Powered by Blogger.

आसरा 01(01-01-2014)-ऑनलाइन परीक्षा

आसरा ശീര്‍ഷകത്തില്‍ ദിവസം ഒരു പോസ്റ്റ് എന്നാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇതെത്രത്തോളം പാലിക്കാനാവുമെന്ന്  ഉറപ്പു പറയാനാവില്ലെങ്കിലും ശ്രമിക്കാം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പ്രിയപ്പെട്ട അദ്ധ്യാപകര്‍ അവരുടെ കഴിവുകള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാന്‍ തയ്യാറായാല്‍ ഇത് അനായാസം സാദ്ധ്യമാക്കാവുന്നതേയുള്ളു.തങ്ങളുടെ കുട്ടികള്‍ക്കായി പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി വച്ചിട്ടുള്ള ആര്‍ക്കും അവ അയച്ചു തരാവുന്നതാണ്
അയയ്ക്കേണ്ട വിലാസം : hindirashtra@gmail.com
ഇന്നത്തെ आसरा  അവതരിപ്പിക്കുന്നത് ഒരു ഓണ്‍ലൈന്‍ ടെസ്റ്റാണ്. പാഠം,വ്യവഹാരരൂപം(प्रोक्ति), രചനാകാരന്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഒരു ചെറു പരീക്ഷ.ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ഇത് ചെയ്തുനോക്കാം. ടെസ്റ്റ് ചെയ്തുകഴിഞ്ഞ് submit ബട്ടണമര്‍ത്തുമ്പോള്‍ നേടിയ സ്കോറും ശരിയുത്തരങ്ങളും കാണാം. ടെസ്റ്റിലേക്ക് പ്രവേശിക്കാന്‍ students quiz passcode ആയി abd135 എന്ന password ഉപയോഗിക്കണം. 
On Line Test Link (ഇവിടെ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതാം)
ചെയ്തുനോക്കിയ ശേഷം അഭിപ്രായങ്ങള്‍,മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി രേഖപ്പെടുത്തുമല്ലോ? നിങ്ങളുടെ പ്രതികരണമാണ് ബ്ലോഗിനെ മുന്നേോട്ടു നയിക്കുന്നതെന്ന് തിരിച്ചറിയുക കമന്റുചെയ്യുക...

© hindiblogg-a community for hindi teachers
  

TopBottom