എല്ലാ ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി 2014 പരീക്ഷാ ഫലം ശരവേഗതയില്‍ പ്രഖ്യാപിച്ചു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ പ്രാവശ്യം പരീക്ഷയെഴുതിയത്. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയങ്ങളിലും 14202 പേരാണ് എ പ്ലസ് നേടിയത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും പരീക്ഷാഭവനും ചേര്‍ന്ന് നടത്തിയ ഈ സംയുക്ത പരിശ്രമത്തെ പ്രശംസിക്കാതെ വയ്യെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.. ഗള്‍ഫില്‍ പരീക്ഷയെഴുതിയ 99.2 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനം പേര്‍ വിജയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരാണ് ജയിച്ചത്.
ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം . . . . . . .











