Powered by Blogger.

Sunday, 16 March 2014

100th post


രവിമാഷിന്റെ ചോദ്യപേപ്പര്‍ വിശകലനം പ്രസിദ്ധീകരിച്ചപ്പോള്‍ ഹിന്ദി ബ്ലോഗിന്റെ ആത്മമിത്രമായ പെരിന്തല്‍മണ്ണ ആനമങ്ങാട് സ്കൂളിലെ ഹിന്ദി അധ്യാപകനായ മനോജ്കുമാര്‍ മാഷിട്ട കമന്റാണ് ഇന്നത്തെ പോസ്റ്റിന് ആധാരം. കമന്റ് ഇങ്ങനെയായിരുന്നു

...ചോദ്യപ്പേപ്പറിന്റെ സമീപനത്തെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നാണ് എന്റെ പക്ഷം. എല്ലാ വര്‍ഷവും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത് ഇറക്കിവിടുന്ന ഈ ക്ലീഷേയ് (cliché) യഥാര്‍ഥത്തില്‍ പാഠ്യപദ്ധതി സമീപനത്തെയല്ലേ കൊഞ്ഞനം കുത്തുന്നത്. പോസ്റ്റര്‍ രചനക്കായി വന്ന ചോദ്യത്തെക്കുറിച്ച് രവി മാഷുടെ പരാമര്‍ശം പോലും ഈ ചോദ്യമാതൃകയുടെ വൃത്തത്തിനുള്ളില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യേണ്ടി വരുന്നതില്‍നിന്ന് ഉടലെടുത്തതല്ലേ. കുട്ടിയുടെ ചിന്തയേയും സര്‍ഗശേഷിയേയും ഭാഷാ പാടവത്തേയും കെട്ടഴിച്ചുവിടുവാനുള്ള അരങ്ങായി പരീക്ഷ മാറണ്ടേ? ചോദ്യപ്പേപ്പറുകള്‍ ഇന്ന് കെട്ടിയെഴുന്നള്ളിക്കുന്ന അത്രയും ശേഷികള്‍ മതിയോ നമ്മുടെ കുട്ടികള്‍ക്ക്? ഇത്രയും വിവരങ്ങള്‍ വിളമ്പാന്‍ കുട്ടിയെ പ്രാപ്തയാക്കാന്‍ അധ്യാപികമാര്‍ ഇത്രയൊക്കെ പാടുപെടേണ്ടതുണ്ടോ? ഇപ്പണി ഗൈഡുകമ്പനിക്കാര്‍ക്കു ചെയ്യാവുന്നതല്ലേയുള്ളൂ? ഇത്തരമൊരു ചര്‍ച്ചക്ക് തിരികൊളുത്താനുള്ള കരുത്ത് ഹിന്ദി ബ്ലോഗിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു
തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തന്നെയാണിവയെന്ന് ഹിന്ദി ബ്ലോഗും വിശ്വസിക്കുന്നു.
പ്രിയ വായനക്കാരാ
താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയോ,അദ്ധ്യാപകനോ,രക്ഷാകര്‍ത്താവോ ആരുമാകട്ടെ? തുറന്നു പ്രതികരിക്കൂ..ഹിന്ദി പഠനത്തെ ശരിയായ ദിശയിലെക്ക് എത്തിക്കാന്‍ താങ്കളുടെ പ്രതികരണം സഹായകമാവാം...

9 comments:

  1. ब्लोग के आंकड़े (Figures) बताते हैं कि उसे हर माह हजारों लोग पढ़ते हैं,उसकी सामग्री का उपयोग भी करते हैं। हम अपने पाठकों से यह उम्मीद रखते हैं कि वे अपनी प्रतिक्रिया भी दें। वास्‍तव में यह संवाद का एक तरीका है..जब तक आप अपने को अभिव्‍यक्‍त नहीं करेंगे, आपकी बात केवल आप तक ही रहेगी। उसे ब्लोग पर साझा कीजिए। आप हमें बताएँ कि आप इस बारे में क्‍या सोचते हैं।

    ReplyDelete
    Replies
    1. हम बोल्ते रहेंगे और ये लोग सुनते / पढ़ते रहेंगे लेकिन (माफ कीजेये) कुछ नहीं होने वाला हे । में तो तंग आया हुम ।

      www.english4keralasyllabus.com

      Delete
  2. ഇപ്പോള്‍ അങ്ങനെയെന്തങ്കിലും സമീപന സങ്കല്പം.നിലവിലുണ്ടോ?
    പഴയ ചോദ്യപേപ്പര്‍ പൊടിതട്ടി വിളമ്പുന്നതല്ലേ പുതിയ സമീപനം.


