Powered by Blogger.

आसरा 07 (16-01-2014) ചോദ്യപേപ്പര്‍ വിശകലനം



മിക്ക സ്കൂളുകളിലും ഇപ്പോഴും പഠനക്യാമ്പുകള്‍ നടക്കുന്നുണ്ടല്ലോ? അത്തരം സ്കൂളുകള്‍ക്ക്(താത്പര്യമുള്ളവര്‍ക്കെല്ലാം!!)ഉപകരിക്കും എന്ന പ്രതീക്ഷയില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു ഇതോടെപ്പം ക്ലാസ്സ് റൂമില്‍ ഇതിന്റെ ഫലപ്രദമായ വിനിമയം ഉറപ്പാക്കാന്‍ പ്രസന്റേഷന്‍ രൂപത്തിലും ഇത് തയ്യാറാക്കിയിട്ടുണ്ട്. പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ്സ് കൈകാര്യം ചെയ്യുമ്പോള്‍ പ്രസന്റേഷന്‍ നന്നായികണ്ട് പരിചയപ്പെടാന്‍ മറക്കാതിരിക്കുക. ഉപയോഗപ്പെടുത്തുമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു
കഴിഞ്ഞ വര്‍ഷത്തെ (2013 March)പൊതു പരീക്ഷാ ചോദ്യപേപ്പറാണ് ഈ വിശകലനത്തിനടിസ്ഥാനം.2013-14 വര്‍ഷത്തെ പാദവാര്‍ഷിക പരീക്ഷകളില്കഴിഞ്ഞ വര്‍ഷം ത്യാറാക്കിയ റിസര്‍വ്വ് ചോദ്യങ്ങള്‍ ഉപയോഗിച്ചതിനാല്‍ ഴയ ചോദ്യമാതൃകതന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത് അദ്ധ്യാപകരേയും കുട്ടികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് എന്നതാണ് വാസ്തവം.ക്യത്യമായ ചോദ്യമാതൃകയ്ക്കായി Model Exam വരെ കാത്തിരിക്കുക.

1. ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति) യാക്കാനുള്ളതാണ്.ഇതില്‍ മാറ്റം വന്നിട്ടില്ല.पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കലിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 സ്കോറിന്റെചോദ്യമായാണ് ചോദിച്ചുവരുന്നത്

2. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ (समानार्थी हिंदीशब्द) ചേര്‍ത്ത് ഗദ്യഭാഗം മാറ്റിയെഴുതാനായാണ് ചോദിച്ചിരിക്കുന്നത്.ഇത് ചിലപ്പോള്‍ ചെറുസംഭാഷണമായും ചോദിച്ചുകാണാറുണ്ട്.പാഠപുസ്തകത്തിലെ 4 യൂണിറ്റുകളിലായി 32 പദങ്ങള്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ?പൊതുവെ ഈ പദങ്ങളില്‍നിന്ന് തന്നെയാണ് ചോദിച്ചുവരുന്നത്. വിരളമായി മാത്രം പുറമെനിന്നും ചോദിച്ചുകാണാറുണ്ട്. പാഠപുസ്തകത്തിലെ 32 പദങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കുന്നത് ഈ 3 സ്കോറിന്റെചോദ്യത്തിന് ഉത്തരമെഴുതാന്‍ സഹായകരമായിരിക്കും.

3. ചോദ്യം 3घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് സ്കോറിന്റെചോദ്യമാണ്.
4.
ചോദ്യം 4 ഏതെങ്കിലുമൊരു (പൊതുവേ ഗദ്യപാഠത്തിലെ) പാഠത്തിലെ കഥാപാത്രത്തിന്‍റെ സ്വഭാവവിശേഷതകള്‍ (चरित्रगत विशेषताएँ) തെരഞ്ഞെടുത്തെഴുതാനുള്ളതാണ്. 3 എണ്ണത്തില്‍നിന്നും 2 എണ്ണം എഴുതണം. ഏതായാലും ഒരു മാര്‍ക്ക് ആര്‍ക്കും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെ സഹായകസൂചനകളാ (सहायक बिंदु)യി തെറ്റിദ്ധരിച്ച് ഖണ്ഡികയായി ഉത്തരമെഴുതിക്കാണാറുണ്ട്. ഇത് സ്കോര്‍ നഷ്ടമാകുന്നതിനിടയാക്കുന്നതാണ്.മൂന്ന് സ്വഭാവവിശേഷ തകളില്‍ നിന്ന് ശരിയായ രണ്ടെണ്ണം എടുത്തെഴുതുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ

5. 5 മുതല്‍ 7 വരെയുള്ള ചോദ്യങ്ങള്‍ 3 ല്‍ 2 എണ്ണത്തിന്റെ ഉത്തരമെഴുതാനുള്ള രണ്ട് സ്കോറിന്റെ(ആകെ 4 സ്കോര്‍) ചോദ്യമാണ്. ഈ ചോദ്യങ്ങള് കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള രീതിയിലാണ് ചോദിച്ചുവരുന്നത്. हम क्या कर सकते हैं,आप क्या क्या करना चाहते हैं, अपना मत प्रकट करें തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇത്തരം ചോദ്യങ്ങളുടെ പ്രത്യേകതയാണ്. അതായത് കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസരം ഇവിടെ കാണാം. അത്തരത്തില്‍ ഉത്തരമെഴുതാതിരുന്നാല്‍ മുഴുവന്‍ സ്കോര്‍ കിട്ടുന്നതിന് തടസ്സമാകുന്നതാണ്

6.നേരത്തെ 4 മാര്‍ക്ക് വീതമുള്ള 3 ചോദ്യങ്ങളില്‍ 2 എണ്ണത്തിന്‍റെ ഉത്തരം എഴുതിയാല്‍ മതിയാകുമായിരുന്നു. എന്നാല്‍ 2013 March ലെ പൊതുപരീക്ഷാചോദ്യപേപ്പറില്‍ അത് 4 ചോദ്യങ്ങളില്‍ നിന്ന് 3 (8മുതല്‍ 11 വരെ ചോദ്യങ്ങള്‍) എന്നാക്കിയതായി കാണുന്നു.डायरी, पत्र, लेख, वार्तालाप, आत्मकतांश, साक्षात्कार മുതലായ വ്യവഹാരരൂപങ്ങളി (प्रोक्ति) ലാണ് ഇവിടെ സാധാരണയായി ഉത്തരമെഴുതേണ്ടി വരുന്നത്. ചോദ്യങ്ങള്‍ ശരിക്ക് വായിച്ച് മനസ്സിലാക്കി കൂടുതല്‍ പ്രയാസകരമായത് ഒഴിവാക്കി ബാക്കി മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 4 സ്കോറിന്റെ(ചോദ്യക്കടലാസിലെ ഏറ്റവും കൂടിയ സ്കോര്‍) ചോദ്യങ്ങളായതിനാല്‍ കൂടുതള്‍ ശ്രദ്ധയും സൂക്ഷ്മതയും ഇതിന്റെ ഉത്തരമെഴുതുന്നതില്‍ കാട്ടേണ്ടതാണ്. ഡയറി, കത്ത് മുതലായവ പാഠഭാഗത്തിലെ സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതുമ്പോള്‍ ആ സന്ദര്‍ഭത്തിലെ തീയ്യതി, സ്ഥലം (तारीख,स्थान) മുതലായവക്ക് പകരം കുട്ടികള്‍ തോന്നിയ രീതിയില്‍ സ്ഥലവും തീയ്യതിയും ചേര്‍ത്തുകാണാറുണ്ട്. കൃത്യമായി അറിയാത്ത അവസരത്തില്‍ स्थान:....................., तारीख:....................എന്നിങ്ങനെഎഴുതുന്നതാണ് ഉചിതം. രണ്ട് രീതിയിലുള്ളചോദ്യങ്ങള്‍ പോസ്റ്ററുണ്ടാക്കാനായി ചോദിച്ചുകാണാറുണ്ട്. പ്രോഗ്രാമുകളുടെ അറിയിപ്പുകളും പ്രത്യേക തരം സന്ദേശങ്ങള്‍നല്കുന്ന തരം പോസ്റ്ററുകളും. ചോദ്യത്തിലെ വാക്യത്തെഉപയോഗിച്ച് संकेत पट പോലെ എഴുതിവെക്കുന്നത് മാര്‍ക്ക് കിട്ടാന്‍ പര്യാപ്തമായിരിക്കുകയില്ല. അല്‍പം കൂടി കാര്യങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കാന്‍ ശ്രദ്ധചെലുത്തണം(നേരത്തെ ചോദ്യം നമ്പര്‍14 ആയി പോസ്റ്റര്‍ കൊടുത്തിരുന്നു. പോസ്റ്റര്‍ 3 സ്കോറിന്റെചോദ്യമായാണ് നല്കിയിരുന്നത്. വ്യവഹാരരൂപങ്ങളെ അസ്പദമാക്കിയുള്ളചോദ്യങ്ങളുടെ സ്കോര്‍ ഏകീകരിക്കുവാനായിരിക്കാം ഈ ചോദ്യം ഒഴിവാക്കിയതും ഇവിടെ ഒരു ചോദ്യം അധികം ചേര്‍ത്തതും എന്നു കരുതേണ്ടിയിരിക്കുന്നു.)

7. 12 മുതല്‍ 14 വരെയുള്ള ചോദ്യങ്ങള്‍ (മുന്‍ വിഭാഗത്തില്‍ ഒരു ചോദ്യം അധികം വന്നതിനാല്‍ ചോദ്യ നമ്പര്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്) പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള കവിതയെ അടിസ്ഥാനമാക്കി യുള്ളതുതന്നെ.ഇതില്‍ ശീര്‍ഷകം എഴുതാനായി 1 സ്കോറിന്റെയും ആശയം എഴുതാനായി 3 സ്കോറിന്റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. ശീര്‍ഷകം എഴുതുമ്പോള്‍ കവിതയുടെ ആശയവുമായി യോജിക്കുന്നതായിരിക്കണം. ആശയം എഴുതുന്നത് ആസ്വാദനക്കുറിപ്പിന്റേതിന് സമാനമായ രീതിയില്‍ എഴുതാവുന്നതാണ്. कविता की प्रासंगिकता, कविता पर अपना विचार,पसंद की पंक्तियाँ എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

8. 15, 16, 17 ചോദ്യങ്ങള്‍ വ്യാകരണത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്.തെറ്റുകള്‍ തിരുത്തി മാറ്റിയെഴുതാനുള്ള संशोधन ആണ് ഒരിനം. 2 സ്കോറിന്റെഇത്തരം ചോദ്യങ്ങളില്‍ പലവിധ വ്യാകരണതത്വങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. വാക്യഘടന ശരിയാക്കല്‍, അക്ഷരശുദ്ധി തുടങ്ങിയവയും ചോദിക്കാറുള്ളവയാണ്.യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ചേര്‍ത്തെഴുതാനുള്ള 1 സ്കോറിന്റെചോദ്യത്തില്‍ लेकिन,इसलिए,क्योंकि മുതലായ യോജകങ്ങളിലേതെങ്കിലും ഉപയോഗിച്ച് വാക്യങ്ങളെ യോജിപ്പിക്കേണ്ടി വരുന്നു.ബ്രാക്കറ്റില്‍നിന്ന് ശരിയായ പദങ്ങള്‍ തെരഞ്ഞെടുത്ത് ചെറുഖണ്ഡികയിലെ വിട്ടഭാഗം പൂരിപ്പിച്ച് മാറ്റിയെഴുതാനുള്ള 2 സ്കോറിന്റെചോദ്യത്തില്‍ വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതാന്‍ ചോദിച്ചുകാണാറുണ്ട്

9. 18 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ പാഠ്യേതര ഖണ്ഡികയെ ആസ്പദമാക്കിയുള്ളവതന്നെ. ഈ ചോദ്യങ്ങളിലും ഖണ്ഡികയിലെ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി വ്യാകരണചോദ്യങ്ങള്‍ കൊടുക്കാറുണ്ട്. സര്‍വ്വനാമവും കാരകവും വേര്‍തിരിച്ചെഴുതുക (सर्वनाम,कारक अलग करना) വിശേഷണ, സംജ്ഞാ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക മുതലായ പ്രവര്‍ത്തനങ്ങളും ഇത്തരം ചോദ്യങ്ങളില്‍ ചോദിച്ചുകാണുന്നു. കൂടാതെ ഖണ്ഡികയില്‍നിന്ന് ആശയഗ്രഹണത്തിനുതകുന്ന രണ്ട് ചോദ്യങ്ങളും ചോദിക്കാറുണ്ട്.



അല്‍പം സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തിയാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ കഴിയും. ഖണ്ഡികയില്‍ ചോദ്യം കൊടുത്തിരിക്കുന്നതിന് ഉത്തരം ഖണ്ഡികയില്‍ത്തന്നെ എഴുതുകയാണ് വേണ്ടത്. അതായത് വ്യാകരണചോദ്യങ്ങള്‍, ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം സമാനമായ ഹിന്ദി പദങ്ങള്‍ ചേര്‍ത്ത് മാറ്റിയെഴുതാനുള്ളതും മറ്റും ഉത്തരപദങ്ങള്‍ മാത്രമെഴുതാതെ മുഴുവനായും എഴുതുകയും ഉത്തരം കൃത്യമായി അടിവരയിട്ട് വേര്‍തിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം


REVISION പ്രസന്റേഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Downloads:

© hindiblogg-a community for hindi teachers
  

TopBottom