Powered by Blogger.

दसवीं कक्षा - कार्यपत्रिका

     പത്താം തരം ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ ( नदी और साबुन, गौरा, हाथी के साथी, चिड़िया) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുമുണ്ടാകും. (നിലവില്‍ ലഭ്യമായിട്ടുള്ള वार्षिकयोजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത്) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുമുള്ള സമയമാണ്.

        പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഈ പോസ്റ്റ്  തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും വര്‍ക്ക്ഷീറ്റുകളിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
       നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷും വടകര-മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ.

 Download from down


© hindiblogg-a community for hindi teachers
  

TopBottom