കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റിന്റെ ഭാഗമായി ഡയറ്റിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് @ 10 എന്ന പേരില്‍ ശില്പശാല നടന്നു. പത്താം ക്ലാസിലെ വിവിധ വിഷയങ്ങള്‍ ക്ലാസില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ തയ്യാറാക്കുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. മലയാളം, കന്നഡ, അറബിക്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകരും ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുത്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനും ഡയറ്റിനും ഹിന്ദി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.ഇത്തരത്തിലുള്ള, ദീര്‍ഘവീക്ഷണത്തോടെ ആസുത്രണം ചെയ്യപ്പടുന്ന പദ്ധതികള്‍ എന്നാണ് മറ്റ് ജില്ലാ പഞ്ചായത്തുകളും ഡയറ്റുകളും ഏറ്റെടുക്കുക? നമുക്ക് കാത്തിരിക്കാം.......