    ഇതുതന്നെയാണ് ചര്‍ച്ചക്ക് വിധേയമാക്കേണ്ടതെന്നു പറഞ്ഞത്.

    ReplyDelete
  3. യു.പി.ക്ലാസ്സുകളിലെ പല ചോദ്യപേപ്പറുകളും ഹൈസ്കൂള്‍ ക്ലാസ്സുകളിലേതിലേക്കാള്‍ നിലവാരമുള്ളതാണ്.പക്ഷേ ഇവ കഞ്ഞുങ്ങളെ എത്രത്തോളം പരിഗണിക്കുന്നുണ്ട് എന്നതാണ് ചിന്തിക്കേണ്ട വിഷയം എന്ന് തോന്നുന്നു
    അഞ്ചാം ക്ലാസ്സിന്റെ ഒന്നാം ടേമിലെ ഈ ഗണിത പ്രശ്നം തന്നെ നോക്കൂ
    A pole is placed across the center of a circular well.A frog leaps on the pole,from one end of the well to other end.At every leap it covers 1 meter and slips back half of it. If the frog reaches the other end of the well after 11 leaps,then what is the radius of the well.
    അഞ്ചാം ക്ലാസ്സി കുഞ്ഞിന്റെ ചിന്താപ്രക്രിയകളെ ഈ ചോദ്യം ഉണ്ടാക്കിയ ആള്‍ എത്രത്തോളം പരിഗണിച്ചിട്ടുണ്ടാകാം എന്നാണ് താങ്കള്‍ കരുതുന്നത്?
    വാല്ക്കഷ്ണം:
    ചോദ്യം വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും കുട്ടിക്ക് A ഗ്രേഡ് തന്നെ കിട്ടി.
    ഇത് ഒരു മികച്ചത് എന്ന് വിലയിരുത്തപ്പെടുന്ന സ്കൂളിലെ അനുഭവമാണ്
    കുട്ടികള്‍ ഹൈസ്കൂള്‍ ക്ലാസ്സിലെത്തി ചോദ്യപേപ്പര്‍ വാങ്ങി കൈയില്‍ വച്ച് അദ്ധ്യാപകരുടെ മുഖത്തുലോക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അധികം ചിന്തിക്കേണ്ടതുണ്ടോ?

    ReplyDelete
  4. പലപ്പോഴും പ്രൈമറി ക്ലാസ്സുകളിലെ ഹിന്ദി ചോദ്യപേപ്പര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും കഠിനവുമായി തോന്നാറുണ്ട്. എന്നാല്‍ പരീക്ഷ തന്നെ ഒരു ആക്ടിവിറ്റി ആയി നടത്തുന്നതുകൊണ്ട് കുട്ടികള്‍ വലിയ പ്രയാസമില്ലാതെ കഴിഞ്ഞുപോകുന്നു.

    ReplyDelete
  5. കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതു കൊണ്ട് പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.
    ദീപസ്തംഭം മഹാശ്ചര്യം ,നമുക്കും കിട്ടണം പണം...

    ReplyDelete
  6. എല്ലാം നിസ്സംഗമായി വിടാമോ മാഷേ?

    ReplyDelete
  7. പഠനപ്രവര്‍ത്തനങ്ങളുടെ നൈരന്തര്യത്തില്‍ കണ്ണിയാകുന്ന പ്രക്രിയകളാണോ, അതോ ഇന്നത്തെ നിലയിലുള്ള പരീക്ഷയാണോ വിലയിരുത്തലിനുള്ള ഉപാധിയാകേണ്ടത്?

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom