Powered by Blogger.

Sunday 6 October 2013

ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ഉത്തര സൂചിക

ഹിന്ദി ബ്ലോഗ് പതിവുകള്‍ തെറ്റിക്കുകയാണ്.ഹിന്ദിയുമായി ബന്ധമുള്ള പോസ്റ്റുകളാണ് ഇതുവരെ ഞങ്ങള്‍ പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ധാരാളം ഹിന്ദി അദ്ധ്യാപകര്‍ SITC മാരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഇവിടെ കിട്ടുന്ന മെയിലുകളില്‍ നിന്ന് മനസ്സിലാകുന്നു. അവര്‍ക്കായി ഞങ്ങള്‍ ആഹ്ലാദപൂര്‍വ്വം വിപിന്‍ മഹാത്മയുടെചൈതന്യ ചിങ്ങേലി എന്ന ബ്ലോഗ് പരിചയപ്പെടുത്തുന്നു. ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ലിങ്ക് കണ്ടവരില്‍ പലരും ഇതിന്റെ ഉത്തരസൂചികകൂടികിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടാകും. വെറുതെ ചിന്തിച്ചിരിക്കാതെ അത്തരമൊന്ന് ,സപ്പോര്‍ട്ടിംഗ് ഫയലുകള്‍കൂടി ഉള്‍പ്പെടുത്തി മനോഹരമായിത്തയ്യാറാക്കി നമുക്ക് സമര്‍പ്പിച്ചിരിക്കുകയാണ് വിപിന്‍സാര്‍.കുട്ടികള്‍ക്ക് സ്വയം ചെയ്ത് പരിശീലിക്കാന്‍ ഇതേറെ സഹായകമാണ്.ആ മുന്‍കാഴ്ചയെയും പൊതുവായി പങ്കുവെയ്ക്കാനുള്ള മനസ്സിനെയും നാം കാണാതിരുന്നുകൂടാ.താഴെയുള്ള ലിങ്കിലൂടെ വിപിന്‍സാറിന്റ ബ്ലോഗിലെത്താം.ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം പതിവുപോലെ നിശ്ശബ്ദരായി മടങ്ങരുതേ..ഒരു കമന്റ് തീര്‍ച്ചയായും ഇടണം.കമന്റുകളാണ് ഒരു ബ്ലോഗ്ഗറുടെപ്രേരണയും ഊര്‍ജ്ജവും എന്നറിയുക.
ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ...

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. good
    ഹിന്ദി ബ്ലോഗ് പതിവുകള്‍ തെറ്റിക്കരുത്.
    ICT കൂടി പതിവാക്കണമെന്ന് അപേക്ഷിക്കാനാഗ്രഹിക്കുന്നു.

    ReplyDelete
  3. ഹിന്ദി ബ്ലോഗ് മത്സരത്തിന്റെ പാതയില്‍ ആശംസകള്‍

    ReplyDelete
  4. ഹിന്ദീ ബ്ലോഗ് മത്സരത്തിന്റെ പാതയിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു. ICT കൂടി പതിവാക്കണമെന്ന് അപേക്ഷിക്കാനാഗ്രഹിക്കുന്നു. ആശംസകള്‍.

    ReplyDelete
  5. സര്‍
    ഞാന്‍ വിപിന്‍സാറിന്റെ ബ്ലോഗില്‍ പോയിരുന്നു
    കമന്റും ചെയ്തു.
    ഇനി ഹിന്ദിബ്ലോഗിനാണ് നന്ദി പറയേണ്ടത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയതിന്.
    ആ ലിങ്കുകള്‍ ഹിന്ദി ബ്ലോഗില്‍ നേരിട്ട് നല്കിയിരുന്നെങ്കില്‌‌ കൂടുല്‍ നന്നാകുമായിരുന്നില്ലേ?

    ReplyDelete
  6. അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷത്തോടെ പറയട്ടെ നന്ദി. ഈ വഴിയിൽ സഹയാത്രികനായി ഞാനും കൂടട്ടെ

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom