മതിയായിരുന്നു.

4. പദങ്ങളുടെയും പ്രയോഗങ്ങളുടെയും (फैलाना, चमकाना, भगाना, स्रोत बहाना, भाना) അര്‍ത്ഥമറിയാത്ത കുട്ടികള്‍ കവിതാഭാഗത്തിന്റെ ആശയം എഴുതാന്‍ പ്രയാസപ്പെടും.

5. ചോദ്യം 18ന്റെ ഉത്തരമെഴുതാനായി കൊടുത്ത ഭാഗത്തുള്ള ചില പദങ്ങ (सचमुच की, पन्ना पलटना,..) ളുടെ അര്‍ത്ഥമറിയാത്ത കുട്ടികള്‍ തര്‍ജ്ജമ ചെയ്യാന്‍ പ്രയാസപ്പെടുന്നതായിരിക്കും.

6. ചോദ്യം 21 ല്‍ डयरी എന്ന് രണ്ടുതവണ കൊടുത്തിരിക്കുന്നു. എന്നാല്‍ ഹിന്ദിയില്‍ സാധാരണയായി डायरी എന്ന്മാത്രമേ കൊടുത്തുകാണാറുള്ളൂ.
ravi. m., ghss, kadannappally, kannur.

5 MODEL QUESTION PAPERS

കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ പഠിച്ച പാഠഭാഗങ്ങള്‍ പുനരവലോകനം ചെയ്യാന്‍ സഹായകമായ QUICK REFERENCE മെറ്റീരിയല്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.കരിമ്പയിലെ അധ്യാപകനായ ശ്രീ.കെ.പി.സദാശിവന്‍ മാഷിന് ഇനിയൊരാമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.QUICK REFERENCE നോടൊപ്പം തന്നെ അദ്ദേഹം അയച്ചു തന്നതാണ് ഈ അഞ്ച് മാതൃകാ ചോദ്യപേപ്പറുകളും.ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്ന് മാറ്റിവച്ച ഈ ചോദ്യപേപ്പറുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു.

© hindiblogg-a community for hindi teachers
  

TopBottom