Powered by Blogger.

ഉബുണ്ടു 22.04 ഓഎസ്സിൽ ഹിന്ദി ടൈപിംഗ്

 ഉബുണ്ടു 22.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഹിന്ദി ടൈപ്പ് ചെയ്യുന്നതിനായി devanagari – inscript – keyboard layout (Indian) ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പല ചിഹ്നങ്ങളും (punctuation marks) ഹിന്ദിയിൽ ടൈപ്പ് ചെയ്യുന്നതിന്       keyboard layout ഇംഗ്ലീഷിലേക്ക്  ഷിഫ്റ്റ് ചെയ്യേണ്ടതായി വരാറുണ്ട്. എങ്കിൽ മാത്രമേ ? ! ‘ ’ “ ” ; : മുതലായ ചിഹ്നങ്ങൾ ലഭ്യമായിരുന്നുള്ളൂ. എന്നാലും ഫോണ്ടുകൾ തമ്മിൽ ഐകരൂപ്യവുമില്ലാതിരിക്കുന്നതുകൊണ്ട് പലപ്പോഴും ഇത് ടെക്സ്റ്റിന്റെ ഭംഗിയെ സാരമായി ബാധിക്കാറുമുണ്ട്. അതേപോലെ ശാസ്ത്രീയമായ രീതിയിൽ പല കൂട്ടക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ കൃത്യതയ്ക്ക് വേണ്ടി Zero width joiner (ZWJ), Zero width non joiner (ZWNJ) എന്നീ സങ്കേതങ്ങൾ ഉൾപ്പെടുത്താൻ character map ലേക്ക് പോയിആവശ്യമുള്ളത് സെലക്ട് ചെയ്യേണ്ടിവരുന്നു. പ്രശ്നങ്ങൾക്കുള്ള പരിഹാരം  ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങൾ കൈറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസിംഗ് വിദഗ്ധരുടെ മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി  Hindi (Inscript with Arabic Numerals)എന്ന പേരിൽ പുതിയ കീബോർഡ് ലേ ഔട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ സംവിധാനം 22.04 ൽ ഇൻസ്റ്റാൾ ചെയ്യാൻ https://drive.google.com/file/d16Cm7kd_mee85dBeNSXhPLz5GZCy40U4d/view?usp=sharing ഫയൽ ഡൗൺലോഡ് ചെയ്ത് കിട്ടുന്ന xkb-data-poorna_0.1-4_all.deb ഫയൽ ഉൻസ്റ്റാൾ ചെയ്യുക. (18.04 ൽ ഇത് പ്രവർത്തിക്കുകയില്ല) ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ നിർബ്ബന്ധമായും റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്. റീസ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ Hindi (Inscript with Arabic Numerals) keyboard add ചെയ്യുക.

(system settings>keyboard>Add>Others

Hindi (Inscript with Arabic Numerals))

OS ൽ ഇൻസ്റ്റാൾ ചെയ്ത എല്ലാ ഹിന്ദി ഫോണ്ടുകളും ഉപയോഗിച്ച് ടൈപ്പ് ചെയ്യാവുന്നതാണ്. കീബോർഡ് ലേ ഔട്ടിലെ മാറ്റങ്ങൾ അടുത്ത പേജിൽ പട്ടികപ്പെടുത്തി നൽകിയിട്ടുണ്ട് 

ഹിന്ദി ബ്ലോഗ് ടീം: രവി എം, ജയ്ദീപ് കെ, സോമശേഖരൻ ജി, പി എ റസാഖ് 

© hindiblogg-a community for hindi teachers
  

TopBottom